പോസ്റ്റുകള്‍

sharafudheen എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശാന്തമായി കണ്ടിരിക്കാനൊരു ചിത്രം; ന്റിക്കാക്ക (ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു)

ഇമേജ്
ഫിനിഷിംഗ് പോയിന്റ് തൊടുമ്പോള്‍ രണ്ടുകൈയും വീശി ആഹ്ലാദിക്കുന്നത് മാത്രമാണ് ജീവിതത്തിലെ സന്തോഷമെന്ന് തോന്നുന്നവരോട് അതു മാത്രമല്ല, മറ്റു ചിലതും കൂടിയുണ്ടെന്ന് പറയുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു Movie: Ntikkakkakkoru Premandarnnu Language: Malayalam Genre: Drama, Romantic, Family Cast: Sharafudheen, Bhavana Menon, Asokan, Anarkkali Nazar, Sadique, Shebin Benson, Anil Anto, Saniya Rafi Director: Adhil Maimoonath Ashraf Writer: Adhil Maimoonath Ashraf Duration: 2 Hours 5 Minutes  Rating: 3 Star നീ ണ്ട ഇളവേളക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്നു എന്നതുതന്നെയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു സിനിമയുടെ പ്രധാന പ്രത്യേകത. ചെറിയൊരു സിനിമ ചെറിയ സമയത്തിനുള്ളില്‍ കാഴ്ചക്കാര്‍ക്കു മുമ്പിലേക്ക് അവതരിപ്പിച്ചു തീര്‍ക്കുന്നുണ്ട് ന്റിക്കാക്കക്കയും അനിയത്തിയും കുടുംബക്കാരും സുഹൃത്തുക്കളും.  വിവാഹാലോചന തകൃതിയായി നടക്കുന്ന പയ്യനു മുമ്പിലേക്ക് യാദൃശ്ചികമായി സ്‌കൂള്‍ കാലത്തെ പ്രണയിനി പ്രത്യക്ഷപ്പെടുമ്പോള്‍ സംഭവിച്ചേക്കാവുന്ന അങ്കലാപ്പുകളിലൂടേയും തീര

ഗ്രാമീണ കാഴ്ചകളുടെ സമ്പന്നതയില്‍ ആനന്ദം പരമാനന്ദം (ആനന്ദം പരമാനന്ദം)

ഇമേജ്
 മദ്യം ഒരു കുടുംബത്തിലുണ്ടാക്കുന്ന സ്വാധീനവും അനുഭവങ്ങളുമാണ് ആനന്ദം പരമാനന്ദം പറയുന്നത്. മുഴുവന്‍ സമയവും കള്ളു കുടിച്ചു നടക്കുന്ന റിട്ടയേര്‍ഡ് വ്യക്തി തന്റെ മകള്‍ക്കെങ്കിലും നല്ലൊരു ഭര്‍ത്താവിനെ കിട്ടണമെന്നാണ് കരുതുന്നതെങ്കിലും അവളും അത്തരമൊരു അവസ്ഥയില്‍ ചെന്നു പെടുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ സിനിമ പറയാന്‍ ശ്രമിക്കുന്നത്. ആനന്ദം പരമാനന്ദം Movie: Aanandam Paramanandam Language: Malayalam Genre: Comedy, Fantasy Cast: Indrans, Sharafudheen, Aju Varghese, Anagha Narayanan, Baiju Santhosh,Nisha Sarang, Krishnachandran, Vanitha Krishnachandran, HariKrishnan, Sadique, Surjith Director: Shafi  Writer: M Sindhuraj Duration: 131 Minutes  Rating: 3 Star ഇന്ദ്രന്‍സിന്റെ കാട്ടിലെ പറമ്പില്‍ ദിവാകരക്കുറുപ്പോ ഷറഫുദ്ദീന്റെ ഗിരീഷ് പി പിയോ അല്ല ആനന്ദം പരമാനന്ദത്തിലെ നായകനും വില്ലനും. ഈ രണ്ട് വേഷവും കൈകാര്യം ചെയ്യുന്നത് മദ്യമാണ്.  മദ്യത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പറയുന്ന സോദ്ദേശ്യ സിനിമയെന്നോ ഗുണപാഠ കഥയെന്നോ വിശേഷിപ്പിക്കാം എം സിന്ധുരാജിന്റെ രചനയില്‍ ഷാഫി സംവിധാനം നിര്‍വഹിച്ച ആനന്ദം പ

കുഞ്ഞുകാറില്‍ ഒളിപ്പിച്ചു വെച്ച വല്ല്യ പൊല്ലാപ്പുകള്‍ (1744 വൈറ്റ് ആള്‍ട്ടോ)

ഇമേജ്
  Movie: 1744 white alto Language: malayalam Genre: comedy, crime Cast: Sharafudheen, Rajesh Madhavan, Anand Manmadan, Navas Vallikkunnu, Vincy Aloshious, Sminu Sijo, Sinoj Varghese  Director: Senna Hegde Run Time: 1.50 Hr Rating: 3.5 Star കേരളത്തിനും കര്‍ണാടകയ്ക്കുമിടയിലെ അതിര്‍ത്തി ഗ്രാമത്തിലെവിടെയോ നടക്കുന്ന സംഭവവികാസങ്ങള്‍ക്ക് കേരളത്തിനകത്തുള്ള മറ്റൊരു സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്‌തൊരു ആള്‍ട്ടോ കാര്‍ വെച്ചുനീട്ടുന്ന പണികളാണ് 1744 വൈറ്റ് ആള്‍ട്ടോ. സംസ്ഥാനത്തിന്റെയോ ജില്ലയുടെയോ കോഡുകളൊന്നും പറയാത്തൊരു കുഞ്ഞുകാര്‍ ഇത്രയധികം പ്രശ്‌നക്കാരനാകുമോ? ആകുമെന്നാണ് സെന്നാ ഹെഗ്‌ഡേ പറഞ്ഞുവെക്കുന്നത്.  കോമഡി, ക്രൈം വിഭാഗത്തിലാണ് 1744 വൈറ്റ് ആള്‍ട്ടോയെ ക്രമപ്പെടുത്തിയിട്ടുള്ളതെങ്കിലും കാഴ്ചക്കാരന് അതൊരു ഫാന്റസി ചിത്രം പോലെ കണ്ടിരിക്കാനാവും. എവിടെയൊക്കെയോ കണ്ടുമറന്നൊരു പഴയൊരു ഇംഗ്ലീഷ് സിനിമ പോലെ, പഴയ ഇംഗ്ലീഷ് സിനിമകളുടെ കളര്‍ ടോണിലൂടെയും സംഗീതത്തിലൂടെയും രണ്ടു മണിക്കൂറില്‍ താഴെ സമയം വേറൊരു ലോകത്ത് ചെലവഴിക്കാനാവുന്ന ചെറിയൊരു ചിത്രം കൂടിയാണിത്.  കഥ നടക്കുന്നത് ചെറിയൊരു അതിര്‍ത്തി ഗ്രാമത്തിലാണെങ്കിലും