പോസ്റ്റുകള്‍

ഏപ്രിൽ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കഥയുടെ വഴിയില്‍ പൂക്കള്‍ വീഴ്ത്താന്‍ ഇനി ജോണ്‍പോളില്ല

ഇമേജ്
അ യഞ്ഞു കിടക്കുന്ന ജുബ്ബയ്ക്കകത്തെ തടിച്ച ആ ശരീരപ്രകൃതിയില്‍ നിന്നും ഒഴുകിവരുന്ന അതിമനോഹരമായ വിവരണം കേട്ട് പല തവണ കൗതുകംപൂണ്ട് നിന്നിട്ടുണ്ട്. എറണാകുളത്തെ സാംസ്‌ക്കാരിക പരിപാടികളില്‍ പലതിലും, പ്രത്യേകിച്ച് സിനിമയും നാടകവുമായി ബന്ധപ്പെട്ടവയ്‌ക്കെല്ലാം ജോണ്‍ പോളിന്റെ ശബ്ദം ഒഴുകിയെത്തുന്നത് കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്- കോവിഡ് കാലം എല്ലാറ്റിനും തടയിടുന്നതിനുമുമ്പ്, എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായി ഓടിയെത്തിയിരുന്ന മൂന്ന് വര്‍ഷക്കാലം പല വേദികളില്‍ പല നേരങ്ങളില്‍. ജോണ്‍പോള്‍ ഒരത്ഭുതമാണെന്ന് തോന്നിയത് അദ്ദേഹത്തിന്റെ സിനിമകളിലൂടെ തന്നെയായിരുന്നു. തിരക്കഥകളേക്കാള്‍ അത്ഭുതമാണ് ആ മനുഷ്യനെന്ന് നേരില്‍ കണ്ട, ശബ്ദം കേട്ട കാലത്താണ് മനസ്സിലായത്. ഞാന്‍ കണ്ട കാലത്തിനിടയില്‍ അദ്ദേഹം ഒരുപക്ഷേ ഒരു തിരക്കഥ മാത്രമായിരിക്കും എഴുതിയിട്ടുണ്ടാവുക- അദ്ദേഹത്തിന്റെ അവസാന സിനിമയുടെ തിരക്കഥ- പ്രണയമീനുകളുടെ കടല്‍. ജോണ്‍ പോള്‍ അവതരിപ്പിച്ച എത്രയോ പരിപാടികളില്‍ കൊച്ചിയും സിനിമയും കലാരംഗവുമായി ബന്ധപ്പെട്ട നിരവധി നോട്ടുകള്‍ എടുത്തുവെക്കാന്‍ സാധിച്ചിട്ടുണ്ട്. അവയില്‍ നിന്നൊക്കെ പലതരം ഫീച്ചറുകളും സ്‌പെഷ്യല്‍ സ്റ

നവ്യ; ബാലാമണിയില്‍ നിന്ന് രാധാമണിയിലെത്തുമ്പോള്‍

ഇമേജ്
'ഞാന്‍ കണ്ടു, ഞാനേ കണ്ടുള്ളു, ഞാന്‍ മാത്രമേ കണ്ടുള്ളു' എന്നു പറയുന്ന നന്ദനത്തിലെ നിഷ്‌കളങ്കയായ ബാലാമണിയില്‍ നിന്ന് ഉള്ളിലെ തീ ആളിക്കത്തിക്കുന്ന ഒരുത്തീയിലെ രാധാമണിയിലെത്തുമ്പോള്‍ കഥയും കഥാപാത്രങ്ങളും മാത്രമല്ല അഭിനേത്രിയും ഏറെ മാറിയിട്ടുണ്ട്. ആരോരുമില്ലാത്തൊരു വാല്യേക്കാരി കുട്ടി കൃഷ്ണപ്രണയത്തെ നെഞ്ചിലേറ്റിയൊടുവില്‍ തന്റെ മായിക കാഴ്ചകളിലേക്ക് ലയിച്ചു നില്‍ക്കുന്നതാണ് ബാലാമണിയെങ്കില്‍ എല്ലാവരുമുള്ളൊരു കുടുംബനാഥ ഏറ്റവും അത്യാവശ്യമായ ഘട്ടത്തില്‍ യാഥാര്‍ഥ്യത്തിന്റെ ഏറ്റവും ചൂടുള്ള കനല്‍ പാതകള്‍ ഒറ്റക്ക് ചവിട്ടിക്കയറിപ്പോയി ലക്ഷ്യം നേടുന്നതാണ് രാധാമണി. ആദ്യത്തേത് കൃഷ്ണന്റെ നന്ദനത്തിലെ മായക്കാഴ്ചകളാണെങ്കില്‍ രണ്ടാമത്തേത് മെട്രോ നഗരമധ്യത്തിലെ സമാനതകളില്ലാത്ത നേരനുഭവങ്ങളാണ്.  താത്ക്കാലിക ജോലി ചെയ്തും കുടുംബത്തെ നോക്കിയും തന്റേയും കൂട്ടുകാരുടേയും സന്തോഷത്തിന് തിരുവാതിര കളിച്ചും വലിയ പ്രയാസങ്ങളില്ലാതെ മുമ്പോട്ടു പോയിരുന്ന സാധാരണക്കാരി യുവതിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധി ഘട്ടങ്ങളെയാണ് ഒരുത്തീയിലൂടെ നവ്യയുടെ രാധാമണി ആവിഷ്‌ക്കരിക്കുന്നത്. പഴയ പ്രണയിനി നായികയില്‍ നിന്ന് സ്വന്തം കഴിവുകൊണ്

നൂറിലെത്തുന്ന മാതൃഭൂമിക്ക് ഖേദപൂര്‍വ്വം

ഇമേജ്
മലയാള മാധ്യമ ചരിത്രത്തിലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലും മാതൃഭൂമിക്ക് അതിന്റേതായ പങ്കുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായും സ്വാതന്ത്ര്യ സമര പോരാളികളുടെ മുന്‍കൈയ്യോടെയും സ്ഥാപിക്കപ്പെട്ട പത്രമാണ് മാതൃഭൂമി. പത്രത്തിന്റെ പേര് തന്നെ അത് സൂചിപ്പിക്കുന്നുണ്ട്.  ഈ മാതൃഭൂമി നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 1923 മാര്‍ച്ച് 18ന് പ്രസിദ്ധീകരണം ആരംഭിച്ച മാതൃഭൂമിയുടെ നൂറാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. മാധ്യമങ്ങളും മാധ്യമ ലോകവും വലിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന കാലത്താണ് മാതൃഭൂമി നൂറാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്നത് വലിയ പ്രത്യേകയുള്ള സംഭവം തന്നെയാണ്.  ദിനപത്രം മാത്രമല്ല മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഗൃഹലക്ഷ്മി, സ്റ്റാര്‍ ആന്റ് സ്റ്റൈല്‍, തൊഴില്‍ വാര്‍ത്ത, സ്‌പോര്‍ട്‌സ് മാസിക, ബാലഭൂമി, ആരോഗ്യ മാസിക, ഇയര്‍ബുക്ക് പ്ലസ്, യാത്ര, മിന്നാമിന്നി, കാര്‍ട്ടൂണ്‍ പ്ലസ്, ജി കെ ആന്റ് കറന്റ് അഫയേഴ്‌സ് എന്നിവയും മാതൃഭൂമിയില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങളാണ്. ഇതോടൊപ്പം ക്ലബ് എഫ് എം എന്ന റേഡിയോയും മാതൃഭൂമി ന്യൂസ് എന്ന ഉപഗ്രഹ ചാനലും മാതൃഭൂമിക്കുണ്ട്. മാത്രമല്ല ദ

പട; അന്നുതൊട്ടിന്നോളം വഞ്ചിക്കപ്പെട്ട ഒരു സമൂഹത്തിന് വേണ്ടി

ഇമേജ്
  മുത്തങ്ങയില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടത്തിയ സമരവും 2003 ഫെബ്രുവരി 19ന് നടന്ന വെടിവെയ്പും അനന്തര സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ 'പട' സിനിമ ഉള്ളിലുണ്ടാക്കിയ ചില അന്താളിപ്പുകളുണ്ട്. പ്രത്യേകിച്ച് പടയുടെ അവസാന ഭാഗത്ത് മുത്തങ്ങയിലെ സമരവും വെടിവെപ്പിലേക്ക് നയിച്ച സംഭവങ്ങളും ബിഗ് സ്‌ക്രീനില്‍ കണ്ടപ്പോഴുണ്ടായ ചില വല്ലായ്മകള്‍. 2003ല്‍ നേരെ കണ്‍മുമ്പില്‍ നടന്ന തീയും പുകയും പൊലീസ് മര്‍ദ്ദനവും ഉള്‍പ്പെടെ സ്‌ക്രീനില്‍ മിന്നിമറഞ്ഞത് അന്നത്തെ അതേ മാനസിക വികാരങ്ങളോടെയാണ് കണ്ടിരുന്നത്. പത്തൊന്‍പത് വര്‍ഷം പിന്നിലേക്ക് തിടുക്കത്തിലൊരു മടക്കയാത്രയായിരുന്നു അത്. ത്തങ്ങ സംഭവത്തിനും ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരുപക്ഷേ മുത്തങ്ങ ഉള്‍പ്പെടെയുള്ള ആദിവാസി പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആദിവാസി ഭൂനിയമം 1996ല്‍ നായനാര്‍ സര്‍ക്കാര്‍ നിയമസഭയില്‍ ഭേദഗതി ചെയ്തതുമായി ബന്ധപ്പെട്ടാണ് 'പട' സിനിമ ഒരുക്കിയിരിക്കുന്നത്. ആദിവാസി ഭൂനിയമ ഭേദഗതിക്കെതിരെ പാലക്കാട് കലക്ടറേറ്റില്‍ അയ്യങ്കാളിപ്പടയുടെ പേരില്‍ നാല് പേര്‍ ജില