പോസ്റ്റുകള്‍

sreenath bhasi എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

തൊണ്ണൂറുകളിലെ ക്യാമ്പസ് കാലത്തേക്കൊന്ന് തിരികെപ്പോകാം (ലവ്ഫുള്ളി യുവേഴ്‌സ് വേദ)

ഇമേജ്
കേരളത്തിലെ കലാലയങ്ങള്‍ അരാഷ്ട്രീയവത്ക്കരിക്കപ്പെടുന്നതിന് മുമ്പ് തൊണ്ണൂറുകളുടെ ഒടുവില്‍ രാഷ്ട്രീയവും പ്രണയവും കഥയും കവിതയും നിറഞ്ഞ ഒരു ക്യാമ്പസ് സിനിമ ലവ്ഫുള്ളി യുവേഴ്‌സ് വേദ Movie: Lovefully Yours Veda Language: Malayalam Genre: Drama, Romantic Cast: Rajisha Vijayan, Venkitesh V P, Sreenath Bhasi, Anikha Surendran, Gautham Menon, Thasni Khan, Appani Sarath, Renjith Sekhar, Shaju Sreedhar, Nilja K Baby, Sruthi Jayan, Vijayakumar, Chandunath Director: Pragesh Sukumaran Writer: Babu Vailathoor Duration: 2 Hours 14 Minutes  Rating: 3 Star തൊ ണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ തൃശൂരിലെ ഒരു ക്യാമ്പസിലാണ് ലവ്ഫുള്ളി യുവേഴ്‌സ് വേദ നടക്കുന്നത്. ഒരുപക്ഷേ, കേരളത്തിലെ കലാലയങ്ങള്‍ അരാഷ്ട്രീയവത്ക്കരിക്കപ്പെടുന്നതിന് തൊട്ടുമുമ്പായിരിക്കണം ഈ കഥ അരങ്ങേറുന്നത്. തൃശൂരിലെ ശ്രീ വര്‍മ കോളജില്‍ മാത്രമല്ല കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ ഏത് ക്യാമ്പസിലും നടന്നേക്കാവുന്ന ഒരു കഥയെന്നാണ് ഈ ചിത്രത്തെ പറയാനാവുക.  ക്യാമ്പസായതിനാല്‍ തന്നെ പ്രണയവും വിപ്ലവവും പഠനവും മാത്രമല്ല കഥയും കവിതയും കോളജ് രാഷ്ട്രീയവും കലോത്സവങ്

താമരശ്ശേരി ചുരത്ത്ന്ന് തലശ്ശേരി രാഷ്ട്രീയത്തിലേക്കൊരു കഥ (പടച്ചോനേ ഇങ്ങള് കാത്തോളീ)

ഇമേജ്
 Movie: Padachone Ingalu Katholee Language: malayalam Genre: Drama Cast: Sreenath Bhasi, Hareesh Kanaran, Grace Antoney, Dinesh Prabhakar,Sunil Sugatha,Alencier Ley Lopez, Johny Antoney, Nirmal Palazhi, Saju Navodaya, Sarasa Balussery, Shiny Sarah, Sohan Seenulal, Ann Sheethal Director: Bijith Bala  Rating: 3.5 Star മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുതിരവട്ടം പപ്പു റോഡ് റോളറുമായി താമരശ്ശേരി ചുരമിറങ്ങിയത്. പടച്ചോനേ ഇങ്ങള് കാത്തോളീന്നും പറഞ്ഞ് കൊക്കയില്‍ വീഴാതെ ഇറക്കിക്കൊണ്ടു വന്ന ആ സാധനത്തെ പുതിയ കേരളത്തിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് ബിജിത്ത് ബാലയും സംഘവും അതേ പേരില്‍.  ഇങ്ങള് സുലൈമാനല്ല ഹനുമാനാണെന്നും പറഞ്ഞാണ് അന്ന് പി ഡബ്ല്യു ഡി കുതിരവട്ടത്തുകാരന്‍ പപ്പുവിനെ ആദരിച്ചതത്രെ. അന്ന് പപ്പു മാത്രമായിരുന്നു കുതിരവട്ടത്തെങ്കില്‍ ഇന്നിപ്പോള്‍ കേരളം തന്നെ കുതിരവട്ടമായിരിക്കുകയാണോയെന്ന ആശങ്കകള്‍ തന്നെയാണ് ഈ സിനിമ അവതരിപ്പിക്കുന്ന സംശയങ്ങള്‍. പുതിയ കാലത്ത് താമരശ്ശേരി ചുരമിറങ്ങി വരുന്ന സിനിമ നേരെ തലശ്ശേരിയിലെ പാര്‍ട്ടി ഗ്രാമത്തിലേക്കാണ് ലാന്റ് ചെയ്യുന്നത്. നിഷാന്ത് മാവിലവീട്ടിലിന്റെ 'ഗം