പോസ്റ്റുകള്‍

ഒക്‌ടോബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആ വീട് അവന്തികയുടേത് മാത്രമല്ല

ഇമേജ്
എല്ലാം ഓണ്‍ലൈനിലേക്ക് മാറുന്നൊരു കാലത്ത് മൊബൈല്‍ ഫോണിന്റേതാണ് ഏറ്റവും വലിയ ലോകമെന്ന് കരുതി അതില്‍ മുഴുകി ജീവിക്കുന്നവര്‍ അത്യത്ഭുതമൊന്നുമല്ല- അവര്‍ക്കും പുറത്തു നിന്നു കാണുന്നവര്‍ക്കും. എന്നാല്‍ അവരുടെ മക്കളെ അതെങ്ങനെയൊക്കെ ബാധിക്കുമെന്ന് പറഞ്ഞുതരുന്നുണ്ട് കബീര്‍ യൂസുഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 'അവന്തികയുടെ വീട്'. അച്ഛനും അമ്മയും ഫോണിന്റെ ലോകത്ത് വിഹരിക്കുമ്പോള്‍ ആ കുട്ടി- അതൊരു സംസാരിക്കാനാവാത്ത പെണ്‍കുട്ടിയാണ്- അവന്തിക വീട്ടുജോലിക്കാരി അസ്‌റയുടെ സ്‌നേഹത്തണലിലേക്ക് മാറുന്നത് വെറുതെ പറഞ്ഞു പോവുകയല്ല കബീര്‍ യൂസുഫ്. യഥാര്‍ഥ കഥയില്‍ നിന്നുള്ള പ്രചോദനം തന്നെയായിരുന്നു അടിസ്ഥാനം. എന്റെ അച്ഛന്റെ മൊബൈല്‍ ഫോണാകാനാണ് തനിക്കാഗ്രഹമെന്നും അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ ഊഷ്മള സ്‌നേഹം എനിക്കനുഭവിക്കാനാകുമായിരുന്നെന്നും എന്റെ അമ്മയുടെ മൊബൈല്‍ ഫോണാകണമായിരുന്നു ഞാനെന്നും അങ്ങനെയായിരുന്നെങ്കില്‍ ഞാനെന്നും അമ്മയോടൊപ്പമുണ്ടാകുമായിരുന്നുവെന്നും അവള്‍, അവന്തിക, സ്‌കൂള്‍ പരീക്ഷയില്‍ ആരാകണമെന്ന ആഗ്രഹത്തിന് കുത്തിക്കുറിച്ചു വെച്ചുവെക്കുന്നുണ്ടെങ്കില്‍, അതുതന്നെയാണ് ഈ സിനിമയുടെ സന്ദേശവും.  മ

കാണാതെ പോയ അതുല്യ പ്രതിഭ

ഇമേജ്
കാണണമെന്നാഗ്രഹിച്ചിട്ടും കാണാനാവാതെ പോയ നടനാണ് നെടുമുടി വേണു. എറണാകുളത്ത് തലങ്ങും വിലങ്ങും സിനിമാക്കാരെ കാണുകയും സിനിമാ പരിപാടികളില്‍ പങ്കെടുക്കുകയുമെല്ലാം ചെയ്തിട്ടും ഒരിക്കല്‍ പോലും എനിക്കെതിര്‍വശത്തായി നെടുമുടി വേണു ഉണ്ടായില്ല.  കഴിഞ്ഞ മാസമാണ്, അയര്‍ലന്റിലുള്ള തമിഴ്, തെലുങ്ക് നടന്‍ സ്വരൂപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടയില്‍ നെടുമുടി വേണുവിനെ കാണണമെന്ന ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചത്. കൊച്ചിയിലദ്ദേഹം ഉണ്ടാകാറുണ്ടല്ലോ എന്നു പറഞ്ഞ സ്വരൂപ്, അയര്‍ലന്റില്‍ നിന്നും വന്നതിന് ശേഷം നെടുമുടിയെ നമുക്കൊരുമിച്ചു കാണാമെന്നും പറഞ്ഞിരുന്നു.  തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നെടുമുടി ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്തയുമെത്തിയത്. മലയാള മണ്ണിനോടൊട്ടി നില്‍ക്കുന്ന വേഷങ്ങളും കഥാപാത്രങ്ങളുമായിരുന്നു നെടുമുടി അവതരിപ്പിച്ച പല കഥാപാത്രങ്ങളും. ആ റേഞ്ചിലുള്ള നടന്മാര്‍ പതിയെ പതിയെ ഇല്ലാതാകുമ്പോള്‍ മലയാളത്തമുള്ള കഥാപാത്രങ്ങള്‍ കൂടിയാണ് മലയാള സിനിമയില്‍ നിന്നും മാഞ്ഞു പോവുന്നത്. ഒരുപക്ഷേ, പുതിയ കാലത്തെ തിരക്കിട്ട ജീവിതത്തിനിടയില്‍ മലായളി മറന്നുപോയ അത്തരം കഥാപാത്രങ്ങള്‍ ആവ