പോസ്റ്റുകള്‍

rooth എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആ നദിയോട് പേരു ചോദിക്കരുത് (വായനാനുഭവം)

ഇമേജ്
  വായിച്ചു കിടന്ന സായാഹ്നത്തില്‍ അറിയാതെ ഉറങ്ങിയപ്പോള്‍ ഉള്ളില്‍ വന്നു നിറഞ്ഞത് സഹലിനെ കാത്ത് മസ്ജിദുല്‍ അഖ്‌സയ്ക്കു മുമ്പില്‍ നില്‍ക്കുന്ന അഷേറാണ്. സഫമര്‍വാ കോഫി ഷോപ്പിലെ സുലൈമാന്റെ അടുത്തേക്ക് സഹലിനോടൊപ്പം പണ്ടൊരിക്കല്‍ കയറിച്ചെന്ന അതേ അഷേര്‍.  ജയിക്കുമെന്ന് ഉറപ്പില്ലാത്ത യുദ്ധത്തിന് ഇറങ്ങരുത് കുട്ടീയെന്ന ഉപദേശം നല്‍കുന്ന അബായകള്‍ വില്‍ക്കുന്ന വൃദ്ധനെ കേള്‍ക്കാനാവുന്നുണ്ട്. ആയുധ പരീക്ഷണത്തിന് വേണ്ടി അങ്ങ് സൃഷ്ടിച്ച തുരുത്താണോ ഗാസയെന്ന് എഴുത്തുകാരി തമ്പുരാനോട് കലഹിക്കുന്നതും കേള്‍ക്കുന്നുണ്ട്. മുനാ ഹസന്റെ മനസ്സില്‍ നിന്നും ഉറവപൊട്ടിയ നദിയെ തന്നിലേക്കാവാഹിച്ചെടുത്ത ഷീലാ ടോമിയുടെ 'ആ നദിയോട് പേര് ചോദിക്കരുത്' കലങ്ങിയൊഴുകി മലകളെ കശക്കിയെറിഞ്ഞ് ഉരുള്‍പൊട്ടിച്ച് നഗരങ്ങളേയും ഗ്രാമങ്ങളേയും തകര്‍ത്തൊരു നിമിഷത്തിലാണ് ശ്വാസം കിട്ടാതെ ഞെട്ടിയുണര്‍ന്നത്.  സോഫയില്‍ കിടന്നുറങ്ങിയവന് സ്ഥലകാല ബോധം തിരികെ കിട്ടാന്‍ പിന്നേയും നിമിഷങ്ങളെടുത്തു. ഒരിക്കല്‍ വായിച്ച പുസ്തകത്തിലെ ഒന്നാമധ്യായത്തില്‍ പൊട്ടിയ ഉറവയില്‍ നിന്ന് രക്തമൊലിക്കുന്നുണ്ട്. 'ജന്മദേശമുണ്ട് നിങ്ങള്‍ക്കൊക്കെ, ഞങ്ങള്‍ക്ക് മണ്ണില്...