നിറവും ജാതിയും തിരുത്തുന്ന ജാതകങ്ങളിലേക്ക് ഭാരത സര്‍ക്കസ് (ഭാരത സര്‍ക്കസ്)
Movie: Bharatha Circus Language: Malayalam Genre: Crime, Thriller Cast: Shine Tom Chacko, Jaffer Idukki, Binu Pappu, M A Nishad, Sunil Sugadha, Megha Thomas, Aradhya Aan, Sudheer Karamana, Saritha Kukku, Abhija, Kalabhavan Prajod, Jayakrishnan Director: Sohan Seenulal Duration: 120 Minutes Rating: 3.5 Star ആദിവാസിയാണെങ്കില്‍ മാവോ വാദി, മുസ്ലിമാണെങ്കില് തീവ്രവാദി; അഭിനവ ഇന്ത്യയുടെ ജാതി രാഷ്ട്രീയത്തിലേക്ക് ഒരു മറയുമില്ലാതെ കയറി ഇടപെടുകയാണ് സോഹന്‍ സീനുലാല്‍ സംവിധാനം നിര്‍വഹിച്ച ഭാരത സര്‍ക്കസ്. അടവുകള്‍ അവസാനിക്കുന്നില്ല എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഭാരത സര്‍ക്കസ് ശരാശരി ഒരാളുടെ മനസ്സിലെ ജാതീയതയെ ശരിക്കും എടുത്തിട്ട് കുടയുന്നുണ്ട്. ഈ സിനിമ കാണുമ്പോള്‍ അതിലെ ചില ചിന്തകള്‍ തന്റേതു കൂടിയാണെന്ന് പ്രേക്ഷകന് തോന്നുന്നുണ്ടെങ്കില്‍, തീര്‍ച്ച, നിങ്ങളിലും ജാതിയുടേയും മുന്‍ധാരണയുടേയും പല്ലി വാല് തൂങ്ങിക്കിടക്കുന്നുണ്ട്. അതുടനെ മുറിച്ചു മാറ്റി രക്ഷപ്പെടേണ്ടിയിരിക്കുന്നു. ലക്ഷ്മണന് കാണിയെന്ന 49കാരന് ആദിവാസിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ആറു ദിവസത്തെ സംഭവങ്ങളാണ് ഈ സിനിമ. ലക്ഷ്മണന് കാണിക്ക് ആറു