പോസ്റ്റുകള്‍

mammootty എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചെകുത്താനും ദൈവത്തിനുമിടയില്‍ ക്രിസ്റ്റഫര്‍ (ക്രിസ്റ്റഫര്‍)

ഇമേജ്
നീതിയും നിയമവും നടപ്പാകാതെ പോകുന്ന സമൂഹത്തില്‍ നേരിന്റെ പക്ഷത്തിനായി നീതി നടപ്പാക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും അയാള്‍ക്കു ചുറ്റുമുള്ള സമൂഹത്തിലെ സംഭവങ്ങളുമാണ് ഈ ചിത്രം.  ക്രിസ്റ്റഫര്‍ Movie: Christopher Language: Malayalam Genre: Action, Drama, Thriller Cast: Mammootty, Vinay Rai, Amala Paul, Aishwarya Lekshmi, Shine Tom Chacko, Dileesh Pothan, R Sarath Kumar, Sneha, Thanseel, Aditi Ravi, Siddique, Deepak Parambol, Shaheen Siddique, Jinu Joseph, Abu Valayamkulam Director: B Unnikrishnan Writer: Udayakrishna Duration: 2 Hours 31 Minutes  Rating: 3.5 Star ലൂസിഫര്‍ ചെകുത്താനാണെങ്കില്‍ ക്രിസ്റ്റഫര്‍ ദൈവമോ ക്രിസ്തുവിന് ശക്തിയോ ബലമോ കൊടുത്ത ശക്തിയോ ആണ്. ഇതുരണ്ടിനുമിടയില്‍ പെടുന്നതോ ഇവ ചേരുന്നതോ ആയ സൃഷ്ടിയുടെ പേരാണ് മനുഷ്യന്‍- അയാളാണിവിടുത്തെ ക്രിസ്റ്റഫര്‍. സാധാരണ മനുഷ്യജീവിതമല്ലാതെ അതിക്രമങ്ങളും നിരവധി പ്രതിസന്ധികളും നേരിട്ട ജീവിതങ്ങള്‍ ഒന്നിച്ച് ഒരേ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന സിനിമയാണ് ക്രിസ്റ്റഫര്‍. മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ചേര്‍ന്ന് ആരാധര്‍ക്കായി ഒരുക്

പ്രേക്ഷകനെ മയക്കി ആവാഹിക്കുന്ന നന്‍പകല്‍ നേരം (നന്‍പകല്‍ നേരത്തു മയക്കം)

ഇമേജ്
  തമിഴ് ഗ്രാമത്തിന്റെ വശ്യതയിലേക്ക് ഇറങ്ങി തമിഴന്റെ ആത്മാവിലേക്ക് കയറിപ്പോയി 'സുന്ദര'മാകുന്ന മൂവാറ്റുപുഴക്കാരന്‍ ജയിംസിന്റെ നാടകമോ ജീവിതമോ സ്വപ്‌നമോ എന്നറിയാതെ പ്രേക്ഷകന്‍ കണ്ടിരിക്കുന്ന സിനിമയുടെ പേരാണ് നന്‍പകല്‍ നേരത്ത് മയക്കം. നന്‍പകല്‍ നേരത്തു മയക്കം Movie: Nanpakal Nerathu Mayakkam Language: Malayalam Genre: Comedy, Drama Cast: Mammootty, Ashokan, Ramya Pandian, Ramya Suvi, Rajesh Sharma, Kainakari Thankaraj, T Suresh Babu,Chethan Jayalal, Sanjana Dipu, Gireesh Perinjeeri, Geethi Sangeethika, Thennavan, Prasanth Murali, Pramod Shetty, Yama Gilgamesh, Kottayam Ramesh, Bitto Davis, Poo Ramu, Hariprasanth Varma, Balan Parakkal Director: Lijo Jose Pellissery Writer: Lijo Jose Pellissery Screen Play: S Hareesh Duration: 109 Minutes  Rating: 4.5 Star ആരാണീ മമ്മൂട്ടി? കഴിഞ്ഞ അരനൂറ്റാണ്ടോളം കാലമായി മലയാള സിനിമയില്‍ പല വേഷങ്ങളില്‍ അഭിനയിച്ച ഒരാളുടെ പേര് മാത്രമോ? അതോ ഇനിയും ഒരുപാട് സിനിമകളില്‍ പല വേഷങ്ങളില്‍ കാണാനുള്ള ഒരു വ്യക്തിയോ? അതുമാത്രമാണോ മലയാള സിനിമയ്ക്കും ഇന്ത്യന്‍ ചലച്ചിത്

പുഴു; അഹംബോധത്തിനേല്‍ക്കുന്ന വിഷദംശനങ്ങള്‍

ഇമേജ്
മറാത്തി എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെയുടെ ആത്മകഥയായ അക്കര്‍മാശി വായിച്ചപ്പോള്‍ അതിലുണ്ടാകണമെന്ന് ആഗ്രഹിച്ച ഒരു കാര്യമുണ്ടായിരുന്നു. നവാഗതയായ റത്തീന സംവിധാനം നിര്‍വഹിച്ച മമ്മൂട്ടിച്ചിത്രം 'പുഴു' കണ്ടപ്പോഴാണ് ആ ആഗ്രഹം സഫലമായത്.  ദലിതനായതിന്റെ പേരില്‍ മാത്രം എല്ലായിടത്തും അവഗണനയും പുച്ഛവും തൊട്ടുകൂടായ്മയും അനുഭവിക്കേണ്ടി വരുന്ന ആത്മകഥാകാരന്‍ ജാതിയുടെ പേരില്‍ അപമാനിക്കുന്ന ഒരാള്‍ക്കെങ്കിലും മുഖത്തിട്ടു പൊട്ടിക്കണേയെന്ന പ്രാര്‍ഥന സഫലമാകാന്‍ പുഴു റിലീസാകേണ്ടി വന്നു. തേങ്ങാപ്പൂളു കൊത്തിയ കാക്കയെന്ന പ്രയോഗത്തിന് പിന്നാലെ ഉദ്യോഗസ്ഥന്റെ മുഖത്ത് വീണ കൈ തന്നെയായിരുന്നു ജാതിക്കോമരങ്ങളോടുള്ള ഏറ്റവും നല്ല മറുപടി. അകത്തിടാന്‍ പാകത്തിലുള്ള കുറ്റമാണ് ചെയ്തതെന്ന പോലീസുകാരന്റെ ഭീഷണിക്കു മുമ്പിലാകട്ടെ തന്റെ ദലിത് സത്വത്തെ പുറത്തെടുത്ത് ജാതിക്കു നേരെയുള്ള അധിക്ഷേപത്തിന് താനുമൊരു പരാതി തന്നാല്‍ പണി പോകാനുള്ള അവസ്ഥകളേ ഉദ്യോഗസ്ഥനുമുള്ളുവെന്ന് കസേരയില്‍ നിവര്‍ന്നിരുന്നു പറയുന്ന അയാളുടെ ആത്മബോധത്തിനു മുമ്പില്‍ ജാതിക്കോമരങ്ങള്‍ക്കു മുമ്പില്‍ പത്തി മടക്കേണ്ടി വരുന്ന കാഴ്ചയും പുഴു സമ്മാനിച്ചു.  അവര്‍

മമ്മൂട്ടി; ഒറ്റപ്പര്യായം മാത്രമുള്ള പേര്

ഇമേജ്
ഹൃദയം ത്രസിപ്പിക്കുകയോ ആഹ്ലാദചിത്തമാക്കുകയോ ചെയ്യുന്ന ഒരു പേര് പറയാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും അത് മമ്മൂട്ടി എന്നായിരിക്കും. എന്റെ ബാല്യത്തോടും കൗമാരത്തോടും യൗവനത്തോടുമൊപ്പം ഹരമായി നിന്ന പേര്. മമ്മൂട്ടി എന്ന പേരിന് ഒറ്റ അര്‍ഥമേ ഉളളു, ഒറ്റപ്പര്യായമേ ഉള്ളു- അത് മമ്മൂട്ടി എന്നു മാത്രമാണ്. ഈ പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന രൂപം മാത്രമാണ് ആ പേരിന്റെ അര്‍ഥം.  ഒരുപക്ഷേ തീര്‍ത്തും ഗ്രാമീണായിരുന്ന ഒരു മുസ്‌ലിം പേരിനെ സംസ്‌ക്കാരത്തിന്റേയും സൗന്ദര്യത്തിന്റേയും അനുഭവങ്ങളുടേയും ഗ്ലാമറിന്റേയും പേരാക്കിയതിന് മഹാരാജാസിലെ ആ കൂട്ടുകാരനോടായിരിക്കണം മലയാളം കടപ്പെടേണ്ടത്. ഒമര്‍ ഷരീഫെന്ന ലോകോത്തര താരത്തിന്റെ പേര് സ്വയമെടുത്തണിഞ്ഞാണ് ചെമ്പിലെ പാണപറമ്പില്‍ ഇസ്മാഈലിന്റെ മകന്‍ അഭിനയത്വരമൂത്ത് മഹാരാജാസിന്റെ ഇടനാഴികളില്‍ കോപ്രായം കാട്ടി നടന്നിരുന്നത്. കൂട്ടുകാര്‍ തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടയില്‍ തെറിച്ചു പോയ പുസ്തകത്തില്‍ നിന്നും പുറത്തേക്കുവീണ തിരിച്ചറിയല്‍ കാര്‍ഡില്‍ മുഹമ്മദു കുട്ടി എന്ന പേര് കണ്ടപ്പോള്‍ ഒമര്‍ ഷരീഫല്ല പേരെന്ന് തിരിച്ചറിഞ്ഞതോടെ 'നിന്റെ പേര് മമ്മൂട്ടിയെന്നാണല്ലേ'യെന്ന് ഉറക്കെ