പോസ്റ്റുകള്‍

ഓഗസ്റ്റ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മരുഭൂമി കണ്ടുതുടങ്ങുമ്പോള്‍

ഇമേജ്
മുമ്പില്‍ കടല്‍പോലെ മരുഭൂമി. എത്രകണ്ടാലും കൊതി തീരാത്ത കടലിന് ഇളംനീലയും കടുംനീലയുമൊക്കെ നിറം. ലോകമുണ്ടായി ഇത്രയും കാലമായിട്ടും മനുഷ്യര്‍ക്ക് കൂട്ടിയൊരുക്കാന്‍ കഴിയാത്ത പോലുള്ള നീലയുടെ വിവിധ വകഭേദങ്ങള്‍.... കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിക്ക് എന്തുനിറം? മഞ്ഞ, മഞ്ഞയുടെ വിവിധ വകഭേദങ്ങള്‍, ചാരനിറം, ഇന്നുവരേയും മനുഷ്യര്‍ കണ്ടെത്തിയിട്ടില്ലാത്ത വിവിധ നിറങ്ങള്‍... കടലും മരുഭൂമിയും ഒരുപോലെ. എത്ര കണ്ടിട്ടും മതിവരാത്ത അനുഭൂതി...... കടല്‍ കണ്ടാസ്വദിക്കുന്നവന് അത് ആഹ്ലാദം പകരും. കടലില്‍ പെട്ട് രക്ഷയില്ലാതെ ഉഴലുന്നവനോ? മരുഭൂമി കാണാന്‍ പോകുന്നവന് അതൊരു സാഹസികതയുടെ സന്തോഷമാണ്. മരുഭൂമിയില്‍ ദിക്കറിയാതെ പെട്ടുഴലുന്നവന് പിന്നെ ജീവിതം കണ്ടെത്താനായെന്ന് വരില്ല. കടലില്‍ വെള്ളം കുടിച്ച് മരിക്കാം. മരുഭൂമിയില്‍ ശരീരത്തിലെ വെള്ളം വാര്‍ന്നു തീര്‍ന്ന് മരിക്കാം. കടല്‍ കൊടുക്കുന്നത് മരുഭൂമി തിരിച്ചെടുക്കുന്നു. കടല്‍ സൗന്ദര്യത്തിന്റെ അഗാധതയുണ്ട് മരുഭൂമിക്കും. അപ്പോള്‍ ഇവര്‍ക്കു തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടാവണം. അറേബ്യന്‍ ഗള്‍ഫിലെങ്കിലും കടലും മരുഭൂമിയും സഹോദരങ്ങളായിരിക്കണം. ക്ഷയിച്ചു പോയ കടല്‍

മലേഷ്യയില്‍ വന്‍ മാറ്റം പ്രതീക്ഷിക്കുന്നു: അന്‍വര്‍ ഇബ്രാഹിം

ഇമേജ്
മലേഷ്യയില്‍ സാമ്പത്തിക- സാമൂഹ്യ രംഗങ്ങളില്‍ വന്‍ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് മലേഷ്യന്‍ പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയും കെഅദിലന്‍ (ജസ്റ്റിസ്) പാര്‍ട്ടി നേതാവുമായ അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. വര്‍ത്തമാനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്. ? മലേഷ്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥ എന്താണ്? = നിലവില്‍ സമാധാനമുണ്ട്. സാമ്പത്തികമായും കുഴപ്പമില്ല. പക്ഷേ, ഞങ്ങള്‍ വളരെ പിറകിലാണ്. തൊണ്ണൂറുകളുമായി താരമ്യപ്പെടുത്തിയാല്‍ മാത്സര്യ സ്വഭാവം പോലും നഷ്ടപ്പെട്ടിരിക്കുന്നു. ഭയങ്കരമായ അഴിമതിയാണ് നടക്കുന്നത്. അവിടെ ജനാധിപത്യമില്ല. ഞാനാണ് മലേഷ്യയിലെ പ്രതിപക്ഷ നേതാവ്. ഞങ്ങളുടെ പാര്‍ട്ടിക്ക് 2008ലെ തെരഞ്ഞെടുപ്പില്‍ 82 പേരെ പാര്‍ലമെന്റിലേക്ക് ജയിപ്പിക്കാന്‍ കഴിഞ്ഞു. പക്ഷേ, എല്ലാ നിയന്ത്രണവും സര്‍ക്കാരിലാണുള്ളത്. അവിടെ ഞങ്ങള്‍ക്ക് മാധ്യമ സ്വാതന്ത്ര്യമില്ല. നീതിന്യായ വ്യവസ്ഥയും സ്വതന്ത്രമല്ല. ഭയങ്കരമായ അഴിമതിയുണ്ട്. തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. മാര്‍ച്ച് അവസാനത്തിനും ജൂണിനും ഇടയില്‍ തെരഞ്ഞെടുപ്പ് നടക്കും. ഞങ്ങള്‍ വിശ്വസിക്കുന്നു, ഇന്‍ശാഅല്ലാ, എന്