പോസ്റ്റുകള്‍

ജൂൺ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ലോഹപ്പൂട്ടില്‍ ഒരു ചിത്രശലഭം പറന്നിറങ്ങുമ്പോള്‍

ഇമേജ്
ഉസ്മാന്‍ മാരാത്തിന്റെ 'ശഹാനിയ ജയില്‍ സെല്‍ നമ്പര്‍ 15' ഓര്‍മക്കുറിപ്പിലൂടെ ഒരു വായനാ സഞ്ചാരം   ജ യിലില്‍ കിടന്നിട്ടില്ലാത്തവരെ ജയിലഴികള്‍ക്കുള്ളിലാക്കും ഈ പുസ്തകം- ശഹാനിയ ജയില്‍ സെല്‍ നമ്പര്‍ 15. തന്റെ ജീവിതത്തിലെ വിലപ്പെട്ട ചില വര്‍ഷങ്ങളില്‍ വിലാസമായി മാറിയ ഒരിടത്തെ കുറിച്ച് തിരിഞ്ഞു നോക്കുകയാണ് ഉസ്മാന്‍ മാരാത്ത്.  ഒരാളുടെ അനുഭവം ഒരുപാടു പേരുടെ അനുഭവങ്ങളായി മാറുന്നിടത്താണ് എഴുത്തുകാരന്‍ വിജയിക്കുന്നത്. അക്കാര്യത്തില്‍ ഉസ്മാന്‍ മാരാത്ത് ശഹാനിയ ജയില്‍ സെല്‍ നമ്പര്‍ 15ലൂടെ വിജയം നേടുന്നുണ്ട്. അര്‍ഹതയുണ്ടായിട്ടും പല കാരണങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ടു പോകുന്ന വര്‍ഷങ്ങളും സ്വാതന്ത്ര്യവും ഈ മനുഷ്യനെ പരാജയപ്പെടുത്തിയിട്ടില്ലെന്ന് ഈ പുസ്തകം വായിക്കുന്ന ആര്‍ക്കും മനസ്സിലാകും.   മതിലുകളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജയിലറോട് ചോദിക്കുന്നൊരു ചോദ്യമുണ്ട്- ഹു വാണ്ട്‌സ് ഫ്രീഡം? അകത്തേ ജയിലില്‍ നിന്ന് പുറത്തേ ജയിലിലേക്കൊരു യാത്ര ബഷീര്‍ ആഗ്രഹിക്കാത്തതിന് കാരണം മതിലിനപ്പുറത്ത് നാരായണയുള്ളതുകൊണ്ടാണ്. സത്യത്തില്‍ ജയില്‍ എന്നത് കനത്ത കല്‍ഭിത്തിക്കയ്ക്കകത്തെ ഇരുമ്പു വാതിലുകളിനുള്ളിലേക്ക് അടച്ചിട...

നടന്നിട്ടും നടന്നിട്ടും തീരാത്ത വഴികളില്‍ പാതിരിപ്പറ്റ

ഇമേജ്
  ഖ ത്തറിലെ മലയാളി മാധ്യമ ലോകത്തെ വലിയ പേരുകളിലൊന്നാണ് അഹമ്മദ് പാതിരിപ്പറ്റ എന്നത്. ഗള്‍ഫില്‍ ജോലിക്കു പോയ മാധ്യമ പ്രവര്‍ത്തനത്തില്‍ താത്പര്യമുള്ളവര്‍ എഴുതിത്തയ്യാറാക്കിയ വാര്‍ത്ത കവറിലിട്ട് നാട്ടിലേക്ക് പോകുന്നവരെ ഏല്‍പ്പിച്ച്, നാട്ടിലെത്തുന്നവര്‍ ആ കവര്‍ പത്രമോഫീസിലേക്ക് പോസ്റ്റ് ചെയ്ത് രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ച് വരുന്ന ഒരുകാലമുണ്ടായിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച പ്രസ്തുത പത്രം പിന്നേയും ഒരാഴ്ചയ്ക്ക് ശേഷം കയ്യിലെത്തുമ്പോള്‍ കിട്ടുന്ന 'ആ സുഖത്തില്‍' നിന്നും സംഭവം നടന്ന് അടുത്ത ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചു വരുന്നത് കാണുന്ന മാധ്യമ പ്രവര്‍ത്തനത്തിലേക്കും മാധ്യമ പ്രവര്‍ത്തകനിലേക്കും മാറിയ കേരളത്തിലെ വിരലിലെണ്ണാവുന്ന മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ കൂടിയാണ് അഹമ്മദ് പാതിരിപ്പറ്റ എന്ന ഖത്തര്‍ മലയാളികളുടെ 'പാതിരിപ്പറ്റ'. മാധ്യമ പ്രവര്‍ത്തനത്തിന് പുറമേ സാമൂഹ്യ- സാംസ്‌ക്കാരിക- രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു ഖത്തറിലദ്ദേഹം.  നാലരപ്പതിറ്റാണ്ടിലേറെ നീണ്ട ഖത്തര്‍ ജീവിതവും മാധ്യമ പ്രവര്‍ത്തന ജീവിതവും ആറ്റിക്കുറുക്കി 154 പേജുകളിലേക്ക്...