പോസ്റ്റുകള്‍

manjummal boys എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രോക്‌സിമിറ്റി; വെറുമൊരു വാക്കല്ലിത്

ഇമേജ്
പ്രോക്സിമിറ്റി എന്ന ഇംഗ്ലീഷ് വാക്കിന് അടുപ്പം, സാമീപ്യം, കാലത്തിലോ സ്ഥലത്തിലോ സമീപസ്ഥിതി എന്നൊക്കെയാണ് അര്‍ഥം. ഇംഗ്ലീഷും മലയാളവും ചേര്‍ത്തു പറയുന്നവര്‍ പോലും ഈ പദം അങ്ങനെയങ്ങ് ഉപയോഗിക്കാറില്ലെന്ന് തോന്നുന്നു. എന്നാല്‍ പത്രങ്ങളിലും മറ്റു മീഡിയകളിലുമൊക്കെ ഡസ്‌കിലും ബ്യൂറോയിലുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമാണ് ഈ ഒറ്റ വാക്ക്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലത്തോളമായി സ്ഥിരമായി പറയുകയോ കേള്‍ക്കുകയോ ചെയ്യുന്നതുകൊണ്ട് കൂടെയുണ്ട് അത്രയും കാലമായി 'പ്രോക്‌സിമിറ്റി'. പോസീറ്റീവ് എന്നതിനേക്കാള്‍ നെഗറ്റീവയാണ് ഈ പദം ഡസ്‌കുകളില്‍ ഉപയോഗിക്കുക- പ്രോക്സിമിറ്റി ഇല്ല എന്നു പറയാന്‍! ഹ്യുമന്‍ ഇന്ററസ്റ്റ് സ്റ്റോറികളോ ഫീച്ചറുകളോ എഴുതുമ്പോഴാണ് 'പ്രോക്സിമിറ്റി' വില്ലനായി മുമ്പിലെത്തുക. വായനക്കാരനെ/കാരിയെ നമ്മുടെ സ്റ്റോറിയുമായി എങ്ങനെ അടുപ്പിച്ചു നിര്‍ത്താനാവുമെന്നതായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വായിക്കുന്നയാള്‍ക്ക് അയാളുടെ ജീവിതവുമായോ അറിയുന്നവരുമായോ ഏറ്റവും ചുരുങ്ങിയത് പറഞ്ഞു കേട്ടതെങ്കിലുമായോ അയാള്‍ വായിക്കുന്നതിനോടൊരും അടുപ്പവും ബന്ധവുമൊക്കെ തോന്നണം. അങ്ങനെ തോന്