പോസ്റ്റുകള്‍

ഒക്‌ടോബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഖത്തറിന്റെ മാന്ത്രികച്ചെപ്പ് തുറക്കാന്‍ ഇനി മുപ്പതുനാള്‍

ഇമേജ്
മുപ്പത് ദിവസങ്ങള്‍ക്കപ്പുറം പിന്നൊരു 29 ദിവസം ലോകം ഒരു പന്തിനു പിന്നിലായിരിക്കും. ഖത്തറിലെ മൈതാനങ്ങളിലുരുളുന്ന പന്തിലും അതിനെ നിയന്ത്രിക്കുന്ന കാലുകളിലും മാത്രം ലോകം ശ്രദ്ധിക്കുന്ന ദിനങ്ങള്‍. ലോകത്തിന്റെ കാഴ്ചകളും ജീവിതവും വെള്ളനിറം കൊണ്ടടയാളപ്പെടുത്തിയ പച്ചപ്പുല്‍ മൈതാനികളില്‍ കുടുങ്ങിപ്പോകുന്ന സായാഹ്നങ്ങള്‍. ഒരു മൈതാനിയില്‍ നിന്നും കളി നടക്കുന്ന മറ്റൊരു മൈതാനിയിലേക്ക് മണിക്കൂറൂകളോളം വിമാന യാത്ര ചെയ്താല്‍ മാത്രമെത്താവുന്ന ലോകകപ്പുകളായിരുന്നു ഇതുവരെ കണ്ടത്. ഖത്തറില്‍ അതിനൊരു മാറ്റം വരുന്നു. താത്പര്യവും ടിക്കറ്റുമുണ്ടെങ്കില്‍ ഒരു ദിവസം രണ്ട് കളികള്‍ രണ്ടു സ്റ്റേഡിയങ്ങളിലിരുന്ന് കാണാനാവും ഖത്തര്‍ ലോകകപ്പില്‍.   ഇന്ത്യക്കാരേയും പ്രത്യേകിച്ച് മലയാളികളെയും സംബന്ധിച്ചിടത്തോളം വീട്ടുമുറ്റത്തെ ലോകകപ്പാണിതെന്നത് പറഞ്ഞു പഴകിപ്പോയ വാചകമാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തോളമായി ഇത് പലപ്പോഴായി പറയുന്നുണ്ടെങ്കിലും സംഗതി യാഥാര്‍ഥ്യമാണ്. സ്വദേശികളായ ഖത്തരികളോളമോ ചിലപ്പോള്‍ അവരേക്കാള്‍ കൂടുതലോ ഇന്ത്യക്കാരും ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളുമുള്ള രാജ്യമാണ് ഖത്തര്‍. ഇന്ത്യയില്‍ ലോകകപ്പ് ഫുട്ബാള്‍ മത്സരങ്