മമ്മൂട്ടി; ഒറ്റപ്പര്യായം മാത്രമുള്ള പേര്
ഹൃദയം ത്രസിപ്പിക്കുകയോ ആഹ്ലാദചിത്തമാക്കുകയോ ചെയ്യുന്ന ഒരു പേര് പറയാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും അത് മമ്മൂട്ടി എന്നായിരിക്കും. എന്റെ ബാല്യത്തോടും കൗമാരത്തോടും യൗവനത്തോടുമൊപ്പം ഹരമായി നിന്ന പേര്. മമ്മൂട്ടി എന്ന പേരിന് ഒറ്റ അര്‍ഥമേ ഉളളു, ഒറ്റപ്പര്യായമേ ഉള്ളു- അത് മമ്മൂട്ടി എന്നു മാത്രമാണ്. ഈ പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന രൂപം മാത്രമാണ് ആ പേരിന്റെ അര്‍ഥം. ഒരുപക്ഷേ തീര്‍ത്തും ഗ്രാമീണായിരുന്ന ഒരു മുസ്ലിം പേരിനെ സംസ്ക്കാരത്തിന്റേയും സൗന്ദര്യത്തിന്റേയും അനുഭവങ്ങളുടേയും ഗ്ലാമറിന്റേയും പേരാക്കിയതിന് മഹാരാജാസിലെ ആ കൂട്ടുകാരനോടായിരിക്കണം മലയാളം കടപ്പെടേണ്ടത്. ഒമര്‍ ഷരീഫെന്ന ലോകോത്തര താരത്തിന്റെ പേര് സ്വയമെടുത്തണിഞ്ഞാണ് ചെമ്പിലെ പാണപറമ്പില്‍ ഇസ്മാഈലിന്റെ മകന് അഭിനയത്വരമൂത്ത് മഹാരാജാസിന്റെ ഇടനാഴികളില്‍ കോപ്രായം കാട്ടി നടന്നിരുന്നത്. കൂട്ടുകാര്‍ തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടയില്‍ തെറിച്ചു പോയ പുസ്തകത്തില്‍ നിന്നും പുറത്തേക്കുവീണ തിരിച്ചറിയല്‍ കാര്‍ഡില്‍ മുഹമ്മദു കുട്ടി എന്ന പേര് കണ്ടപ്പോള്‍ ഒമര്‍ ഷരീഫല്ല പേരെന്ന് തിരിച്ചറിഞ്ഞതോടെ 'നിന്റെ പേര് മമ്മൂട്ടിയെന്നാണല്ലേ'യെന്ന് ഉറക്കെ