പോസ്റ്റുകള്‍

afghanistan എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പട്ടങ്ങള്‍ പറക്കാത്ത വസീര്‍ അക്ബര്‍ഖാനിലെ നീലാകാശം

ഇമേജ്
ഞ ങ്ങളുടെ നഗരത്തില്‍, തലശ്ശേരിയില്‍ ആളുകള്‍ പട്ടം പറത്തിയിരുന്നില്ല. തലശ്ശേരിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ സാംസ്‌ക്കാരിക രീതികളോ പട്ടം പറത്തുന്നതിനോ അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനോ അനുയോജ്യമായിരുന്നില്ല. അതുകൊണ്ടായിരിക്കാം പട്ടവും പട്ടം പറത്തുന്നവരും ഞങ്ങളുടെ നഗരത്തിന് അജ്ഞാതമായത്.  എന്നാല്‍ തലശ്ശേരിയില്‍ നിന്നും ഏറെയൊന്നും ദൂരമില്ലാത്ത കണ്ണൂരില്‍ പട്ടം പറത്തല്‍ ഉത്സവമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്, ഞാനത് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും. പുറമേ നിന്നു നോക്കുമ്പോള്‍ ഒരേ രീതികളും ഒരേ ശൈലികളുമുള്ള അടുത്തടുത്ത പ്രദേശങ്ങളുടെ വലിയ വ്യത്യസ്തതകളാണ് ഈ രണ്ട് നഗരങ്ങളും കാത്തുവെച്ചിരുന്നത്. തലശ്ശേരി എക്കാലവും ക്രിക്കറ്റിനോടൊപ്പം സഞ്ചരിക്കാന്‍ താത്പര്യപ്പെട്ടപ്പോള്‍ കണ്ണൂര്‍ ഫുട്ബാളിനെയാണ് നെഞ്ചേറ്റിയത്. പരസ്പരം ബന്ധിതവും പൂരകവുമെങ്കിലും തലശ്ശേരിയുടെ ഭക്ഷണ സംസ്‌ക്കാരത്തോടൊപ്പമെത്താന്‍ കണ്ണൂര്‍ ശ്രമിക്കാറേയില്ല. പുറമേ നിന്നു കേള്‍ക്കുന്നവര്‍ക്ക് ഒരേ സംസാര ശൈലിയെന്ന് തോന്നുമ്പോഴും ഇരുനഗരങ്ങള്‍ക്കുമകത്തേക്ക് കയറിയാലറിയാം പ്രയോഗിക്കുന്ന ശൈലിക്കും ഉപയോഗിക്കുന്ന ഭാഷയ്ക്കും അജഗജാന്തരമുണ്ടെന്ന...