പോസ്റ്റുകള്‍

ahmed pathirippatta എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

നടന്നിട്ടും നടന്നിട്ടും തീരാത്ത വഴികളില്‍ പാതിരിപ്പറ്റ

ഇമേജ്
  ഖ ത്തറിലെ മലയാളി മാധ്യമ ലോകത്തെ വലിയ പേരുകളിലൊന്നാണ് അഹമ്മദ് പാതിരിപ്പറ്റ എന്നത്. ഗള്‍ഫില്‍ ജോലിക്കു പോയ മാധ്യമ പ്രവര്‍ത്തനത്തില്‍ താത്പര്യമുള്ളവര്‍ എഴുതിത്തയ്യാറാക്കിയ വാര്‍ത്ത കവറിലിട്ട് നാട്ടിലേക്ക് പോകുന്നവരെ ഏല്‍പ്പിച്ച്, നാട്ടിലെത്തുന്നവര്‍ ആ കവര്‍ പത്രമോഫീസിലേക്ക് പോസ്റ്റ് ചെയ്ത് രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ച് വരുന്ന ഒരുകാലമുണ്ടായിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച പ്രസ്തുത പത്രം പിന്നേയും ഒരാഴ്ചയ്ക്ക് ശേഷം കയ്യിലെത്തുമ്പോള്‍ കിട്ടുന്ന 'ആ സുഖത്തില്‍' നിന്നും സംഭവം നടന്ന് അടുത്ത ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചു വരുന്നത് കാണുന്ന മാധ്യമ പ്രവര്‍ത്തനത്തിലേക്കും മാധ്യമ പ്രവര്‍ത്തകനിലേക്കും മാറിയ കേരളത്തിലെ വിരലിലെണ്ണാവുന്ന മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ കൂടിയാണ് അഹമ്മദ് പാതിരിപ്പറ്റ എന്ന ഖത്തര്‍ മലയാളികളുടെ 'പാതിരിപ്പറ്റ'. മാധ്യമ പ്രവര്‍ത്തനത്തിന് പുറമേ സാമൂഹ്യ- സാംസ്‌ക്കാരിക- രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു ഖത്തറിലദ്ദേഹം.  നാലരപ്പതിറ്റാണ്ടിലേറെ നീണ്ട ഖത്തര്‍ ജീവിതവും മാധ്യമ പ്രവര്‍ത്തന ജീവിതവും ആറ്റിക്കുറുക്കി 154 പേജുകളിലേക്ക്...