പോസ്റ്റുകള്‍

paliyam kovilakam എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൊച്ചിയില്‍ പാതി പാലിയം

ഇമേജ്
കൊച്ചിയില്‍ പാതി പാലിയമെന്നൊരു ചൊല്ലുണ്ട്. തൃപ്പൂണിത്തുറ കേന്ദ്രമായി കൊച്ചി രാജ്യം ഭരിച്ചവരുടെ പ്രധാനമന്ത്രിമാരായ പാലിയത്തച്ചന്‍മാര്‍ പറവൂരിനടുത്തുള്ള പാലിയം കോവിലകം കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉഗ്രപ്രതാപികളായിരുന്നു പാലിയത്തച്ചന്മാര്‍. തങ്ങളുടെ കോവിലകത്തിനും നാലുകെട്ടിനും ചുറ്റുമുള്ള പ്രദേശങ്ങളില്‍ കളരിയും കലയും ഉള്‍പ്പെടെ വളര്‍ത്താനും അവര്‍ ശ്രമം നടത്തിയിരുന്നു. ശില്‍പികളും നെയ്ത്തുകാരുമൊക്കെയായി സമ്പന്നമായൊരു നാട്ടുഭരണമെന്നു വേണമെങ്കില്‍ വിളിക്കാം.  സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത സത്യാഗ്രഹവും ഇതേ പാലിയത്തായിരുന്നു. പാലിയത്തച്ചന്റെ കോവിലകത്തോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പാലിയം ക്ഷേത്ര പരിസരത്തെ വഴിയിലൂടെ അവര്‍ണര്‍ക്കും അഹിന്ദുക്കള്‍ക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന പ്രസ്തുത സത്യാഗ്രഹം 1947ന്റെ അവസാനം മുതല്‍ 1948 മാര്‍ച്ച് വരെ 97 ദിവസമാണ് നീണ്ടു നിന്നത്.   മൂന്നാഴ്ച മുമ്പ്, ചേന്ദമംഗലത്തെ നെയ്ത്ത് ഗ്രാമം തേടിപ്പോയപ്പോഴാണ് യാദൃശ്ചികമായി പാലിയം കോവിലകത്തെത്തിയത്. കോവിലകത്തിന് സമീപത്തായി നാലുകെട്ടും 108 മുറി ഭവനവുമെല്ലാമുണ്ട്. ഇതില്‍ ക