പോസ്റ്റുകള്‍

oodh എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പപ്പ നടന്ന വഴികളില്‍ ഊദ് പുകച്ച് ഷമിന

ഇമേജ്
പ്ര വാസികളായ എഴുത്തുകാര്‍ നടത്തുന്ന സാഹിത്യ സൃഷ്ടികളെ പ്രത്യേക കള്ളികളിലേക്ക് ഒതുക്കി നിര്‍ത്തിവെച്ച കാലം കഴിഞ്ഞു പോയി. പച്ചപ്പും വേദനകളും നഷ്ടസ്വപ്‌നങ്ങളുമാണ് പ്രവാസി എഴുത്തുകാരുടെ മുഖമുദ്രയെന്ന് മലയാള സാഹിത്യ ലോകം കരുതിക്കൂട്ടി ചേര്‍ത്തുവെച്ച ഒരു കാലമുണ്ടായിരുന്നു. ടി വി കൊച്ചുബാവയേയും ശിഹാബുദ്ദീന്‍ പൊയ്തുംകടവിനേയും പോലുള്ളവര്‍ അതിനെ മറികടന്ന് മുന്നോട്ടു പോയപ്പോഴും ഗള്‍ഫിലോ യു എസിലോ കാനഡയിലോ ജീവിക്കുന്ന എഴുത്തുകാരില്‍ ഭൂരിപക്ഷത്തേയും പ്രവാസ എഴുത്തില്‍ കെട്ടിയിടാനായിരുന്നു പൊതുവെ നാട്ടിലുള്ളവര്‍ക്ക് താത്പര്യം.  തങ്ങളെ ഒതുക്കിക്കെട്ടാന്‍ ശ്രമിച്ച ചട്ടക്കൂടുകള്‍ ഭേദിച്ച് പലരും പുറത്തേക്ക് ചാടിയിറങ്ങിയതോടെയാണ് പ്രവാസി എഴുത്തിനെ വില കുറച്ചു കണ്ടവര്‍ അത്ഭുതപ്പെട്ടത്. തങ്ങളുടെ അനുഭവങ്ങളുടേയും കാഴ്ചകളുടേയും ഓര്‍മകളുടേയും അടരുകളില്‍ നിന്ന് അവര്‍ മലയാളം അന്നോളം കണ്ടിട്ടില്ലാത്ത രീതിയിലും ശൈലിയിലും എഴുതിയെത്തിയപ്പോള്‍ കാലം അത്ഭുതപ്പെട്ടു. ബെന്യാമീന്റെ ആടുജീവിതം എല്ലാ പ്രവാസ എഴുത്തുകളേയും ഭേദിച്ച് മലയാള സാഹിത്യത്തിലെ എക്കാലത്തേയും മികച്ച കൃതികളിലൊന്നായി. അതോടൊപ്പം വായനക്കാരന്റെ ഉള്ളിലേക്ക് ഗ...

വായനയുടെ അറേബ്യന്‍ സുഗന്ധം

ഇമേജ്
ഷ മിന ഹിഷാമിന്റെ ഊദ് അവസാന പുറവും വായിച്ചു തീരുമ്പോള്‍ ആരായിരിക്കും വായനക്കാരുടെ ഉള്ളില്‍ നനുത്തൊരു സ്പര്‍ശമായി ഹൃദയം തൊടുന്ന വേദനപോലെയുണ്ടാവുക- ആത്തിയോ ഉഹുറുവോ വെല്ലിമ്മയോ ജാന്നോ അതോ വെല്ലിപ്പയോ. വായനക്കാരന്‍/ കാരി ആരോടാണോ ചേര്‍ന്നു നില്‍ക്കുന്നത് തീര്‍ച്ചയായും ആ കഥാപാത്രം തന്നെയായിരിക്കും നനുത്ത സ്പര്‍ശവും വേദനയും ഉള്ളില്‍ അവശേഷിപ്പിക്കുക.  തന്റെ അനുഭവ പരിസരങ്ങളിലൂടെ മിത്തേത് സത്യമേത് യാഥാര്‍ഥ്യത്തിനു മേല്‍ എത്ര നിറങ്ങള്‍ കോരിയൊഴിച്ചു എന്ന് എഴുത്തുകാരിയേയും വായനക്കാരേയും മാത്രമല്ല കടലാസു പുറങ്ങളിലെ കഥാപാത്രങ്ങളേയും വിഭ്രമിപ്പിക്കുന്ന ശൈലിയെ ഷമിന ഹിഷാം മനോഹമായി ചേര്‍ത്തുവെച്ച നോവലാണ് ഊദ്. കൊതിപ്പിക്കുകയും അലിയിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം വന്യമായി ആസ്വദിപ്പിക്കുകയും ചെയ്യുന്ന ഊദിന്റെ ഗന്ധം നോവലിലുടനീളം ഷമിന പുകയ്ക്കുന്നുണ്ട്.  ആത്തിയെന്ന പെണ്‍കുട്ടിയാണ് പ്രധാന കഥാപാത്രം. നോവലിസ്റ്റിന്റെ പരകായ പ്രവേശമാണ് ആത്തിയെന്ന് ആമുഖത്തില്‍ പറയാതെ പറയുന്നുണ്ട്. ഉപ്പയുടെ പുസ്തക ശേഖരം വായനയിലേക്ക് അടുപ്പിച്ച പെണ്‍കുട്ടിയുടെ ഭാവനയില്‍ പിറന്ന ലോകവും മിത്തും ഇടകലര്‍ന്നെത്തിയ സ്വപ്‌ന സഞ്ചാരമ...