ദെച്ചോമയും ഉമൈബയും ഫാത്തി സലീമിന്റെ മാഹിലെ പെണ്ണ്ങ്ങളും
ഒ രു കണക്കിന് പറഞ്ഞാല്‍ പ്രവാസ എഴുത്തുകാരിയാണ് ഫാത്തി സലീം. ഷാര്‍ജയില്‍ ജനിച്ച് മാഹിയില്‍ കുറച്ചുകാലം താമസിച്ച് പിന്നെ കോഴിക്കോടും മൂവാറ്റുപുഴയിലും ഇപ്പോള്‍ ബംഗാളിലുമായി 'പ്രവാസ'ത്തിന്റെ മറ്റൊരു പതിപ്പാണ് ഫാത്തി സലീമിന്റെ ജീവിതം. നേരത്തെ കോഴിക്കോട് ജില്ലാ കലക്ടറും നിലവില്‍ പശ്ചിമ ബംഗാള്‍ പവര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ പബ്ലിക്ക് ഗ്രിവന്‍സസ് സെല്‍ സെക്രട്ടറിയുമായ ഡോ. പി ബി സലീമാണ് ഫാത്തിയുടെ ഭര്‍ത്താവ്. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളുമാണ് ഫാത്തി സലീമിന്റെ ആദ്യ നോവല്‍. നവാഗത എഴുത്തുകാര്‍ക്കുള്ള ഇന്ത്യന്‍ റീഡേഴ്‌സ് ഫോറം കെ പി കേശവമേനോന്‍ സാഹിത്യ പുരസ്‌ക്കാരത്തിന് ഫാത്തി സലീം അര്‍ഹയായിട്ടുണ്ട്. എഴുത്തിനേയും ജീവിതത്തേയും കുറിച്ച് ഫാത്തി സലീം സംസാരിക്കുന്നു: ? ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും എന്ന നോവലിന്റെ ആകര്‍ഷണം അതിലെ ഭാഷയും സാഹചര്യവുമാണ്. മാഹി, തലശ്ശേരി ഭാഗങ്ങളിലെ മാപ്പിള സംസാര ഭാഷ അതേപോലെ നോവലിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. കടുത്ത വെല്ലുവിളിയാണത്, സംസാര ഭാഷയുടെ എ...