പോസ്റ്റുകള്‍

asif ali എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാപ്പ; പ്രതീക്ഷിത വഴിയിലെ അപ്രതീക്ഷിത കാഴ്ചകള്‍ (കാപ്പ)

ഇമേജ്
 ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനിലെ നിരാലംബരായ അംഗങ്ങളെ സഹായിക്കാന്‍ കൂടി ലക്ഷ്യമിട്ട് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനുവേണ്ടി തിയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മിച്ച സിനിമയാണ് കാപ്പ. അതുകൊണ്ടുതന്നെ ചലച്ചിത്രത്തിന് നല്ല ഉദ്ദേശ്യമുണ്ട്. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് പ്രമേയമെങ്കിലും ഏതുതരം പ്രേക്ഷകനേയും ആകര്‍ഷിക്കുന്ന വിധത്തിലാണ് ചലച്ചിത്രം ചെയ്തിരിക്കുന്നത്.  കാപ്പ Movie: Kaappa Language: Malayalam Genre: Action, Crime, Thriller Cast: Prithviraj Sukumaran, Asif Ali, Aparna Balamurali, Anna Ben, Jagadeesh, Dileesh Pothan, Nandu Director: Shai Kailas Writer: G Indugopan Duration: 136 Minutes  Rating: 3.5 Star അവസാനത്തെ പത്തു മിനുട്ടുണ്ടല്ലോ, അവിടെയാണ് കാപ്പയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ വന്നു നിറയുന്നത്. പ്രേക്ഷകന്‍ തീരെ പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റില്‍ കൊണ്ടെത്തിച്ച് സിനിമ അവസാനിപ്പിക്കുമ്പോള്‍ തങ്ങള്‍ ഇത്രയും നേരം കണ്ടത് കാപ്പയല്ല, എഴുത്തുകാരനും സംവിധായകനും ചേര്‍ന്ന് നടത്തിയ കണ്‍കെട്ടു വിദ്യയാണെന്ന് പ്രേക്ഷകന്‍ തിരിച്ചറിയും.  ഗുണ്ടാ ആക്ടായ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷ്യന

രാത്രി സഞ്ചാരികളുടെ കൂമന്‍ കാഴ്ചകള്‍ (കൂമന്‍)

ഇമേജ്
ഛെ, ഇതൊക്കെയോ പ്രബുദ്ധ കേരളത്തിലോ എന്ന് മലയാളി മുഖം ചുളുക്കി ചോദ്യം കാലം കഴിഞ്ഞു. ഇലന്തൂര്‍ ഇരട്ട നരബലിയോടെ മലയാളി വിശ്വാസിയും അന്ധവിശ്വാസിയും മാത്രമല്ല അതിനുമപ്പുറത്താണെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പശ്ചാതലത്തില്‍ പുറത്തിറങ്ങുന്ന ജീത്തു ജോസഫ് ചിത്രം കൂമന് പ്രത്യേകതകളുണ്ട്. കൂമന്‍ ദി നൈറ്റ് റൈഡറിന് രാത്രി സഞ്ചാരിയെന്നോ ഇരുള്‍ കാഴ്ചക്കാരനെന്നോ രാത്രി നടക്കുന്ന സംഭവങ്ങളുടെ സാക്ഷിയെന്നോ ഒക്കെയുള്ള ഏത് അര്‍ഥവും സ്വീകരിക്കാം. ഇനി ആരും കാണാതെ 'ഇര തേടുന്നവന്‍' എന്നും വായിച്ചെടുക്കാം. ഏകാന്ത ജീവിതം നയിക്കുന്ന പക്ഷി മാത്രമല്ല കഴുത്ത് 270 ഡിഗ്രി വരെ തിരിക്കാനാവുമെന്നതിനാല്‍ ഏകദേശം ചുറ്റുവട്ടത്തുള്ള എല്ലാ കാഴ്ചകളും കൂമന് കാണാനുമാവും. ഇത്രയും പറയുമ്പോള്‍ തന്നെ കെ ആര്‍ കൃഷ്ണകുമാറിന്റെ രചനയില്‍ ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ആസിഫലി ചിത്രം എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകും.  ആസിഫ് അലിയുടെ ഗിരിശങ്കര്‍ എന്ന ഗിരി തന്നെയാണ് കഥയിലെ കേന്ദ്രബിന്ദു. വെറും സിവില്‍ പോലീസ് ഓഫിസറായ ഗിരിക്ക് ബുദ്ധിയും കാഴ്ചപ്പാടുകളും വെല്ലുവിളികള്‍ സ്വീകരിക്കാനുള്ള മനസ്സും സാധാരണക്കാരില്‍ കൂടുതലായതിനാല്‍ ത