പപ്പ നടന്ന വഴികളില്‍ ഊദ് പുകച്ച് ഷമിന
പ്ര വാസികളായ എഴുത്തുകാര്‍ നടത്തുന്ന സാഹിത്യ സൃഷ്ടികളെ പ്രത്യേക കള്ളികളിലേക്ക് ഒതുക്കി നിര്‍ത്തിവെച്ച കാലം കഴിഞ്ഞു പോയി. പച്ചപ്പും വേദനകളും നഷ്ടസ്വപ്‌നങ്ങളുമാണ് പ്രവാസി എഴുത്തുകാരുടെ മുഖമുദ്രയെന്ന് മലയാള സാഹിത്യ ലോകം കരുതിക്കൂട്ടി ചേര്‍ത്തുവെച്ച ഒരു കാലമുണ്ടായിരുന്നു. ടി വി കൊച്ചുബാവയേയും ശിഹാബുദ്ദീന്‍ പൊയ്തുംകടവിനേയും പോലുള്ളവര്‍ അതിനെ മറികടന്ന് മുന്നോട്ടു പോയപ്പോഴും ഗള്‍ഫിലോ യു എസിലോ കാനഡയിലോ ജീവിക്കുന്ന എഴുത്തുകാരില്‍ ഭൂരിപക്ഷത്തേയും പ്രവാസ എഴുത്തില്‍ കെട്ടിയിടാനായിരുന്നു പൊതുവെ നാട്ടിലുള്ളവര്‍ക്ക് താത്പര്യം. തങ്ങളെ ഒതുക്കിക്കെട്ടാന്‍ ശ്രമിച്ച ചട്ടക്കൂടുകള്‍ ഭേദിച്ച് പലരും പുറത്തേക്ക് ചാടിയിറങ്ങിയതോടെയാണ് പ്രവാസി എഴുത്തിനെ വില കുറച്ചു കണ്ടവര്‍ അത്ഭുതപ്പെട്ടത്. തങ്ങളുടെ അനുഭവങ്ങളുടേയും കാഴ്ചകളുടേയും ഓര്‍മകളുടേയും അടരുകളില്‍ നിന്ന് അവര്‍ മലയാളം അന്നോളം കണ്ടിട്ടില്ലാത്ത രീതിയിലും ശൈലിയിലും എഴുതിയെത്തിയപ്പോള്‍ കാലം അത്ഭുതപ്പെട്ടു. ബെന്യാമീന്റെ ആടുജീവിതം എല്ലാ പ്രവാസ എഴുത്തുകളേയും ഭേദിച്ച് മലയാള സാഹിത്യത്തിലെ എക്കാലത്തേയും മികച്ച കൃതികളിലൊന്നായി. അതോടൊപ്പം വായനക്കാരന്റെ ഉള്ളിലേക്ക് ഗ...