തൊണ്ണൂറുകളിലെ ക്യാമ്പസ് കാലത്തേക്കൊന്ന് തിരികെപ്പോകാം (ലവ്ഫുള്ളി യുവേഴ്സ് വേദ)
കേരളത്തിലെ കലാലയങ്ങള്‍ അരാഷ്ട്രീയവത്ക്കരിക്കപ്പെടുന്നതിന് മുമ്പ് തൊണ്ണൂറുകളുടെ ഒടുവില്‍ രാഷ്ട്രീയവും പ്രണയവും കഥയും കവിതയും നിറഞ്ഞ ഒരു ക്യാമ്പസ് സിനിമ ലവ്ഫുള്ളി യുവേഴ്സ് വേദ Movie: Lovefully Yours Veda Language: Malayalam Genre: Drama, Romantic Cast: Rajisha Vijayan, Venkitesh V P, Sreenath Bhasi, Anikha Surendran, Gautham Menon, Thasni Khan, Appani Sarath, Renjith Sekhar, Shaju Sreedhar, Nilja K Baby, Sruthi Jayan, Vijayakumar, Chandunath Director: Pragesh Sukumaran Writer: Babu Vailathoor Duration: 2 Hours 14 Minutes Rating: 3 Star തൊ ണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ തൃശൂരിലെ ഒരു ക്യാമ്പസിലാണ് ലവ്ഫുള്ളി യുവേഴ്സ് വേദ നടക്കുന്നത്. ഒരുപക്ഷേ, കേരളത്തിലെ കലാലയങ്ങള്‍ അരാഷ്ട്രീയവത്ക്കരിക്കപ്പെടുന്നതിന് തൊട്ടുമുമ്പായിരിക്കണം ഈ കഥ അരങ്ങേറുന്നത്. തൃശൂരിലെ ശ്രീ വര്‍മ കോളജില്‍ മാത്രമല്ല കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ ഏത് ക്യാമ്പസിലും നടന്നേക്കാവുന്ന ഒരു കഥയെന്നാണ് ഈ ചിത്രത്തെ പറയാനാവുക. ക്യാമ്പസായതിനാല്‍ തന്നെ പ്രണയവും വിപ്ലവവും പഠനവും മാത്രമല്ല കഥയും കവിതയും കോളജ് രാഷ്ട്രീയവും കലോത്സവങ്