പോസ്റ്റുകള്‍

arif pkv എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍

ഇമേജ്
കേ രളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭൂമിയായി അറിയപ്പെടുന്ന പ്രദേശമാണ് കണ്ണൂര്‍ ജില്ല. കണ്ണൂര്‍ സംഘര്‍ഷം എന്നു പൊതുവായി പറയാറുണ്ടെങ്കിലും തലശ്ശേരി താലൂക്കിന്റെ ചില ഭാഗങ്ങളിലാണ് ഇത്തരം സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നടക്കാറുള്ളത്. ഒരു ഗ്രാമത്തില്‍ നടക്കുന്ന അത്തരം രാഷ്ട്രീയ സംഘര്‍ഷങ്ങളും പിന്നാമ്പുറങ്ങളും വര്‍ഷങ്ങളോളം അതുണ്ടാക്കുന്ന അലയൊലികളും വരച്ചുവെച്ചിരിക്കുകയാണ് 'ഇരുവര്‍' എന്ന തന്റെ ആദ്യ നോവലില്‍ ആരിഫ് പി കെ വി. കേരളത്തിലെ തലശ്ശേരി താലൂക്കിനും പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിക്കും അതിരുവരക്കുന്ന ന്യൂമാഹിയെന്ന ചെറിയൊരു പ്രദേശത്ത് 1986 മെയ് 26ന് നടന്ന യഥാര്‍ഥ രാഷ്ട്രീയ കൊലപാതകവും അതിനു പിന്നാലെയുണ്ടായ മറ്റൊരു കൊലപാതകവും റഫറന്‍സായി കാണിച്ച് ആരംഭിക്കുന്ന നോവല്‍ രാഷ്ട്രീയം തലക്കുപിടിച്ച ഒരു യുവാവിലൂടെയാണ് വികസിക്കുന്നത്. പിന്നീടത് രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലാണെങ്കിലും അടുത്ത സുഹൃത്തുക്കളായ യുവാക്കളുടെ കഥയായും രൂപാന്തരപ്പെടുന്നു.  ബിലാലും വിനീതുമാണ് ആ കൂട്ടുകാര്‍. ഇരുവരുടേയും തലക്കുപിടിച്ച രാഷ്ട്രീയ പ്രവര്‍ത്തനം രണ്ടു കുടുംബങ്ങളിലുമുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ചെറുതായിരുന്