പോസ്റ്റുകള്‍

onthebillboard എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുഴു; അഹംബോധത്തിനേല്‍ക്കുന്ന വിഷദംശനങ്ങള്‍

ഇമേജ്
മറാത്തി എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെയുടെ ആത്മകഥയായ അക്കര്‍മാശി വായിച്ചപ്പോള്‍ അതിലുണ്ടാകണമെന്ന് ആഗ്രഹിച്ച ഒരു കാര്യമുണ്ടായിരുന്നു. നവാഗതയായ റത്തീന സംവിധാനം നിര്‍വഹിച്ച മമ്മൂട്ടിച്ചിത്രം 'പുഴു' കണ്ടപ്പോഴാണ് ആ ആഗ്രഹം സഫലമായത്.  ദലിതനായതിന്റെ പേരില്‍ മാത്രം എല്ലായിടത്തും അവഗണനയും പുച്ഛവും തൊട്ടുകൂടായ്മയും അനുഭവിക്കേണ്ടി വരുന്ന ആത്മകഥാകാരന്‍ ജാതിയുടെ പേരില്‍ അപമാനിക്കുന്ന ഒരാള്‍ക്കെങ്കിലും മുഖത്തിട്ടു പൊട്ടിക്കണേയെന്ന പ്രാര്‍ഥന സഫലമാകാന്‍ പുഴു റിലീസാകേണ്ടി വന്നു. തേങ്ങാപ്പൂളു കൊത്തിയ കാക്കയെന്ന പ്രയോഗത്തിന് പിന്നാലെ ഉദ്യോഗസ്ഥന്റെ മുഖത്ത് വീണ കൈ തന്നെയായിരുന്നു ജാതിക്കോമരങ്ങളോടുള്ള ഏറ്റവും നല്ല മറുപടി. അകത്തിടാന്‍ പാകത്തിലുള്ള കുറ്റമാണ് ചെയ്തതെന്ന പോലീസുകാരന്റെ ഭീഷണിക്കു മുമ്പിലാകട്ടെ തന്റെ ദലിത് സത്വത്തെ പുറത്തെടുത്ത് ജാതിക്കു നേരെയുള്ള അധിക്ഷേപത്തിന് താനുമൊരു പരാതി തന്നാല്‍ പണി പോകാനുള്ള അവസ്ഥകളേ ഉദ്യോഗസ്ഥനുമുള്ളുവെന്ന് കസേരയില്‍ നിവര്‍ന്നിരുന്നു പറയുന്ന അയാളുടെ ആത്മബോധത്തിനു മുമ്പില്‍ ജാതിക്കോമരങ്ങള്‍ക്കു മുമ്പില്‍ പത്തി മടക്കേണ്ടി വരുന്ന കാഴ്ചയും പുഴു സമ്മാനിച്ചു.  അവര്‍