താമരശ്ശേരി ചുരത്ത്ന്ന് തലശ്ശേരി രാഷ്ട്രീയത്തിലേക്കൊരു കഥ (പടച്ചോനേ ഇങ്ങള് കാത്തോളീ)
Movie: Padachone Ingalu Katholee Language: malayalam Genre: Drama Cast: Sreenath Bhasi, Hareesh Kanaran, Grace Antoney, Dinesh Prabhakar,Sunil Sugatha,Alencier Ley Lopez, Johny Antoney, Nirmal Palazhi, Saju Navodaya, Sarasa Balussery, Shiny Sarah, Sohan Seenulal, Ann Sheethal Director: Bijith Bala Rating: 3.5 Star മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുതിരവട്ടം പപ്പു റോഡ് റോളറുമായി താമരശ്ശേരി ചുരമിറങ്ങിയത്. പടച്ചോനേ ഇങ്ങള് കാത്തോളീന്നും പറഞ്ഞ് കൊക്കയില്‍ വീഴാതെ ഇറക്കിക്കൊണ്ടു വന്ന ആ സാധനത്തെ പുതിയ കേരളത്തിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് ബിജിത്ത് ബാലയും സംഘവും അതേ പേരില്‍. ഇങ്ങള് സുലൈമാനല്ല ഹനുമാനാണെന്നും പറഞ്ഞാണ് അന്ന് പി ഡബ്ല്യു ഡി കുതിരവട്ടത്തുകാരന്‍ പപ്പുവിനെ ആദരിച്ചതത്രെ. അന്ന് പപ്പു മാത്രമായിരുന്നു കുതിരവട്ടത്തെങ്കില്‍ ഇന്നിപ്പോള്‍ കേരളം തന്നെ കുതിരവട്ടമായിരിക്കുകയാണോയെന്ന ആശങ്കകള്‍ തന്നെയാണ് ഈ സിനിമ അവതരിപ്പിക്കുന്ന സംശയങ്ങള്‍. പുതിയ കാലത്ത് താമരശ്ശേരി ചുരമിറങ്ങി വരുന്ന സിനിമ നേരെ തലശ്ശേരിയിലെ പാര്‍ട്ടി ഗ്രാമത്തിലേക്കാണ് ലാന്റ് ചെയ്യുന്നത്. നിഷാന്ത് മാവിലവീട്ടിലിന്റെ 'ഗം