പോസ്റ്റുകള്‍

Aparna Balamurali എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

മഞ്ഞലോഹം 'തീര്‍ക്കുന്ന' ജീവിതങ്ങള്‍ തൊട്ട് തങ്കം (തങ്കം)

ഇമേജ്
 സ്വര്‍ണവും സ്വര്‍ണപ്പണിയുമായി ബന്ധപ്പെട്ട ജീവിതങ്ങളിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ചില സംഭവങ്ങളിലൂടെയാണ് തങ്കം സിനിമ കടന്നുപോകുന്നത്. ഒരാള്‍ തന്റെ ജീവിതത്തിന് ഒരുക്കിയ തിരക്കഥ മറ്റു ജീവിതങ്ങളെ സ്വാധീനിക്കുന്നതും ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലൂടെ തൃശൂരില്‍ നിന്നും കോയമ്പത്തൂരിലേക്കും മുംബൈയിലേക്കുമെത്തുകയാണ് അഭിനേതാക്കളോടൊപ്പം പ്രേക്ഷകരും.  തങ്കം Movie: Thankam Language: Malayalam Genre: Crime, Drama Cast: Biju Menon, Vineeth Sreenivasan, Aparna Balamurali, Gireesh Kulkarni, Kochu Preman, Sreekanth Murali, Vineeth Thattil David, Ambika Prasad Director: Saheed Arafath Writer: Syam Pushkaran Duration: 2 Hours 25 Minutes  Rating: 3.5 Star സാ ള്‍ട്ട് ആന്റ് പെപ്പര്‍ മുതല്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന എഴുത്തുകാരനാണ് ശ്യാം പുഷ്‌ക്കരന്‍. നായക നടനോ സംവിധായകനോ കിട്ടുന്ന അതേ ഹൈപ്പ് തന്നെയാണ് ശ്യാം പുഷ്‌ക്കരന്റെ സിനിമകള്‍ക്കും കിട്ടുന്നത്. അയാള്‍ തന്റെ രചയില്‍ ഒളിപ്പിച്ചുവെച്ച ക്രിയാത്മകയതും ഭാവനയും അതിലേറെ പ്രേക്ഷകനെ ത്രസിപ്പിച്ചു നിര്‍ത്താനുള്ള കഴിവും തന്നെയായിരിക്കണം ഇതിന് കാരണം. വ്യത്യ

കാപ്പ; പ്രതീക്ഷിത വഴിയിലെ അപ്രതീക്ഷിത കാഴ്ചകള്‍ (കാപ്പ)

ഇമേജ്
 ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനിലെ നിരാലംബരായ അംഗങ്ങളെ സഹായിക്കാന്‍ കൂടി ലക്ഷ്യമിട്ട് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനുവേണ്ടി തിയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മിച്ച സിനിമയാണ് കാപ്പ. അതുകൊണ്ടുതന്നെ ചലച്ചിത്രത്തിന് നല്ല ഉദ്ദേശ്യമുണ്ട്. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് പ്രമേയമെങ്കിലും ഏതുതരം പ്രേക്ഷകനേയും ആകര്‍ഷിക്കുന്ന വിധത്തിലാണ് ചലച്ചിത്രം ചെയ്തിരിക്കുന്നത്.  കാപ്പ Movie: Kaappa Language: Malayalam Genre: Action, Crime, Thriller Cast: Prithviraj Sukumaran, Asif Ali, Aparna Balamurali, Anna Ben, Jagadeesh, Dileesh Pothan, Nandu Director: Shai Kailas Writer: G Indugopan Duration: 136 Minutes  Rating: 3.5 Star അവസാനത്തെ പത്തു മിനുട്ടുണ്ടല്ലോ, അവിടെയാണ് കാപ്പയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ വന്നു നിറയുന്നത്. പ്രേക്ഷകന്‍ തീരെ പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റില്‍ കൊണ്ടെത്തിച്ച് സിനിമ അവസാനിപ്പിക്കുമ്പോള്‍ തങ്ങള്‍ ഇത്രയും നേരം കണ്ടത് കാപ്പയല്ല, എഴുത്തുകാരനും സംവിധായകനും ചേര്‍ന്ന് നടത്തിയ കണ്‍കെട്ടു വിദ്യയാണെന്ന് പ്രേക്ഷകന്‍ തിരിച്ചറിയും.  ഗുണ്ടാ ആക്ടായ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷ്യന