പോസ്റ്റുകള്‍

chandrika daily എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

ഇമേജ്
പഴയൊരു ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാരന്‍ പയ്യനുണ്ട്- ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിക്ക് സ്വന്തം പേര് അച്ചടിച്ചു കണ്ട സന്തോഷത്തില്‍ തുള്ളിച്ചാടിയ കൊലുന്നനെയുള്ളൊരു ചെക്കന്‍! പ്രസിദ്ധീകരിച്ചു വന്ന ഫീച്ചര്‍ സ്വന്തമായിരുന്നില്ല- ഇന്ത്യന്‍ എക്സ്പ്രസിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതിയ 'ഹിസ്റ്ററി റിട്ടണ്‍ ആള്‍ ഓവര്‍ തലശ്ശേരി' എന്ന ഫീച്ചറിന്റെ മലയാള മൊഴിമാറ്റമായിരുന്നു അത്- 'തലശ്ശേരിയുടെ ചരിത്രം' എന്നപേരില്‍. ഞായറാഴ്ചകളില്‍ സണ്‍ഡേ സപ്ലിമെന്റ് വായിക്കാന്‍ ദി ഹിന്ദുവോ ഇന്ത്യന്‍ എക്സ്പ്രസോ വാങ്ങുന്ന പതിവുണ്ടായിരുന്നു വല്ല്യുപ്പയ്ക്ക്. അങ്ങനെയാണ് ഈ ഫീച്ചര്‍ എന്റെ കൈയ്യിലെത്തിയത്. സ്‌കൂളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച എനിക്കുണ്ടോ ഇംഗ്ലീഷില്‍ നിന്ന് വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നു! പക്ഷേ, മുമ്പിലുള്ള ലേഖനം തലശ്ശേരിയെ കുറിച്ചാണ്, ഞങ്ങളുടെ സ്വന്തം നഗരത്തെ കുറിച്ച്. അപ്പോള്‍ പിന്നെ അതെങ്ങനെയെങ്കിലും മൊഴിമാറ്റിയെടുക്കണം, പ്രസിദ്ധീകരിക്കണമെന്ന ഉദ്ദേശത്തോടെയല്ല എഴുതിത്തുടങ്ങിയത്. എനിക്ക് വായിച്ച് മനസ്സിലാക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു അതിന