കബനീ തടത്തില്‍ നിന്ന് പേരു ചോദിക്കാത്ത നദിയിലൂടെ ഷീലാ ടോമി
.jpg)
ഖത്തറിലെ മലയാളികള്‍ക്കിടയില്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത എഴുത്തുകാരി; ഇപ്പോള്‍ മലയാളി വായനക്കാര്‍ക്കും. വല്ലി എന്ന ആദ്യനോവലും അതിന്റെ സ്മരണകളും ആഘോഷങ്ങളും ചേര്‍ത്തുപിടിക്കലുകളും അവസാനിക്കുന്നതിന് മുമ്പ് ആ നദിയോട് പേരു ചോദിക്കരുതെന്ന രണ്ടാമത്തെ നോവലും പുറത്തിറക്കി വായനക്കാരെ ആശ്ചര്യപ്പെടുത്തിയ എഴുത്തുകാരി- ഷീലാ ടോമി. ഇതിനെല്ലാം മുമ്പ് മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകവുമായാണ് അവര്‍ ആദ്യമെത്തിയത്. മനോഹരമായ പേരുകളുമായാണ് ഷീലാ ടോമി തന്റെ രചനകളുമായി വായനക്കാര്‍ക്കു മുമ്പിലെത്തുന്നത്. ഷീലാ ടോമി സംസാരിക്കുന്നു: ? നാടും കാടും വീടും നഷ്ടമാകുന്ന ഗോത്രവര്‍ഗ്ഗക്കാരെ പറഞ്ഞ അതേ തൂലിക നാടു നഷ്ടപ്പെട്ട ഫലസ്തീനികളെ കുറിച്ചും പറയുന്നു. ലോകത്തെല്ലായിടത്തും നഷ്ടപ്പെടലുകള്‍ക്ക് ഒരേ സ്വഭാവം. എഴുത്തുകാരിയെന്ന നിലയില്‍ ഇതായിരുന്നുവോ ലോകത്തിന്റെ വൈവിധ്യങ്ങളിലേക്കുള്ള രചനാ യാത്രയുടെ പ്രചോദനം = ആദ്യത്തെ നോവല്‍ വല്ലി എഴുതിത്തുടങ്ങിയത് എന്നെ ഞാനാക്കിയ നാടിന്റേയും മനുഷ്യരുടേയും കഥ എഴുതണമെന്ന ആഗ്രഹത്തോടെ തന്നെ എഴുതിത്തുടങ്ങിയതാണ്. അത് വയനാടിന്റെ പശ്ചാതലത്തില്‍ എഴുതിയപ്പോള്‍, കുടിയേറ്റ ജനവിഭ...