പോസ്റ്റുകള്‍

നവംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കടലോളം കനമുള്ള കപ്പലുകള്‍

ഇമേജ്
സങ്കല്‍പ്പിച്ചു നോക്കുക, ഏത് കപ്പലിനായിരിക്കും കടലോളം കനമുണ്ടായിരിക്കുക? മനസ്സെന്ന കടലില്‍ തുഴഞ്ഞു നീങ്ങുന്ന വാക്കുകള്‍ ചേര്‍ത്തൊരുക്കിയ കവിതയുടേയും കഥയുടേയും സാഹിത്യസൃഷ്ടിയുടേയും കപ്പലിനല്ലാതെ മറ്റെന്തിനാണ് ഇത്രയേറെ കനം വരിക? ലോകത്തിലെ ഏത് കടലിനേക്കാളും ആഴവും പരപ്പുമുണ്ടാകും ഓരോരുത്തരുടേയും മനസ്സിനും. ഒരു കവിയുടെ മനസ്സിനാണെങ്കില്‍ കടലഗാധത പിന്നേയും വര്‍ധിക്കും. ഈ ആഴക്കടലില്‍ നിന്നാണ് വാക്കുകളുടെ മുത്തുകള്‍ കൊരുത്ത് കവിതയുടെ മാലയുണ്ടാക്കാന്‍ അവര്‍ക്ക് കഴിയുന്നത്. പ്രീഡിഗ്രി ഒന്നാം വര്‍ഷത്തില്‍ പോയട്രി ക്ലാസില്‍ കവിതയെ കുറിച്ച് വില്യം വേര്‍ഡ്‌സ്‌വര്‍ത്ത് പറഞ്ഞ ഒരു നിര്‍വചനം നമ്മളെല്ലാവരും പഠിച്ചിട്ടുണ്ടാകും- Poetry is the spontaneous overflow of powerful feelings ശക്തമായ വികാരങ്ങളുടെ നൈസര്‍ഗ്ഗികമായ നിറഞ്ഞൊഴുക്കാണത്രെ കവിത. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കവി മനസ്സിനെ സ്വാധീനിക്കുന്ന വികാരങ്ങളോ വിചാരങ്ങളോ വാക്കുകളോ വരികളോ വരകളോ കാഴ്ചകളോ ഒക്കെത്തന്നെയായിരിക്കാം കവിതയായി പുനര്‍ജ്ജനിക്കുന്നത്. തന്‍സീം കുറ്റ്യാടി തന്റെ 'കടലോളം കനമുള്ള കപ്പലുകളില്‍' ഒന്നിലേറെ തവണ ബിംബകല

ഇസ്രാഈലിനും ഫലസ്തീനുമിടയില്‍ ജനറലിന്റെ മകന്‍ മീക്കോ പെലെഡ്

ഇമേജ്
ഇസ്രാഈല്‍ എന്ന വാക്ക് ആദ്യം കേട്ടത് വല്യുപ്പയില്‍ നിന്നാണ്. തൈത്തോട്ടത്ത് കരിമ്പിന്‍താഴെ മൊയ്തു എന്ന വല്ല്യുപ്പ അദ്ദേഹം എറണാകുളത്ത് ജോലി ചെയ്തിരുന്ന 1940കളെ കുറിച്ചാണ് പറഞ്ഞിരുന്നത്. വല്ല്യുപ്പ മരണത്തിന്റെ മാലാഖയോടൊപ്പം കൂട്ടുപോയിട്ടുതന്നെ 23 വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. അതിനും കുറേ മുമ്പാണ് 1948കളിലെ ജൂതന്മാരുടെ ഫലസ്തീനിലേക്കുള്ള കുടിയേറ്റത്തെ കുറിച്ച് പറഞ്ഞുതന്നത്. സംഭവങ്ങള്‍ മുഴുവന്‍ വിശദീകരിക്കുമ്പോഴും  ഇസ്രാഈല്‍ എന്ന വാക്ക് പോലും വളരെ അപൂര്‍വ്വമായി മാത്രമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത് എന്നോര്‍ക്കുന്നു. ഫലസ്തീന്‍ എന്നുതന്നെയാണ് പേര്‍ത്തും പേര്‍ത്തും പറഞ്ഞിരുന്നത്. ഇപ്പോള്‍ കാലം മാറി. ഫലസ്തീന്‍ രാജ്യം പോലെ ഫലസ്തീനെന്ന വാക്കിന്റെ ഉപയോഗവും തീര്‍ത്തും ചുരുങ്ങിപ്പോയി. ഇസ്രാഈലാകട്ടെ രാജ്യം വിശാലമായതുപോലെ മുക്കിലും മൂലയിലുമെല്ലാം ഉപയോഗിക്കുന്ന പദവുമായി.  1940കളുടെ ഒടുക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഗ്ദത്ത ഭൂമിയായി വിശേഷിപ്പിക്കപ്പെടുന്ന ഫലസ്തീനിലേക്ക് ജൂതന്മാര്‍ ഒഴുകിത്തുടങ്ങിയപ്പോള്‍ കൊച്ചിയിലെ മലയാളി ജൂതന്മാരും അങ്ങോട്ടേക്ക് പുറപ്പാടായി. ഊഴത്തിനനുസരിച്ചോ മറ്റോ ഇസ്രാഈല്‍