പോസ്റ്റുകള്‍

dechomayum maheele pennungalum എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബൊസ്തി ജീവന്‍; ചേരി ജീവിതങ്ങളിലെ ചെറിയ ജീവനുകള്‍

ഇമേജ്
ഗ ള്‍ഫും യൂറോപ്പും യു എസും കാനഡയും കഴിഞ്ഞ് ലോകത്തിനപ്പുറത്തേക്കുള്ള യാത്രകള്‍ സ്വപ്നം കാണുന്ന മലയാളത്തിന്റെ പ്രവാസം ഇടക്കാലത്തെന്നോകല്‍ക്കത്തയെ സ്വന്തമായി കരുതിയിരുന്നു. ഉത്തരേന്ത്യക്കാര്‍ മലയാളിയേയും തമിഴനേയും കന്നഡിഗനേയും തെലുങ്കനേയുമെല്ലാം മദ്രാസിയെന്ന് വിളിച്ചിരുന്ന കാലം. അക്കാലം പിന്നെ തലയൊന്ന് തിരിച്ചുവെച്ചപ്പോള്‍ ഉത്തരേന്ത്യന്‍ പ്രവാസം കേരളത്തിലേക്കായി. പഴയ 'മദ്രാസി' വിളിക്കുള്ള പ്രതികാരമെന്ന പോലെ മലയാളിക്ക് ഒഡീഷക്കാരനും രാജസ്ഥാനിയും ബീഹാറിയും ബംഗാളിയും എന്തിന്, ആസാമിയും നേപ്പാളിയും വരെ 'ബംഗാളി'യായി. ബംഗാളില്‍ നിന്നുള്ള സാഹിത്യ സൃഷ്ടികള്‍ വിവര്‍ത്തനം ചെയ്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് വായിച്ച് കല്‍ക്കത്ത സ്വപ്നംകണ്ടൊരു യുവത്വം ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട്.  മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വിവര്‍ത്തനം ചെയ്തു വന്ന ബംഗാളി നോവലുകളും ലൈബ്രറിയില്‍ നിന്നും കിട്ടിയ നോവലുകളുമെല്ലാം വായിച്ച അനുഭവത്തില്‍ എന്റെ ഉമ്മയും ബംഗാളി നോവലുകളുടെ മനോഹാരിത സാക്ഷ്യപ്പെടുത്തിയ ആവേശത്തിലാണ് ബാല്യത്തിലും കൗമാരത്തിലുമൊക്കെ ബംഗാളി നോവലുകളുടെ വിവര്‍ത്തനം ലൈബ്രറിയില്‍ നിന്നെടുത്തു വായിച്ചത്. പക്ഷേ,...

ദെച്ചോമയും ഉമൈബയും ഫാത്തി സലീമിന്റെ മാഹിലെ പെണ്ണ്ങ്ങളും

ഇമേജ്
ഒ രു കണക്കിന് പറഞ്ഞാല്‍ പ്രവാസ എഴുത്തുകാരിയാണ് ഫാത്തി സലീം. ഷാര്‍ജയില്‍ ജനിച്ച് മാഹിയില്‍ കുറച്ചുകാലം താമസിച്ച് പിന്നെ കോഴിക്കോടും മൂവാറ്റുപുഴയിലും ഇപ്പോള്‍ ബംഗാളിലുമായി 'പ്രവാസ'ത്തിന്റെ മറ്റൊരു പതിപ്പാണ് ഫാത്തി സലീമിന്റെ ജീവിതം.  നേരത്തെ കോഴിക്കോട് ജില്ലാ കലക്ടറും നിലവില്‍ പശ്ചിമ ബംഗാള്‍ പവര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ പബ്ലിക്ക് ഗ്രിവന്‍സസ് സെല്‍ സെക്രട്ടറിയുമായ ഡോ. പി ബി സലീമാണ് ഫാത്തിയുടെ ഭര്‍ത്താവ്.  മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളുമാണ് ഫാത്തി സലീമിന്റെ ആദ്യ നോവല്‍. നവാഗത എഴുത്തുകാര്‍ക്കുള്ള ഇന്ത്യന്‍ റീഡേഴ്‌സ് ഫോറം കെ പി കേശവമേനോന്‍ സാഹിത്യ പുരസ്‌ക്കാരത്തിന് ഫാത്തി സലീം അര്‍ഹയായിട്ടുണ്ട്.  എഴുത്തിനേയും ജീവിതത്തേയും കുറിച്ച് ഫാത്തി സലീം സംസാരിക്കുന്നു: ? ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും എന്ന നോവലിന്റെ ആകര്‍ഷണം അതിലെ ഭാഷയും സാഹചര്യവുമാണ്. മാഹി, തലശ്ശേരി ഭാഗങ്ങളിലെ മാപ്പിള സംസാര ഭാഷ അതേപോലെ നോവലിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. കടുത്ത വെല്ലുവിളിയാണത്, സംസാര ഭാഷയുടെ എ...