പോസ്റ്റുകള്‍

മേയ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അനുഭവങ്ങള്‍കൊണ്ട് ജീവിതം പൊള്ളിയപ്പോഴും തണല്‍ കാലങ്ങളെ സ്വപ്‌നം കണ്ടവന്‍

ഇമേജ്
2016 ജൂണ്‍ 18-ാം തിയ്യതി നട്ടുച്ചയ്ക്കാണ്, ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനിയിലെ റഫീക്ക് പൊക്കാക്കി ഒരാളുമായി വര്‍ത്തമാനത്തിന്റെ ഖത്തര്‍ ഓഫിസില്‍ വന്നു. മാങ്ങാചുനകൊണ്ട് ചുണ്ടുപൊള്ളിയതുപോലെ അദ്ദേഹത്തിന്റെ മുഖത്ത് അന്നേരം ചെറിയൊരു പരിക്കുണ്ടായിരുന്നു. ഷേവിംഗ് അലര്‍ജിയായിരുന്നുവത്രെ മുഖത്ത്. സംസാരിച്ചപ്പോഴാണ് മനസ്സിലായത്, അനുഭവങ്ങള്‍ കൊണ്ട് സ്വന്തം ജീവിതം പൊള്ളിപ്പോയ, പിന്നീട് എഴുത്തുകൊണ്ട് ആസ്വാദകരെ പൊള്ളിച്ച ആളാണ് മുമ്പിലെത്തിയതെന്ന്- അയാള്‍ റഷീദ് പാറക്കലായിരുന്നു. അക്കാലത്ത് ഖത്തറില്‍ ജോലി ചെയ്തിരുന്ന സംവിധായകന്‍ ഷലീല്‍ കല്ലൂരിന്റെ ഒരു തമിഴ് സിനിമയുമായി ബന്ധപ്പെട്ടായിരുന്നു റഷീദ് പാറക്കല്‍ ഖത്തറില്‍ വന്നത്. സിനിമാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലുള്ള ഒരു ഇടവേളയിലെപ്പോഴോ ആണ് റഫീക്ക് പൊക്കാക്കി റഷീദ് പാറക്കലുമായി വര്‍ത്തമാനം ഓഫിസിലെത്തിയത്. അവിടെയിരുന്ന് കുറേ സമയം സംസാരിക്കുകയും ഇടയ്ക്ക് മനോഹരമായി കവിത ആലപിക്കുകയും ചെയ്തു റഷീദ് പാറക്കല്‍.  ഇത്രയും ഇന്‍ട്രോ. ഇനിയാണ് കാര്യത്തിലേക്ക് കടക്കുന്നത്. റഷീദ് പാറക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ 'സമീര്‍' കഴിഞ്ഞ ദിവസമാണ് ഒ ടി ടി പ്ലാറ്റ്‌ഫോ

എന്തുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാര്‍

ഇമേജ്
കേ രള ചരിത്രത്തില്‍ നാല് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി രണ്ടാമതും അധികാരത്തിലേക്ക് വരികയാണ്. എന്തുകൊണ്ടാണ് പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്തുവെന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്.  ബി ജെ പി വോട്ടു മറിച്ചതുകൊണ്ടാണ് ഇടതുമുന്നണി ജയിച്ചതെന്ന് ഒരു പക്ഷവും ബി ജെ പി വോട്ടുകള്‍ കൂട്ടമായി യു ഡി എഫിന് വോട്ടുനല്കിയെന്ന് മറുപക്ഷവും ആരോപണം ഉന്നയിക്കുന്നുണ്ട്. രണ്ടുപേരും ഒരേ കണക്കുകള്‍ എടുത്തുകാണിച്ചാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നാണ് ഏറെ കൗതുകകരവും രസകരവും. ബി ജെ പി വോട്ടുകളാണ് കേരളത്തിലെ ഇടതു- ഐക്യ മുന്നണികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്നാണ് ഇവരെല്ലാവരും പറയാതെ പറയുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് നിരീക്ഷണത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.  1. ബി ജെ പിക്ക് ഇല്ലാത്ത മഹത്വം കല്‍പ്പിക്കുന്ന തരത്തിലാണ് പലപ്പോഴും വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതായത്, സുരേന്ദ്രന്‍ പറഞ്ഞതുപോലെ, കേരളത്തിലെ ഭരണം ഇനി ആര് നടത്തണമെന്ന് ബി ജെ പി തീരുമാനിക്കുമെന്ന പ്രസ്താവന പോലെ, എല്‍ ഡി എഫിന്റേയും യു ഡി എഫിന്റേയും ജയപരാജയങ