പോസ്റ്റുകള്‍

Chemban Vinod എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

എറിഞ്ഞിടത്തേക്ക് തിരിച്ചെത്തി അപകടം വിതക്കുന്ന ബൂമറാംഗ് (ബൂമറാംഗ്)

ഇമേജ്
സാമൂഹ്യ മാധ്യമങ്ങളും അതുപയോഗിക്കുന്നവരും ചില ജീവിതങ്ങളെ തങ്ങളറിയാതെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നുവെന്നും പറയുന്നു ബൂമറാംഗ്. ബൂമറാംഗ് Movie: Boomerang Language: Malayalam Genre: Comedy, Thriller Cast: Samyuktha Menon, Shine Tom Chacko, Chemban Vinod, Dain Davis, Baiju Santhosh, Akhil Kavalayoor, Harikrishnan, Manju Subhash, Subbalakshmi, Niya, Aparna, Nimisha, Baby Parthavi Director: Manu Sudhakaran Writer: Krishnadas Panki Duration: 2 Hours 3 Minutes  Rating: 3 Star എ റിഞ്ഞിടത്തേക്കു തന്നെ തിരിച്ചെത്തുന്ന ആയുധത്തിന്റെ പേരാണ് ബൂമറാംഗ്. മനുഷ്യന്റെ വിധിയും അങ്ങനെ തന്നെ. അങ്ങോട്ടേക്ക് കൊടുക്കുന്നതെന്തോ അത് ഇങ്ങോട്ടേക്കു തന്നെ തേടിയെത്തുമെന്നാണ് പറയുന്നത്.  കൃഷ്ണദാസ് പങ്കിയുടെ രചനയില്‍ മനു സുധാകരന്‍ സംവിധാനം നിര്‍വഹിച്ച ചിത്രം ബൂമറാംഗിലും എല്ലാവര്‍ക്കും 'കൊടുക്കാന്‍' തുനിഞ്ഞിറങ്ങിയ അച്ചായന് തിരിച്ചു കിട്ടുന്ന പണിയാണിതെങ്കിലും അതിനിടയില്‍ മൂന്നുപേര്‍ പ്രത്യക്ഷമായും പിന്നെ കുറേ പേര്‍ പരോക്ഷമായും കുടുങ്ങിപ്പോകുന്നുണ്ട്.  സ്ത്രീകള്‍ക്കെതിരെയുള്ള ഏതുതരം പ്

ഒരാത്മാവും കുറേ ജീവാത്മാക്കളുമായി 'രോമാഞ്ചം' (രോമാഞ്ചം)

ഇമേജ്
ഏഴ് അവിവാഹതരായ യുവാക്കളുടെ ജീവിതത്തില്‍ നേരിട്ട യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ തയ്യാറാക്കിയതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതെങ്കിലും തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് ഭയത്തേക്കാള്‍ ചിരിയാണ് സമ്മാനിക്കുന്നത്.   രോമാഞ്ചം Movie: Romancham Language: Malayalam Genre: Comedy, Horror Cast: Soubin Shahir, Arjun Ashokan, Chemban Vinod, Sajin Gopu, Siju Sunny, Afzal P H, Abin Bino, Anantharaman AJay, Jeomon Jyothir, Jagadeesh Kumar Director: Jithu Madhavan Writer: Jithu Madhavan Duration: 2 Hours 12 Minutes  Rating: 3.5 Star സി നിമ കഴിഞ്ഞ് തിയേറ്റര്‍ വിട്ടിറങ്ങുമ്പോഴും മനസ്സില്‍ പാടുക 'ആത്മാവേ പോ... ആത്മാവേ പോ...' എന്ന വരികളായിരിക്കും. വലിയ താരനിരയൊന്നുമില്ലാതെ ഒരു സിനിമ എങ്ങനെ രസകരമായി പ്രേക്ഷകര്‍ക്ക് സമ്മാനിക്കാമെന്നു കാണിച്ചു തരുന്നു രോമാഞ്ചം. സൗബിന്‍ ഷാഹിറും അര്‍ജുന്‍ അശോകനും ഒരു രംഗത്തു വന്നു മടങ്ങുന്ന ചെമ്പന്‍ വിനോദുമല്ലാതെ എടുത്തുപറയാവുന്ന താരങ്ങളെയൊന്നും അണിനിരത്താതെയാണ് രോമാഞ്ചം ജിത്തു മാധവന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.  നല്ല ജോലിയും വലിയ കൂലിയൊന്നുമില്ലാതെ ബം

പുതിയ പാഠങ്ങളില്‍ ടീച്ചര്‍ ക്ലാസെടുക്കുന്നു (ടീച്ചര്‍)

ഇമേജ്
Movie: Teacher Language: Malayalam Genre: Action, Drama Cast: Amala Paul, Hakkim Shah, Manju Pillai, Chemban Vinod, Prasanth Murali, Anumol, Maala Parvathi, I M Vijayan, Nandu, Senthil Krishna Director: Vivek Duration: 121 Minutes Rating: 3.5 Star ടീച്ചറെന്നാല്‍ പഠിപ്പിക്കുന്നയാളെന്നര്‍ഥം. പഠിപ്പിക്കല്‍ ആരെയുമാകാം, വിദ്യാര്‍ഥികള്‍, ഏതെങ്കിലുമൊരു വ്യക്തി, സമൂഹം അങ്ങനെയങ്ങനെ. അമലാ പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ടീച്ചറില്‍ പുതിയ കാലത്തെ ചില പാഠങ്ങളാണ് പഠിപ്പിക്കുന്നത്. അത് വിദ്യാര്‍ഥികളേയും വ്യക്തിയേയും മാത്രമല്ല സമൂഹത്തെയും പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഒപ്പം ടീച്ചറും ചില പാഠങ്ങള്‍ സ്വയം പഠിക്കുന്നു. അമലാ പോള്‍ അവതരിപ്പിക്കുന്ന ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ ദേവിക തന്നെയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. പുരുഷ കഥാപാത്രങ്ങളേക്കാള്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ശക്തി കൂടുതലുണ്ട് ടീച്ചറില്‍. ദേവികയായാലും മഞ്ജുപിള്ളയുടെ കല്ല്യാണിയമ്മയായാലും ദേവികയുടെ അമ്മയായാലും വനിതകളെല്ലാം ശക്തരാണ്. അവര്‍ക്കാണ് നിലപാടുകളുമുള്ളത്. മഞ്ജുപിള്ളയുടെ അഭിനയ ജീവിതത്തിലെ അതിശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കു

നിധിയൊരുക്കുന്ന വിധി പറഞ്ഞ് ഗോള്‍ഡ് (ഗോള്‍ഡ്)

ഇമേജ്
Movie: Gold Language: Malayalam Genre: Comedy, Drama Cast: Prithviraj Sukumaran, Nayanathara, Mallika Sukumaran, Chemban Vinod, Shammi Thilakan, Lalu Alex, Roshan Mathew, Jagadish, Suresh Krishna, Santhi Krishna, Saiju Kurup, Vinay Fort, Deepthi Sati, Althaf Salim, Ajmal Ameer, Baburaj, Krishna Shankar, Abu Salim, Prem Kumar, Sabumon Abdussamad, Sudheesh, Shebin Benson, Alphonse Puthren, Sharafudheen Director: Alphonse Puthra Duration: 165 Minutes  Rating: 3.5 Star പല തവണ റിലീസ് പ്രഖ്യാപിക്കുകയും മാറ്റിവെക്കുകയും ചെയ്ത സിനിമയില്‍ പ്രേക്ഷകര്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് സ്വാഭാവികം. പൃഥ്വിരാജും അല്‍ഫോന്‍സ് പുത്രനും നയനതാരയുമെല്ലാം ഒന്നിച്ചു വരുന്ന ഒരു സിനിമയ്ക്ക് ഇടിച്ചു കയറുന്നതും അത്ഭുതപ്പെടുത്തുന്ന സംഗതിയല്ല. അല്‍ഫോന്‍സ് പുത്രന്റെ പൃഥ്വിരാജ്- നയനതാര ചിത്രം ഗോള്‍ഡ് ആദ്യ ദിനത്തില്‍ കട്ട ഫാന്‍സും അമിതപ്രതീക്ഷയുള്ളവരും തന്നെയാണ് കാണാനെത്തിയിട്ടുണ്ടാവുക. അവരെ ആദ്യം മുതല്‍ ത്രില്ലടിപ്പിച്ചു നിര്‍ത്താനുള്ള സാങ്കേതിക ഗിമ്മിക്കുകളെല്ലാം സിനിമയില്‍ ഉപയോഗിച്ചിട്ടുമുണ്ട് സംവിധായകന്‍.  സെന്‍സര്‍ സ