പോസ്റ്റുകള്‍

കല്‍പകശ്ശേരി ഇല്ലത്തെ കുറിയേടത്ത് താത്രിയും മലയാള സിനിമയിലെ അപ്ഫന്‍ നമ്പൂതിരിമാരും

ഇമേജ്
കേ രളത്തിലെ നമ്പൂതിരിമാരുടെ ചരിത്രത്തില്‍ നവോഥാനത്തിനും വലിയ മാറ്റത്തിനും വഴി തുറന്ന സംഭവങ്ങളിലൊന്നായ കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരത്തിന് ഒന്നേകാല്‍ നൂറ്റാണ്ട് തികയുന്നു. കലയും കഥകളിയുമായി നടന്നിരുന്ന നമ്പൂതിരിമാരെ 'ശ്ശി' നാണംകെടുത്തിയ കുറിയേടത്ത് താത്രി സ്മാര്‍ത്തവിചാരമുണ്ടാക്കിയ കോളിളക്കം ഓര്‍മിപ്പിക്കുന്നു ഒന്നേകാല്‍ നൂറ്റാണ്ടിനിപ്പുറം മലയാള സിനിമയുമായി നടക്കുന്ന ചിലരുടെ സ്മാര്‍ത്തവിചാര വിവരങ്ങള്‍. 'താത്രിയില്ലാത്ത സിനിമാ ഇല്ലത്തെ അപ്ഫന്‍ നമ്പൂതിരിമാര്‍' ഓരോരുത്തരായി പുറത്തേക്കുവരികയാണ്. അവര്‍ ഭ്രഷ്ടരാക്കപ്പെടുമോ ശുചീന്ദ്രത്ത് പോയി കൈമുക്കി വിനയകുനയാന്വിതരാകുമോ എന്നറിയില്ല.  എന്താണ് സ്മാര്‍ത്തവിചാരമെന്ന് അറിയാത്തവര്‍ക്ക് മാത്രമായി ചെറിയൊരു കുറിപ്പെഴുതുന്നു. ആര്‍ക്കും കിട്ടാവുന്ന രേഖകള്‍ ഉപയോഗിച്ചു മാത്രമാണ് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.   കേരള ചരിത്രത്തില്‍ (അതോ നമ്പോതിരി സമുദായത്തിലോ) കോളിളക്കമുണ്ടാക്കിയൊരു സംഭവമാണ് കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം. 1904- 1905ലാണ് (അല്ലെങ്കില്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍) കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരം

പ്രോക്‌സിമിറ്റി; വെറുമൊരു വാക്കല്ലിത്

ഇമേജ്
പ്രോക്സിമിറ്റി എന്ന ഇംഗ്ലീഷ് വാക്കിന് അടുപ്പം, സാമീപ്യം, കാലത്തിലോ സ്ഥലത്തിലോ സമീപസ്ഥിതി എന്നൊക്കെയാണ് അര്‍ഥം. ഇംഗ്ലീഷും മലയാളവും ചേര്‍ത്തു പറയുന്നവര്‍ പോലും ഈ പദം അങ്ങനെയങ്ങ് ഉപയോഗിക്കാറില്ലെന്ന് തോന്നുന്നു. എന്നാല്‍ പത്രങ്ങളിലും മറ്റു മീഡിയകളിലുമൊക്കെ ഡസ്‌കിലും ബ്യൂറോയിലുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമാണ് ഈ ഒറ്റ വാക്ക്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലത്തോളമായി സ്ഥിരമായി പറയുകയോ കേള്‍ക്കുകയോ ചെയ്യുന്നതുകൊണ്ട് കൂടെയുണ്ട് അത്രയും കാലമായി 'പ്രോക്‌സിമിറ്റി'. പോസീറ്റീവ് എന്നതിനേക്കാള്‍ നെഗറ്റീവയാണ് ഈ പദം ഡസ്‌കുകളില്‍ ഉപയോഗിക്കുക- പ്രോക്സിമിറ്റി ഇല്ല എന്നു പറയാന്‍! ഹ്യുമന്‍ ഇന്ററസ്റ്റ് സ്റ്റോറികളോ ഫീച്ചറുകളോ എഴുതുമ്പോഴാണ് 'പ്രോക്സിമിറ്റി' വില്ലനായി മുമ്പിലെത്തുക. വായനക്കാരനെ/കാരിയെ നമ്മുടെ സ്റ്റോറിയുമായി എങ്ങനെ അടുപ്പിച്ചു നിര്‍ത്താനാവുമെന്നതായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വായിക്കുന്നയാള്‍ക്ക് അയാളുടെ ജീവിതവുമായോ അറിയുന്നവരുമായോ ഏറ്റവും ചുരുങ്ങിയത് പറഞ്ഞു കേട്ടതെങ്കിലുമായോ അയാള്‍ വായിക്കുന്നതിനോടൊരും അടുപ്പവും ബന്ധവുമൊക്കെ തോന്നണം. അങ്ങനെ തോന്

സാധാരണ ജീവിത്തില്‍ നിന്നൊരു സിനിമ- ജാനകി ജാനേ

ഇമേജ്
തീര്‍ത്തും സാധാരണമായൊരു ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങള്‍ അവരെ എങ്ങനെ ബാധിക്കുന്നുവെന്നും പ്രതിസന്ധികളെ സാവകാശത്തിലെങ്കിലും എങ്ങനെ മറികടക്കാമെന്നും ഒച്ചയും ബഹളവുമൊന്നുമില്ലാതെ അവതരിപ്പിക്കുന്നു ജാനകി ജാനേ. കുടുംബ പ്രേക്ഷകര്‍ക്ക് ധൈര്യമായി കാണാനാവുമെന്നതു തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ജാനകി ജാനേ Movie: Janaki Jaane Language: Malayalam  Genre: Comedy, Drama, Family Cast: Saiju Kururp, Navya Nair, Johny Antoney, Sharafudheen, Anarkkali Marakkar, Kottayam Nazeer, Sminu Sijo, Pramod Velliyanad, George Kora, Anwar Shareef, Jordi Poonjar, Vidhya Vijaykumar, Sathi Premji, Dhyaan Sreenivasan Director: Aneesh Upasana Writer: Aneesh Upasana, Anil Narayanan, Rohan Raj Duration: 2 Hours 4 Minutes  Rating: 3.5 Star സാധാരണ ജീവിത്തില്‍ നിന്നൊരു സിനിമ- ജാനകി ജാനേ സാ ധാരണക്കാരുടെ ജീവിതത്തില്‍ നിന്നും ഒരു കഷണം കണ്ടെടുത്താല്‍ അതിലൊരു ഭാഗം ജാനകി ജാനെയിലുണ്ടാകും. തീര്‍ത്തും സാധാരണക്കാരിയായ ഒരു യുവതിയും യുവാവും അവരുടെ കുടുംബവും ചേര്‍ന്ന് ഒട്ടും പരിചിതമല്ലാത്ത ഒരു സംഭവത്ത

വാള്‍മുനയും വായ്ത്താരിയുംകൊണ്ട് തീര്‍ത്ത പൊന്നിയിന്‍ സെല്‍വന്റെ ഹൃദയസാമ്രാജ്യം (പൊന്നിയിന്‍ സെല്‍വന്‍ 2)

ഇമേജ്
 രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനേക്കാള്‍ പ്രയാസമാണ് ഹൃദയങ്ങള്‍ കീഴടക്കാനെന്ന് അധികാരത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. എന്നിട്ടും രാജ്യവഴികളും പ്രജകളുടെ ഹൃദയവും കീഴടക്കിയ ഒരു രാജാവിന്റെ കഥയുണ്ട് തമിഴകത്ത്. പത്താം നൂറ്റാണ്ടില്‍ പ്രവിശാലമായ ചോളരാജ്യം അടക്കിഭരിച്ച രാജരാജ ചോളന്‍ അരുള്‍മൊഴി വണ്ണന്‍ പൊന്നിയിന്‍ സെല്‍വന്റേയും അദ്ദേഹത്തിന് ചുറ്റും നടന്ന സംഭവഗതികളുടേയും ചരിത്രവും മിത്തും സങ്കല്‍പ്പവും ചേര്‍ത്തുവെച്ച ചലച്ചിത്ര കാവ്യമാണ് പൊന്നിയിന്‍ സെല്‍വന്‍. പൊന്നിയിന്‍ സെല്‍വന്‍ 2 Movie: Ponniyin Selvan 2 Language: Tamil, Malayalam, Hindi, Telugu, Kannada Genre: Historical, Action, Drama, Adventure Cast: Vikram, Karthi, Jayam Ravi, Jayaram, Rahman, Aiswarya Rai Bachchan,Trisha Krishnan, Sobhitha Dhulipala, Aishwarya Lekshmi, Prakash Raj, Vikram Prabhu, R Sarath Kumar, Prabhu, Nazar, Riyas Khan, Babu Antoney, Lal, Parthipan, Aswin, Jayachithra Director: Manirathnam Story: Kalkki Krishnamoorthy Screenplay, Dialogue: Manirathnam, B Jeyamohan, Kumarave

പെണ്‍ജീവിതങ്ങളിലെ കപ്പലടുക്കാത്ത തുറമുഖങ്ങള്‍ (തുറമുഖം)

ഇമേജ്
1953 സെപ്തംബര്‍ 15ന് മട്ടാഞ്ചേരിയില്‍ നടന്ന വെടിവെയ്പും അക്കാലത്തെ ജീവിതങ്ങളുടെ പതിപ്പുകളും ചേരുന്ന ചരിത്രവും സങ്കല്‍പവും ഇഴപിരിയാതെ ചേര്‍ത്തുവെച്ച സിനിമയ്ക്ക് പറയുന്ന പേരാണ് തുറമുഖം തുറമുഖം Movie: Thuramukham Language: Malayalam Genre: Action, Crime, Drama, Period Cast: Nivin Pauly, Indrajith Sukumaran, Joju George, Arjun Asokan, Nimisha Sajayan, Sudev Nair, Manikandan R Achari, Senthil Krishna, Poornima Indrajith, Darsana Rajendran,   Director: Rajeev Ravi Writer: Gopan Chidambaram Duration: 2 Hours 44 Minutes  Rating: 3.5 Star ക ടല്‍ പോലെ ദുഃഖത്തിന്റേയും ദുരിതത്തിന്റേയും ആഴങ്ങളാണ് പെണ്‍മനസ്സും ജീവിതവും. പുരുഷന്റെ ഏത് വീരേതിഹാസം പറയുമ്പോഴും പക്ഷേ, പെണ്ണിന്റെ ദുരിതം കലര്‍ന്ന ത്യാഗ ജീവിതം പലപ്പോഴും പറയാറില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തിയ വീരേതിഹാസത്തിന് പിന്നിലെ പെണ്‍ ദുരിതത്തിന്റേയും ത്യാഗത്തിന്റേയും കഥയാണ് തുറമുഖം എടുത്തുകാട്ടുന്നത്- ഒറ്റക്കാഴ്ചയില്‍ അതല്ല സിനിമയെന്ന് തോന്നുമെങ്കിലും.  തീര്‍ച്ചയായും തുറമുഖം നിവിന്‍ പോളിയുടെ മട്ടാഞ്ചേരി മൊയ്തുവിന്റെ സിനിമയല്ല. ഉമ്മയായി വേഷമിട്ട പൂര്‍ണ

തൊണ്ണൂറുകളിലെ ക്യാമ്പസ് കാലത്തേക്കൊന്ന് തിരികെപ്പോകാം (ലവ്ഫുള്ളി യുവേഴ്‌സ് വേദ)

ഇമേജ്
കേരളത്തിലെ കലാലയങ്ങള്‍ അരാഷ്ട്രീയവത്ക്കരിക്കപ്പെടുന്നതിന് മുമ്പ് തൊണ്ണൂറുകളുടെ ഒടുവില്‍ രാഷ്ട്രീയവും പ്രണയവും കഥയും കവിതയും നിറഞ്ഞ ഒരു ക്യാമ്പസ് സിനിമ ലവ്ഫുള്ളി യുവേഴ്‌സ് വേദ Movie: Lovefully Yours Veda Language: Malayalam Genre: Drama, Romantic Cast: Rajisha Vijayan, Venkitesh V P, Sreenath Bhasi, Anikha Surendran, Gautham Menon, Thasni Khan, Appani Sarath, Renjith Sekhar, Shaju Sreedhar, Nilja K Baby, Sruthi Jayan, Vijayakumar, Chandunath Director: Pragesh Sukumaran Writer: Babu Vailathoor Duration: 2 Hours 14 Minutes  Rating: 3 Star തൊ ണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ തൃശൂരിലെ ഒരു ക്യാമ്പസിലാണ് ലവ്ഫുള്ളി യുവേഴ്‌സ് വേദ നടക്കുന്നത്. ഒരുപക്ഷേ, കേരളത്തിലെ കലാലയങ്ങള്‍ അരാഷ്ട്രീയവത്ക്കരിക്കപ്പെടുന്നതിന് തൊട്ടുമുമ്പായിരിക്കണം ഈ കഥ അരങ്ങേറുന്നത്. തൃശൂരിലെ ശ്രീ വര്‍മ കോളജില്‍ മാത്രമല്ല കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ ഏത് ക്യാമ്പസിലും നടന്നേക്കാവുന്ന ഒരു കഥയെന്നാണ് ഈ ചിത്രത്തെ പറയാനാവുക.  ക്യാമ്പസായതിനാല്‍ തന്നെ പ്രണയവും വിപ്ലവവും പഠനവും മാത്രമല്ല കഥയും കവിതയും കോളജ് രാഷ്ട്രീയവും കലോത്സവങ്

എറിഞ്ഞിടത്തേക്ക് തിരിച്ചെത്തി അപകടം വിതക്കുന്ന ബൂമറാംഗ് (ബൂമറാംഗ്)

ഇമേജ്
സാമൂഹ്യ മാധ്യമങ്ങളും അതുപയോഗിക്കുന്നവരും ചില ജീവിതങ്ങളെ തങ്ങളറിയാതെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നുവെന്നും പറയുന്നു ബൂമറാംഗ്. ബൂമറാംഗ് Movie: Boomerang Language: Malayalam Genre: Comedy, Thriller Cast: Samyuktha Menon, Shine Tom Chacko, Chemban Vinod, Dain Davis, Baiju Santhosh, Akhil Kavalayoor, Harikrishnan, Manju Subhash, Subbalakshmi, Niya, Aparna, Nimisha, Baby Parthavi Director: Manu Sudhakaran Writer: Krishnadas Panki Duration: 2 Hours 3 Minutes  Rating: 3 Star എ റിഞ്ഞിടത്തേക്കു തന്നെ തിരിച്ചെത്തുന്ന ആയുധത്തിന്റെ പേരാണ് ബൂമറാംഗ്. മനുഷ്യന്റെ വിധിയും അങ്ങനെ തന്നെ. അങ്ങോട്ടേക്ക് കൊടുക്കുന്നതെന്തോ അത് ഇങ്ങോട്ടേക്കു തന്നെ തേടിയെത്തുമെന്നാണ് പറയുന്നത്.  കൃഷ്ണദാസ് പങ്കിയുടെ രചനയില്‍ മനു സുധാകരന്‍ സംവിധാനം നിര്‍വഹിച്ച ചിത്രം ബൂമറാംഗിലും എല്ലാവര്‍ക്കും 'കൊടുക്കാന്‍' തുനിഞ്ഞിറങ്ങിയ അച്ചായന് തിരിച്ചു കിട്ടുന്ന പണിയാണിതെങ്കിലും അതിനിടയില്‍ മൂന്നുപേര്‍ പ്രത്യക്ഷമായും പിന്നെ കുറേ പേര്‍ പരോക്ഷമായും കുടുങ്ങിപ്പോകുന്നുണ്ട്.  സ്ത്രീകള്‍ക്കെതിരെയുള്ള ഏതുതരം പ്