പോസ്റ്റുകള്‍

നല്ല മനുഷ്യരുടെ ലോകത്തെ നന്മയുള്ള കാഴ്ചകള്‍ (ഡിയര്‍ വാപ്പി)

ഇമേജ്
 പിതാവും മകളും തമ്മിലുള്ള ആത്മബന്ധങ്ങളും അവരുടെ സ്വപ്‌നങ്ങളും അതിലേക്കുള്ള യാത്രയുമാണ് ഡിയര്‍ വാപ്പി. വലിയ സ്വപ്‌നങ്ങള്‍ മുമ്പില്‍ നയിക്കാനുണ്ടെങ്കില്‍ ഏത് ലക്ഷ്യവും കൈയ്യെത്തിപ്പിടിക്കാനാവുമെന്ന് കാണിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ക്ക് കണ്ണുനിറയാതെ കാണാനാവില്ല. ഡിയര്‍ വാപ്പി Movie: Dear Vaappi Language: Malayalam Genre: Drama, Romantic, Comedy Cast: Niranj Maniyanpillai Raju, Lal, Maniyanpillai Raju, Appunni Sasi, Anagha Narayanan, Sri Rekha, Jagadeesh, Nirmal Palazhi, Anu Sitara, Sunil Sukhada, Sivaji Guruvayoor, Neena Kuruppu, Jayakrishnan, Abhiram Radhakrishnan, Chempil Asokan, Renjith Sekhar, Madhu Karuvath, Naveen Illath Director: Shan Thulaseedharan Writer: Shan Thulaseedharan Duration: 2 Hours 18 Minutes  Rating: 3.5 Star എ ന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ മനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാന്‍ ലോകം മുഴുവന്‍ അയാളെ സഹായിക്കാനുണ്ടാകുമെന്നു പറഞ്ഞത് ലോകപ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ ആണ്. തുന്നല്‍ക്കാരന്‍ ബഷീറിന് ഇത്രയും സാഹിത്യത്തിലൊന്നും പറയാനറിയണമെന്നില്ല.

ചെകുത്താനും ദൈവത്തിനുമിടയില്‍ ക്രിസ്റ്റഫര്‍ (ക്രിസ്റ്റഫര്‍)

ഇമേജ്
നീതിയും നിയമവും നടപ്പാകാതെ പോകുന്ന സമൂഹത്തില്‍ നേരിന്റെ പക്ഷത്തിനായി നീതി നടപ്പാക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും അയാള്‍ക്കു ചുറ്റുമുള്ള സമൂഹത്തിലെ സംഭവങ്ങളുമാണ് ഈ ചിത്രം.  ക്രിസ്റ്റഫര്‍ Movie: Christopher Language: Malayalam Genre: Action, Drama, Thriller Cast: Mammootty, Vinay Rai, Amala Paul, Aishwarya Lekshmi, Shine Tom Chacko, Dileesh Pothan, R Sarath Kumar, Sneha, Thanseel, Aditi Ravi, Siddique, Deepak Parambol, Shaheen Siddique, Jinu Joseph, Abu Valayamkulam Director: B Unnikrishnan Writer: Udayakrishna Duration: 2 Hours 31 Minutes  Rating: 3.5 Star ലൂസിഫര്‍ ചെകുത്താനാണെങ്കില്‍ ക്രിസ്റ്റഫര്‍ ദൈവമോ ക്രിസ്തുവിന് ശക്തിയോ ബലമോ കൊടുത്ത ശക്തിയോ ആണ്. ഇതുരണ്ടിനുമിടയില്‍ പെടുന്നതോ ഇവ ചേരുന്നതോ ആയ സൃഷ്ടിയുടെ പേരാണ് മനുഷ്യന്‍- അയാളാണിവിടുത്തെ ക്രിസ്റ്റഫര്‍. സാധാരണ മനുഷ്യജീവിതമല്ലാതെ അതിക്രമങ്ങളും നിരവധി പ്രതിസന്ധികളും നേരിട്ട ജീവിതങ്ങള്‍ ഒന്നിച്ച് ഒരേ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന സിനിമയാണ് ക്രിസ്റ്റഫര്‍. മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ചേര്‍ന്ന് ആരാധര്‍ക്കായി ഒരുക്

ഒരാത്മാവും കുറേ ജീവാത്മാക്കളുമായി 'രോമാഞ്ചം' (രോമാഞ്ചം)

ഇമേജ്
ഏഴ് അവിവാഹതരായ യുവാക്കളുടെ ജീവിതത്തില്‍ നേരിട്ട യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ തയ്യാറാക്കിയതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതെങ്കിലും തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് ഭയത്തേക്കാള്‍ ചിരിയാണ് സമ്മാനിക്കുന്നത്.   രോമാഞ്ചം Movie: Romancham Language: Malayalam Genre: Comedy, Horror Cast: Soubin Shahir, Arjun Ashokan, Chemban Vinod, Sajin Gopu, Siju Sunny, Afzal P H, Abin Bino, Anantharaman AJay, Jeomon Jyothir, Jagadeesh Kumar Director: Jithu Madhavan Writer: Jithu Madhavan Duration: 2 Hours 12 Minutes  Rating: 3.5 Star സി നിമ കഴിഞ്ഞ് തിയേറ്റര്‍ വിട്ടിറങ്ങുമ്പോഴും മനസ്സില്‍ പാടുക 'ആത്മാവേ പോ... ആത്മാവേ പോ...' എന്ന വരികളായിരിക്കും. വലിയ താരനിരയൊന്നുമില്ലാതെ ഒരു സിനിമ എങ്ങനെ രസകരമായി പ്രേക്ഷകര്‍ക്ക് സമ്മാനിക്കാമെന്നു കാണിച്ചു തരുന്നു രോമാഞ്ചം. സൗബിന്‍ ഷാഹിറും അര്‍ജുന്‍ അശോകനും ഒരു രംഗത്തു വന്നു മടങ്ങുന്ന ചെമ്പന്‍ വിനോദുമല്ലാതെ എടുത്തുപറയാവുന്ന താരങ്ങളെയൊന്നും അണിനിരത്താതെയാണ് രോമാഞ്ചം ജിത്തു മാധവന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.  നല്ല ജോലിയും വലിയ കൂലിയൊന്നുമില്ലാതെ ബം

മഞ്ഞലോഹം 'തീര്‍ക്കുന്ന' ജീവിതങ്ങള്‍ തൊട്ട് തങ്കം (തങ്കം)

ഇമേജ്
 സ്വര്‍ണവും സ്വര്‍ണപ്പണിയുമായി ബന്ധപ്പെട്ട ജീവിതങ്ങളിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ചില സംഭവങ്ങളിലൂടെയാണ് തങ്കം സിനിമ കടന്നുപോകുന്നത്. ഒരാള്‍ തന്റെ ജീവിതത്തിന് ഒരുക്കിയ തിരക്കഥ മറ്റു ജീവിതങ്ങളെ സ്വാധീനിക്കുന്നതും ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലൂടെ തൃശൂരില്‍ നിന്നും കോയമ്പത്തൂരിലേക്കും മുംബൈയിലേക്കുമെത്തുകയാണ് അഭിനേതാക്കളോടൊപ്പം പ്രേക്ഷകരും.  തങ്കം Movie: Thankam Language: Malayalam Genre: Crime, Drama Cast: Biju Menon, Vineeth Sreenivasan, Aparna Balamurali, Gireesh Kulkarni, Kochu Preman, Sreekanth Murali, Vineeth Thattil David, Ambika Prasad Director: Saheed Arafath Writer: Syam Pushkaran Duration: 2 Hours 25 Minutes  Rating: 3.5 Star സാ ള്‍ട്ട് ആന്റ് പെപ്പര്‍ മുതല്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന എഴുത്തുകാരനാണ് ശ്യാം പുഷ്‌ക്കരന്‍. നായക നടനോ സംവിധായകനോ കിട്ടുന്ന അതേ ഹൈപ്പ് തന്നെയാണ് ശ്യാം പുഷ്‌ക്കരന്റെ സിനിമകള്‍ക്കും കിട്ടുന്നത്. അയാള്‍ തന്റെ രചയില്‍ ഒളിപ്പിച്ചുവെച്ച ക്രിയാത്മകയതും ഭാവനയും അതിലേറെ പ്രേക്ഷകനെ ത്രസിപ്പിച്ചു നിര്‍ത്താനുള്ള കഴിവും തന്നെയായിരിക്കണം ഇതിന് കാരണം. വ്യത്യ

ഒരു പൂവനും കുറേ പൊല്ലാപ്പുകളും (പൂവന്‍)

ഇമേജ്
അയല്‍പക്കത്തെ പൂവന്‍ കോഴി യുവാവിന്റെ ജീവിതത്തിലുണ്ടാക്കുന്ന അപശബ്ദങ്ങളും അയാളതിനെ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഗ്രാമീണ പശ്ചാതലത്തില്‍ പറയാന്‍ ശ്രമിക്കുകയാണ് നവാഗതനായ വിനീത് വാസുദേവന്റെ പൂവന്‍.  പൂവന്‍ Movie: Poovan Language: Malayalam Genre: Comedy, Drama Cast: Antoney Varghese, Sajin Cherukayil, Maniyanpilla Raju, Naslin Gafoor, Vineeth Vasudevan, Vineeth Viswam, Varun Dhara, Girish A D, Anishma Anilkumar, Akhila Bhargavan, Bindhu Satishkumar, Annie Abraham, Rinku Ranadeer, Sunil Melepuram Director: Vineeth Vasudevan Writer: Varun Dhara Duration: 2 Hours 18 Minutes  Rating: 3 Star ഒ രു ഗ്രാമവും അടുത്തടുത്ത വീടുകളിലെ സംഭവങ്ങളും ചേര്‍ന്ന് വളരെ സാധാരണമായ സംഭവങ്ങള്‍ കൂട്ടിയിണക്കി ചേര്‍ത്തുവെച്ച സിനിമയാണ് പൂവന്‍. നമ്മുടെ അയല്‍പക്കത്താണ് ഇക്കാര്യങ്ങളൊക്കെ നടക്കുന്നതെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കാന്‍ സിനിമയ്ക്കാകും. പക്ഷേ, ഇക്കാര്യങ്ങളൊന്നും 'നമ്മുടെ' വീട്ടില്‍ നടക്കാനുള്ള സാധ്യതകളുമില്ല. നവാഗത സംവിധായകന്‍ വിനീത് വാസുദേവന്‍ രചനയും സംവിധാനവും കഥാപാത്രങ്ങളിലൊന്നും അവതരിപ്പിച്ച പ

പ്രേക്ഷകനെ മയക്കി ആവാഹിക്കുന്ന നന്‍പകല്‍ നേരം (നന്‍പകല്‍ നേരത്തു മയക്കം)

ഇമേജ്
  തമിഴ് ഗ്രാമത്തിന്റെ വശ്യതയിലേക്ക് ഇറങ്ങി തമിഴന്റെ ആത്മാവിലേക്ക് കയറിപ്പോയി 'സുന്ദര'മാകുന്ന മൂവാറ്റുപുഴക്കാരന്‍ ജയിംസിന്റെ നാടകമോ ജീവിതമോ സ്വപ്‌നമോ എന്നറിയാതെ പ്രേക്ഷകന്‍ കണ്ടിരിക്കുന്ന സിനിമയുടെ പേരാണ് നന്‍പകല്‍ നേരത്ത് മയക്കം. നന്‍പകല്‍ നേരത്തു മയക്കം Movie: Nanpakal Nerathu Mayakkam Language: Malayalam Genre: Comedy, Drama Cast: Mammootty, Ashokan, Ramya Pandian, Ramya Suvi, Rajesh Sharma, Kainakari Thankaraj, T Suresh Babu,Chethan Jayalal, Sanjana Dipu, Gireesh Perinjeeri, Geethi Sangeethika, Thennavan, Prasanth Murali, Pramod Shetty, Yama Gilgamesh, Kottayam Ramesh, Bitto Davis, Poo Ramu, Hariprasanth Varma, Balan Parakkal Director: Lijo Jose Pellissery Writer: Lijo Jose Pellissery Screen Play: S Hareesh Duration: 109 Minutes  Rating: 4.5 Star ആരാണീ മമ്മൂട്ടി? കഴിഞ്ഞ അരനൂറ്റാണ്ടോളം കാലമായി മലയാള സിനിമയില്‍ പല വേഷങ്ങളില്‍ അഭിനയിച്ച ഒരാളുടെ പേര് മാത്രമോ? അതോ ഇനിയും ഒരുപാട് സിനിമകളില്‍ പല വേഷങ്ങളില്‍ കാണാനുള്ള ഒരു വ്യക്തിയോ? അതുമാത്രമാണോ മലയാള സിനിമയ്ക്കും ഇന്ത്യന്‍ ചലച്ചിത്

നര്‍മം ചാലിച്ച് എന്നാലും ന്റെളിയാ (എന്നാലും ന്റെളിയാ)

ഇമേജ്
  ദുബായ് മഹാനഗരത്തില്‍ രണ്ട് ഫ്‌ളാറ്റുകളില്‍ പരസ്പരം അറിയാത്ത രണ്ട് മലയാളി കുടുംബങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ പരിചയപ്പെടേണ്ടി വരുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെ രസകരമായി അവതരിപ്പിക്കുയാണ് എന്നാലും ന്റെളിയാ. നര്‍മത്തിന് പ്രാധാന്യം നല്‍കി കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ കുടുംബത്തിനകത്തെ കഥ പറയുകയാണ് സിനിമ.  എന്നാലും ന്റെളിയാ Movie: Ennalum Nteliyaa Language: Malayalam Genre: Comedy, Romantic Cast: Suraj Venjaramodu, Siddique, Gayathri Arun, Lena, Meera Nandan, Jose Kutty, Sudheer Paravur, Amrutha, Bindu Sanjeev Director: Bash Mohammed Writer: Bash Mohammed, Sreekumar Araykkal Duration: 113 Minutes  Rating: 3.5 Star 2023ല്‍ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമെന്ന ഖ്യാതിയുമായാണ് എന്നാലും ന്റെളിയാ തിയേറ്ററിലെത്തിയത്. ദുബായ് മഹാനഗരത്തിലെ പാര്‍പ്പിട സമുച്ചയത്തിലെ രണ്ട് ഫ്‌ളാറ്റുകളിലായി ജീവിക്കുന്ന രണ്ട് മലയാളിക്കുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ സിനിമ. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷമായിട്ടും കുട്ടികളില്ലാത്ത ദുബൈ ദമ്പതികളിലൂടെയാണ് സിനിമ തുടങ്