പോസ്റ്റുകള്‍

മഞ്ഞലോഹം 'തീര്‍ക്കുന്ന' ജീവിതങ്ങള്‍ തൊട്ട് തങ്കം (തങ്കം)

ഇമേജ്
 സ്വര്‍ണവും സ്വര്‍ണപ്പണിയുമായി ബന്ധപ്പെട്ട ജീവിതങ്ങളിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ചില സംഭവങ്ങളിലൂടെയാണ് തങ്കം സിനിമ കടന്നുപോകുന്നത്. ഒരാള്‍ തന്റെ ജീവിതത്തിന് ഒരുക്കിയ തിരക്കഥ മറ്റു ജീവിതങ്ങളെ സ്വാധീനിക്കുന്നതും ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലൂടെ തൃശൂരില്‍ നിന്നും കോയമ്പത്തൂരിലേക്കും മുംബൈയിലേക്കുമെത്തുകയാണ് അഭിനേതാക്കളോടൊപ്പം പ്രേക്ഷകരും.  തങ്കം Movie: Thankam Language: Malayalam Genre: Crime, Drama Cast: Biju Menon, Vineeth Sreenivasan, Aparna Balamurali, Gireesh Kulkarni, Kochu Preman, Sreekanth Murali, Vineeth Thattil David, Ambika Prasad Director: Saheed Arafath Writer: Syam Pushkaran Duration: 2 Hours 25 Minutes  Rating: 3.5 Star സാ ള്‍ട്ട് ആന്റ് പെപ്പര്‍ മുതല്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന എഴുത്തുകാരനാണ് ശ്യാം പുഷ്‌ക്കരന്‍. നായക നടനോ സംവിധായകനോ കിട്ടുന്ന അതേ ഹൈപ്പ് തന്നെയാണ് ശ്യാം പുഷ്‌ക്കരന്റെ സിനിമകള്‍ക്കും കിട്ടുന്നത്. അയാള്‍ തന്റെ രചയില്‍ ഒളിപ്പിച്ചുവെച്ച ക്രിയാത്മകയതും ഭാവനയും അതിലേറെ പ്രേക്ഷകനെ ത്രസിപ്പിച്ചു നിര്‍ത്താനുള്ള കഴിവും തന്നെയായിരിക്കണം ഇതിന് കാരണം. വ്യത്യ

ഒരു പൂവനും കുറേ പൊല്ലാപ്പുകളും (പൂവന്‍)

ഇമേജ്
അയല്‍പക്കത്തെ പൂവന്‍ കോഴി യുവാവിന്റെ ജീവിതത്തിലുണ്ടാക്കുന്ന അപശബ്ദങ്ങളും അയാളതിനെ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഗ്രാമീണ പശ്ചാതലത്തില്‍ പറയാന്‍ ശ്രമിക്കുകയാണ് നവാഗതനായ വിനീത് വാസുദേവന്റെ പൂവന്‍.  പൂവന്‍ Movie: Poovan Language: Malayalam Genre: Comedy, Drama Cast: Antoney Varghese, Sajin Cherukayil, Maniyanpilla Raju, Naslin Gafoor, Vineeth Vasudevan, Vineeth Viswam, Varun Dhara, Girish A D, Anishma Anilkumar, Akhila Bhargavan, Bindhu Satishkumar, Annie Abraham, Rinku Ranadeer, Sunil Melepuram Director: Vineeth Vasudevan Writer: Varun Dhara Duration: 2 Hours 18 Minutes  Rating: 3 Star ഒ രു ഗ്രാമവും അടുത്തടുത്ത വീടുകളിലെ സംഭവങ്ങളും ചേര്‍ന്ന് വളരെ സാധാരണമായ സംഭവങ്ങള്‍ കൂട്ടിയിണക്കി ചേര്‍ത്തുവെച്ച സിനിമയാണ് പൂവന്‍. നമ്മുടെ അയല്‍പക്കത്താണ് ഇക്കാര്യങ്ങളൊക്കെ നടക്കുന്നതെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കാന്‍ സിനിമയ്ക്കാകും. പക്ഷേ, ഇക്കാര്യങ്ങളൊന്നും 'നമ്മുടെ' വീട്ടില്‍ നടക്കാനുള്ള സാധ്യതകളുമില്ല. നവാഗത സംവിധായകന്‍ വിനീത് വാസുദേവന്‍ രചനയും സംവിധാനവും കഥാപാത്രങ്ങളിലൊന്നും അവതരിപ്പിച്ച പ

പ്രേക്ഷകനെ മയക്കി ആവാഹിക്കുന്ന നന്‍പകല്‍ നേരം (നന്‍പകല്‍ നേരത്തു മയക്കം)

ഇമേജ്
  തമിഴ് ഗ്രാമത്തിന്റെ വശ്യതയിലേക്ക് ഇറങ്ങി തമിഴന്റെ ആത്മാവിലേക്ക് കയറിപ്പോയി 'സുന്ദര'മാകുന്ന മൂവാറ്റുപുഴക്കാരന്‍ ജയിംസിന്റെ നാടകമോ ജീവിതമോ സ്വപ്‌നമോ എന്നറിയാതെ പ്രേക്ഷകന്‍ കണ്ടിരിക്കുന്ന സിനിമയുടെ പേരാണ് നന്‍പകല്‍ നേരത്ത് മയക്കം. നന്‍പകല്‍ നേരത്തു മയക്കം Movie: Nanpakal Nerathu Mayakkam Language: Malayalam Genre: Comedy, Drama Cast: Mammootty, Ashokan, Ramya Pandian, Ramya Suvi, Rajesh Sharma, Kainakari Thankaraj, T Suresh Babu,Chethan Jayalal, Sanjana Dipu, Gireesh Perinjeeri, Geethi Sangeethika, Thennavan, Prasanth Murali, Pramod Shetty, Yama Gilgamesh, Kottayam Ramesh, Bitto Davis, Poo Ramu, Hariprasanth Varma, Balan Parakkal Director: Lijo Jose Pellissery Writer: Lijo Jose Pellissery Screen Play: S Hareesh Duration: 109 Minutes  Rating: 4.5 Star ആരാണീ മമ്മൂട്ടി? കഴിഞ്ഞ അരനൂറ്റാണ്ടോളം കാലമായി മലയാള സിനിമയില്‍ പല വേഷങ്ങളില്‍ അഭിനയിച്ച ഒരാളുടെ പേര് മാത്രമോ? അതോ ഇനിയും ഒരുപാട് സിനിമകളില്‍ പല വേഷങ്ങളില്‍ കാണാനുള്ള ഒരു വ്യക്തിയോ? അതുമാത്രമാണോ മലയാള സിനിമയ്ക്കും ഇന്ത്യന്‍ ചലച്ചിത്

നര്‍മം ചാലിച്ച് എന്നാലും ന്റെളിയാ (എന്നാലും ന്റെളിയാ)

ഇമേജ്
  ദുബായ് മഹാനഗരത്തില്‍ രണ്ട് ഫ്‌ളാറ്റുകളില്‍ പരസ്പരം അറിയാത്ത രണ്ട് മലയാളി കുടുംബങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ പരിചയപ്പെടേണ്ടി വരുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെ രസകരമായി അവതരിപ്പിക്കുയാണ് എന്നാലും ന്റെളിയാ. നര്‍മത്തിന് പ്രാധാന്യം നല്‍കി കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ കുടുംബത്തിനകത്തെ കഥ പറയുകയാണ് സിനിമ.  എന്നാലും ന്റെളിയാ Movie: Ennalum Nteliyaa Language: Malayalam Genre: Comedy, Romantic Cast: Suraj Venjaramodu, Siddique, Gayathri Arun, Lena, Meera Nandan, Jose Kutty, Sudheer Paravur, Amrutha, Bindu Sanjeev Director: Bash Mohammed Writer: Bash Mohammed, Sreekumar Araykkal Duration: 113 Minutes  Rating: 3.5 Star 2023ല്‍ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമെന്ന ഖ്യാതിയുമായാണ് എന്നാലും ന്റെളിയാ തിയേറ്ററിലെത്തിയത്. ദുബായ് മഹാനഗരത്തിലെ പാര്‍പ്പിട സമുച്ചയത്തിലെ രണ്ട് ഫ്‌ളാറ്റുകളിലായി ജീവിക്കുന്ന രണ്ട് മലയാളിക്കുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ സിനിമ. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷമായിട്ടും കുട്ടികളില്ലാത്ത ദുബൈ ദമ്പതികളിലൂടെയാണ് സിനിമ തുടങ്

ഗ്രാമീണ കാഴ്ചകളുടെ സമ്പന്നതയില്‍ ആനന്ദം പരമാനന്ദം (ആനന്ദം പരമാനന്ദം)

ഇമേജ്
 മദ്യം ഒരു കുടുംബത്തിലുണ്ടാക്കുന്ന സ്വാധീനവും അനുഭവങ്ങളുമാണ് ആനന്ദം പരമാനന്ദം പറയുന്നത്. മുഴുവന്‍ സമയവും കള്ളു കുടിച്ചു നടക്കുന്ന റിട്ടയേര്‍ഡ് വ്യക്തി തന്റെ മകള്‍ക്കെങ്കിലും നല്ലൊരു ഭര്‍ത്താവിനെ കിട്ടണമെന്നാണ് കരുതുന്നതെങ്കിലും അവളും അത്തരമൊരു അവസ്ഥയില്‍ ചെന്നു പെടുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ സിനിമ പറയാന്‍ ശ്രമിക്കുന്നത്. ആനന്ദം പരമാനന്ദം Movie: Aanandam Paramanandam Language: Malayalam Genre: Comedy, Fantasy Cast: Indrans, Sharafudheen, Aju Varghese, Anagha Narayanan, Baiju Santhosh,Nisha Sarang, Krishnachandran, Vanitha Krishnachandran, HariKrishnan, Sadique, Surjith Director: Shafi  Writer: M Sindhuraj Duration: 131 Minutes  Rating: 3 Star ഇന്ദ്രന്‍സിന്റെ കാട്ടിലെ പറമ്പില്‍ ദിവാകരക്കുറുപ്പോ ഷറഫുദ്ദീന്റെ ഗിരീഷ് പി പിയോ അല്ല ആനന്ദം പരമാനന്ദത്തിലെ നായകനും വില്ലനും. ഈ രണ്ട് വേഷവും കൈകാര്യം ചെയ്യുന്നത് മദ്യമാണ്.  മദ്യത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പറയുന്ന സോദ്ദേശ്യ സിനിമയെന്നോ ഗുണപാഠ കഥയെന്നോ വിശേഷിപ്പിക്കാം എം സിന്ധുരാജിന്റെ രചനയില്‍ ഷാഫി സംവിധാനം നിര്‍വഹിച്ച ആനന്ദം പ

കാപ്പ; പ്രതീക്ഷിത വഴിയിലെ അപ്രതീക്ഷിത കാഴ്ചകള്‍ (കാപ്പ)

ഇമേജ്
 ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനിലെ നിരാലംബരായ അംഗങ്ങളെ സഹായിക്കാന്‍ കൂടി ലക്ഷ്യമിട്ട് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനുവേണ്ടി തിയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മിച്ച സിനിമയാണ് കാപ്പ. അതുകൊണ്ടുതന്നെ ചലച്ചിത്രത്തിന് നല്ല ഉദ്ദേശ്യമുണ്ട്. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് പ്രമേയമെങ്കിലും ഏതുതരം പ്രേക്ഷകനേയും ആകര്‍ഷിക്കുന്ന വിധത്തിലാണ് ചലച്ചിത്രം ചെയ്തിരിക്കുന്നത്.  കാപ്പ Movie: Kaappa Language: Malayalam Genre: Action, Crime, Thriller Cast: Prithviraj Sukumaran, Asif Ali, Aparna Balamurali, Anna Ben, Jagadeesh, Dileesh Pothan, Nandu Director: Shai Kailas Writer: G Indugopan Duration: 136 Minutes  Rating: 3.5 Star അവസാനത്തെ പത്തു മിനുട്ടുണ്ടല്ലോ, അവിടെയാണ് കാപ്പയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ വന്നു നിറയുന്നത്. പ്രേക്ഷകന്‍ തീരെ പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റില്‍ കൊണ്ടെത്തിച്ച് സിനിമ അവസാനിപ്പിക്കുമ്പോള്‍ തങ്ങള്‍ ഇത്രയും നേരം കണ്ടത് കാപ്പയല്ല, എഴുത്തുകാരനും സംവിധായകനും ചേര്‍ന്ന് നടത്തിയ കണ്‍കെട്ടു വിദ്യയാണെന്ന് പ്രേക്ഷകന്‍ തിരിച്ചറിയും.  ഗുണ്ടാ ആക്ടായ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷ്യന

നിസ്സഹായതയല്ല നിലപാടുകളാണ് അറിയിപ്പ് (അറിയിപ്പ് / Declaration)

ഇമേജ്
  Movie: Ariyippu/ Declaration Language: Malayalam Genre: Drama Cast: Kunchacko Boban, Divyaprabha, Kiran Peethambaran, Rohith Gupta, Anju Thakur, Athulya Ashadam, Kartikey Saksena, Saifudheen Director: Mahesh Narayanan Writer: Mahesh Narayanan Duration: 107 Minutes  Rating: 3.5 Star നിസ്സഹായരായി പോകുന്ന മനുഷ്യര്‍ക്ക് ചിലപ്പോള്‍ ഉറക്കെ നിലവിളിക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. പക്ഷേ, തങ്ങളുടെ നിലപാടുകള്‍കൊണ്ട് അടയാളപ്പെടുത്താനായേക്കും. അതാണ് മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച കുഞ്ചാക്കോ ബോബന്‍- ദിവ്യപ്രഭ ചിത്രം അറിയിപ്പ്.  എല്ലാറ്റില്‍ നിന്നും മോചനം നേടാന്‍ സന്ധി ചെയ്ത് സൗഭാഗ്യങ്ങളിലേക്ക് ഒപ്പുവെക്കുന്ന ഒരാള്‍ക്ക് മോചനവും സമാധാനവും ഹരീഷിനെ പോലെ എല്ലായ്‌പോഴും അകലെയായിരിക്കും. എന്നാല്‍ രശ്മിയെ പോലെ സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തേണ്ടത് തന്റെ കാഴ്ചകളിലൂടെയാണെന്ന് തീരുമാനമെടുക്കുന്നവള്‍ക്ക് വിരലില്‍ കുടുങ്ങിപ്പോയ മോതിരത്തില്‍ നിന്നുള്‍പ്പെടെ പുറത്തേക്ക് കടക്കാനാവും. ജോലിക്ക് ബുദ്ധിമുട്ടായിട്ടു പോലും ഊരിയെടുക്കാന്‍ സാധിക്കാതിരുന്ന ആ മോതിരം എത്ര പെട്ടെന്നാണ് രശ്മിക്ക് മുറിച്ചു മാറ്റാന