പോസ്റ്റുകള്‍

നിസ്സഹായതയല്ല നിലപാടുകളാണ് അറിയിപ്പ് (അറിയിപ്പ് / Declaration)

ഇമേജ്
  Movie: Ariyippu/ Declaration Language: Malayalam Genre: Drama Cast: Kunchacko Boban, Divyaprabha, Kiran Peethambaran, Rohith Gupta, Anju Thakur, Athulya Ashadam, Kartikey Saksena, Saifudheen Director: Mahesh Narayanan Writer: Mahesh Narayanan Duration: 107 Minutes  Rating: 3.5 Star നിസ്സഹായരായി പോകുന്ന മനുഷ്യര്‍ക്ക് ചിലപ്പോള്‍ ഉറക്കെ നിലവിളിക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. പക്ഷേ, തങ്ങളുടെ നിലപാടുകള്‍കൊണ്ട് അടയാളപ്പെടുത്താനായേക്കും. അതാണ് മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച കുഞ്ചാക്കോ ബോബന്‍- ദിവ്യപ്രഭ ചിത്രം അറിയിപ്പ്.  എല്ലാറ്റില്‍ നിന്നും മോചനം നേടാന്‍ സന്ധി ചെയ്ത് സൗഭാഗ്യങ്ങളിലേക്ക് ഒപ്പുവെക്കുന്ന ഒരാള്‍ക്ക് മോചനവും സമാധാനവും ഹരീഷിനെ പോലെ എല്ലായ്‌പോഴും അകലെയായിരിക്കും. എന്നാല്‍ രശ്മിയെ പോലെ സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തേണ്ടത് തന്റെ കാഴ്ചകളിലൂടെയാണെന്ന് തീരുമാനമെടുക്കുന്നവള്‍ക്ക് വിരലില്‍ കുടുങ്ങിപ്പോയ മോതിരത്തില്‍ നിന്നുള്‍പ്പെടെ പുറത്തേക്ക് കടക്കാനാവും. ജോലിക്ക് ബുദ്ധിമുട്ടായിട്ടു പോലും ഊരിയെടുക്കാന്‍ സാധിക്കാതിരുന്ന ആ മോതിരം എത്ര പെട്ടെന്നാണ് രശ്മിക്ക് മുറിച്ചു മാറ്റാന

നിറവും ജാതിയും തിരുത്തുന്ന ജാതകങ്ങളിലേക്ക് ഭാരത സര്‍ക്കസ് (ഭാരത സര്‍ക്കസ്)

ഇമേജ്
Movie: Bharatha Circus Language: Malayalam Genre: Crime, Thriller Cast: Shine Tom Chacko, Jaffer Idukki, Binu Pappu, M A Nishad, Sunil Sugadha, Megha Thomas, Aradhya Aan, Sudheer Karamana, Saritha Kukku, Abhija, Kalabhavan Prajod, Jayakrishnan Director: Sohan Seenulal Duration: 120 Minutes  Rating: 3.5 Star ആദിവാസിയാണെങ്കില്‍ മാവോ വാദി, മുസ്‌ലിമാണെങ്കില്‍ തീവ്രവാദി; അഭിനവ ഇന്ത്യയുടെ ജാതി രാഷ്ട്രീയത്തിലേക്ക് ഒരു മറയുമില്ലാതെ കയറി ഇടപെടുകയാണ് സോഹന്‍ സീനുലാല്‍ സംവിധാനം നിര്‍വഹിച്ച ഭാരത സര്‍ക്കസ്. അടവുകള്‍ അവസാനിക്കുന്നില്ല എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഭാരത സര്‍ക്കസ് ശരാശരി ഒരാളുടെ മനസ്സിലെ ജാതീയതയെ ശരിക്കും എടുത്തിട്ട് കുടയുന്നുണ്ട്. ഈ സിനിമ കാണുമ്പോള്‍ അതിലെ ചില ചിന്തകള്‍ തന്റേതു കൂടിയാണെന്ന് പ്രേക്ഷകന് തോന്നുന്നുണ്ടെങ്കില്‍, തീര്‍ച്ച, നിങ്ങളിലും ജാതിയുടേയും മുന്‍ധാരണയുടേയും പല്ലി വാല് തൂങ്ങിക്കിടക്കുന്നുണ്ട്. അതുടനെ മുറിച്ചു മാറ്റി രക്ഷപ്പെടേണ്ടിയിരിക്കുന്നു.  ലക്ഷ്മണന്‍ കാണിയെന്ന 49കാരന്‍ ആദിവാസിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ആറു ദിവസത്തെ സംഭവങ്ങളാണ് ഈ സിനിമ. ലക്ഷ്മണന്‍ കാണിക്ക് ആറു

പുതിയ പാഠങ്ങളില്‍ ടീച്ചര്‍ ക്ലാസെടുക്കുന്നു (ടീച്ചര്‍)

ഇമേജ്
Movie: Teacher Language: Malayalam Genre: Action, Drama Cast: Amala Paul, Hakkim Shah, Manju Pillai, Chemban Vinod, Prasanth Murali, Anumol, Maala Parvathi, I M Vijayan, Nandu, Senthil Krishna Director: Vivek Duration: 121 Minutes Rating: 3.5 Star ടീച്ചറെന്നാല്‍ പഠിപ്പിക്കുന്നയാളെന്നര്‍ഥം. പഠിപ്പിക്കല്‍ ആരെയുമാകാം, വിദ്യാര്‍ഥികള്‍, ഏതെങ്കിലുമൊരു വ്യക്തി, സമൂഹം അങ്ങനെയങ്ങനെ. അമലാ പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ടീച്ചറില്‍ പുതിയ കാലത്തെ ചില പാഠങ്ങളാണ് പഠിപ്പിക്കുന്നത്. അത് വിദ്യാര്‍ഥികളേയും വ്യക്തിയേയും മാത്രമല്ല സമൂഹത്തെയും പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഒപ്പം ടീച്ചറും ചില പാഠങ്ങള്‍ സ്വയം പഠിക്കുന്നു. അമലാ പോള്‍ അവതരിപ്പിക്കുന്ന ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ ദേവിക തന്നെയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. പുരുഷ കഥാപാത്രങ്ങളേക്കാള്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ശക്തി കൂടുതലുണ്ട് ടീച്ചറില്‍. ദേവികയായാലും മഞ്ജുപിള്ളയുടെ കല്ല്യാണിയമ്മയായാലും ദേവികയുടെ അമ്മയായാലും വനിതകളെല്ലാം ശക്തരാണ്. അവര്‍ക്കാണ് നിലപാടുകളുമുള്ളത്. മഞ്ജുപിള്ളയുടെ അഭിനയ ജീവിതത്തിലെ അതിശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കു

നിധിയൊരുക്കുന്ന വിധി പറഞ്ഞ് ഗോള്‍ഡ് (ഗോള്‍ഡ്)

ഇമേജ്
Movie: Gold Language: Malayalam Genre: Comedy, Drama Cast: Prithviraj Sukumaran, Nayanathara, Mallika Sukumaran, Chemban Vinod, Shammi Thilakan, Lalu Alex, Roshan Mathew, Jagadish, Suresh Krishna, Santhi Krishna, Saiju Kurup, Vinay Fort, Deepthi Sati, Althaf Salim, Ajmal Ameer, Baburaj, Krishna Shankar, Abu Salim, Prem Kumar, Sabumon Abdussamad, Sudheesh, Shebin Benson, Alphonse Puthren, Sharafudheen Director: Alphonse Puthra Duration: 165 Minutes  Rating: 3.5 Star പല തവണ റിലീസ് പ്രഖ്യാപിക്കുകയും മാറ്റിവെക്കുകയും ചെയ്ത സിനിമയില്‍ പ്രേക്ഷകര്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് സ്വാഭാവികം. പൃഥ്വിരാജും അല്‍ഫോന്‍സ് പുത്രനും നയനതാരയുമെല്ലാം ഒന്നിച്ചു വരുന്ന ഒരു സിനിമയ്ക്ക് ഇടിച്ചു കയറുന്നതും അത്ഭുതപ്പെടുത്തുന്ന സംഗതിയല്ല. അല്‍ഫോന്‍സ് പുത്രന്റെ പൃഥ്വിരാജ്- നയനതാര ചിത്രം ഗോള്‍ഡ് ആദ്യ ദിനത്തില്‍ കട്ട ഫാന്‍സും അമിതപ്രതീക്ഷയുള്ളവരും തന്നെയാണ് കാണാനെത്തിയിട്ടുണ്ടാവുക. അവരെ ആദ്യം മുതല്‍ ത്രില്ലടിപ്പിച്ചു നിര്‍ത്താനുള്ള സാങ്കേതിക ഗിമ്മിക്കുകളെല്ലാം സിനിമയില്‍ ഉപയോഗിച്ചിട്ടുമുണ്ട് സംവിധായകന്‍.  സെന്‍സര്‍ സ

താമരശ്ശേരി ചുരത്ത്ന്ന് തലശ്ശേരി രാഷ്ട്രീയത്തിലേക്കൊരു കഥ (പടച്ചോനേ ഇങ്ങള് കാത്തോളീ)

ഇമേജ്
 Movie: Padachone Ingalu Katholee Language: malayalam Genre: Drama Cast: Sreenath Bhasi, Hareesh Kanaran, Grace Antoney, Dinesh Prabhakar,Sunil Sugatha,Alencier Ley Lopez, Johny Antoney, Nirmal Palazhi, Saju Navodaya, Sarasa Balussery, Shiny Sarah, Sohan Seenulal, Ann Sheethal Director: Bijith Bala  Rating: 3.5 Star മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുതിരവട്ടം പപ്പു റോഡ് റോളറുമായി താമരശ്ശേരി ചുരമിറങ്ങിയത്. പടച്ചോനേ ഇങ്ങള് കാത്തോളീന്നും പറഞ്ഞ് കൊക്കയില്‍ വീഴാതെ ഇറക്കിക്കൊണ്ടു വന്ന ആ സാധനത്തെ പുതിയ കേരളത്തിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് ബിജിത്ത് ബാലയും സംഘവും അതേ പേരില്‍.  ഇങ്ങള് സുലൈമാനല്ല ഹനുമാനാണെന്നും പറഞ്ഞാണ് അന്ന് പി ഡബ്ല്യു ഡി കുതിരവട്ടത്തുകാരന്‍ പപ്പുവിനെ ആദരിച്ചതത്രെ. അന്ന് പപ്പു മാത്രമായിരുന്നു കുതിരവട്ടത്തെങ്കില്‍ ഇന്നിപ്പോള്‍ കേരളം തന്നെ കുതിരവട്ടമായിരിക്കുകയാണോയെന്ന ആശങ്കകള്‍ തന്നെയാണ് ഈ സിനിമ അവതരിപ്പിക്കുന്ന സംശയങ്ങള്‍. പുതിയ കാലത്ത് താമരശ്ശേരി ചുരമിറങ്ങി വരുന്ന സിനിമ നേരെ തലശ്ശേരിയിലെ പാര്‍ട്ടി ഗ്രാമത്തിലേക്കാണ് ലാന്റ് ചെയ്യുന്നത്. നിഷാന്ത് മാവിലവീട്ടിലിന്റെ 'ഗം

കുഞ്ഞുകാറില്‍ ഒളിപ്പിച്ചു വെച്ച വല്ല്യ പൊല്ലാപ്പുകള്‍ (1744 വൈറ്റ് ആള്‍ട്ടോ)

ഇമേജ്
  Movie: 1744 white alto Language: malayalam Genre: comedy, crime Cast: Sharafudheen, Rajesh Madhavan, Anand Manmadan, Navas Vallikkunnu, Vincy Aloshious, Sminu Sijo, Sinoj Varghese  Director: Senna Hegde Run Time: 1.50 Hr Rating: 3.5 Star കേരളത്തിനും കര്‍ണാടകയ്ക്കുമിടയിലെ അതിര്‍ത്തി ഗ്രാമത്തിലെവിടെയോ നടക്കുന്ന സംഭവവികാസങ്ങള്‍ക്ക് കേരളത്തിനകത്തുള്ള മറ്റൊരു സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്‌തൊരു ആള്‍ട്ടോ കാര്‍ വെച്ചുനീട്ടുന്ന പണികളാണ് 1744 വൈറ്റ് ആള്‍ട്ടോ. സംസ്ഥാനത്തിന്റെയോ ജില്ലയുടെയോ കോഡുകളൊന്നും പറയാത്തൊരു കുഞ്ഞുകാര്‍ ഇത്രയധികം പ്രശ്‌നക്കാരനാകുമോ? ആകുമെന്നാണ് സെന്നാ ഹെഗ്‌ഡേ പറഞ്ഞുവെക്കുന്നത്.  കോമഡി, ക്രൈം വിഭാഗത്തിലാണ് 1744 വൈറ്റ് ആള്‍ട്ടോയെ ക്രമപ്പെടുത്തിയിട്ടുള്ളതെങ്കിലും കാഴ്ചക്കാരന് അതൊരു ഫാന്റസി ചിത്രം പോലെ കണ്ടിരിക്കാനാവും. എവിടെയൊക്കെയോ കണ്ടുമറന്നൊരു പഴയൊരു ഇംഗ്ലീഷ് സിനിമ പോലെ, പഴയ ഇംഗ്ലീഷ് സിനിമകളുടെ കളര്‍ ടോണിലൂടെയും സംഗീതത്തിലൂടെയും രണ്ടു മണിക്കൂറില്‍ താഴെ സമയം വേറൊരു ലോകത്ത് ചെലവഴിക്കാനാവുന്ന ചെറിയൊരു ചിത്രം കൂടിയാണിത്.  കഥ നടക്കുന്നത് ചെറിയൊരു അതിര്‍ത്തി ഗ്രാമത്തിലാണെങ്കിലും

അയാളുടെ ആത്മഭാഷണങ്ങളില്‍ സമൂഹം ഒളിഞ്ഞിരിക്കുന്നുണ്ട് (മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്)

ഇമേജ്
 സിനിമ: മുകുന്ദനുണ്ണി അസോസിയേറ്റ്സ് ഭാഷ: മലയാളം അഭിനേതാക്കള്‍: വിനീത് ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമ്മൂട്, തന്‍വി റാം, സുധി കോപ്പ, അര്‍ഷ ചാന്ദ്നി ബൈജു സംവിധാനം: അഭിനവ് സുന്ദര്‍ നായക് ഇനം: കോമഡി ദൈര്‍ഘ്യം: 2.08 മണിക്കൂര്‍ റേറ്റിംഗ്: 3.5 നിയമത്തിന്റെ നൂലാമാലകളേയും അതില്‍ നിന്നും പുറത്തു കടക്കാനുള്ള മാര്‍ഗ്ഗങ്ങളും പറയുമ്പോഴും പ്രേക്ഷകനെ ബോറടിപ്പിക്കാതെ കഥ കൊണ്ടുപോകുന്നുണ്ട് അഭിനവ് സുന്ദര്‍ നായകിന്റെ സംവിധാനത്തില്‍ വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്സ്. നായകന്റെ ആത്മഭാഷണങ്ങളിലൂടെയാണ് സിനിമ പോകുന്നതെങ്കിലും അതിന്റെയൊരു ബുദ്ധിമുട്ടുകളൊന്നും കാഴ്ചക്കാരന് അനുഭവിക്കേണ്ടി വരുന്നില്ല. ധാര്‍മികമായി ഈ സിനിമ എത്രത്തോളം നിലനില്‍ക്കുമെന്ന ചിന്ത മാറ്റിവെച്ചേക്കുക. ഇങ്ങനെയൊക്കെ സംഭവിച്ചേക്കാമെന്നോ നിലവില്‍ സംഭവിക്കുന്ന ചില കാര്യങ്ങളുടെ പെരുപ്പിച്ചു കാട്ടലുകളാണെന്നോ മാത്രം വിചാരിക്കുക. അല്ലെങ്കിലും സിനിമയെന്നു പറയുന്നത് പെരുപ്പിച്ചു കാട്ടലുകളാണല്ലോ. സാധാരണ മനുഷ്യന്റെ എത്രയോ ഇരട്ടി വലുപ്പത്തിലാണ് ഓരോ മനുഷ്യരേയും വെള്ളിത്തിരയില്‍ കാണുന്നത്. അപ്പോള്‍ അത്രയും ഇരട്ടി പെരുപ്പിക്കല്‍ സാധാരണ ജീവ