പോസ്റ്റുകള്‍

രാത്രി സഞ്ചാരികളുടെ കൂമന്‍ കാഴ്ചകള്‍ (കൂമന്‍)

ഇമേജ്
ഛെ, ഇതൊക്കെയോ പ്രബുദ്ധ കേരളത്തിലോ എന്ന് മലയാളി മുഖം ചുളുക്കി ചോദ്യം കാലം കഴിഞ്ഞു. ഇലന്തൂര്‍ ഇരട്ട നരബലിയോടെ മലയാളി വിശ്വാസിയും അന്ധവിശ്വാസിയും മാത്രമല്ല അതിനുമപ്പുറത്താണെന്ന് സ്വയം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പശ്ചാതലത്തില്‍ പുറത്തിറങ്ങുന്ന ജീത്തു ജോസഫ് ചിത്രം കൂമന് പ്രത്യേകതകളുണ്ട്. കൂമന്‍ ദി നൈറ്റ് റൈഡറിന് രാത്രി സഞ്ചാരിയെന്നോ ഇരുള്‍ കാഴ്ചക്കാരനെന്നോ രാത്രി നടക്കുന്ന സംഭവങ്ങളുടെ സാക്ഷിയെന്നോ ഒക്കെയുള്ള ഏത് അര്‍ഥവും സ്വീകരിക്കാം. ഇനി ആരും കാണാതെ 'ഇര തേടുന്നവന്‍' എന്നും വായിച്ചെടുക്കാം. ഏകാന്ത ജീവിതം നയിക്കുന്ന പക്ഷി മാത്രമല്ല കഴുത്ത് 270 ഡിഗ്രി വരെ തിരിക്കാനാവുമെന്നതിനാല്‍ ഏകദേശം ചുറ്റുവട്ടത്തുള്ള എല്ലാ കാഴ്ചകളും കൂമന് കാണാനുമാവും. ഇത്രയും പറയുമ്പോള്‍ തന്നെ കെ ആര്‍ കൃഷ്ണകുമാറിന്റെ രചനയില്‍ ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ആസിഫലി ചിത്രം എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകും.  ആസിഫ് അലിയുടെ ഗിരിശങ്കര്‍ എന്ന ഗിരി തന്നെയാണ് കഥയിലെ കേന്ദ്രബിന്ദു. വെറും സിവില്‍ പോലീസ് ഓഫിസറായ ഗിരിക്ക് ബുദ്ധിയും കാഴ്ചപ്പാടുകളും വെല്ലുവിളികള്‍ സ്വീകരിക്കാനുള്ള മനസ്സും സാധാരണക്കാരില്‍ കൂടുതലായതിനാല്‍ ത

ജയ ജയിച്ചു... ദര്‍ശനയുടേയും ബേസിലിന്റേയും കിടിലന്‍ പ്രകടനം (ജയ ജയ ജയ ജയ ഹേ)

ഇമേജ്
സാധാരണ രീതികളിലൂടെ അസാധാരണ പശ്ചാതലമൊരുക്കി രണ്ടര മണിക്കൂര്‍ നേരം കാഴ്ചക്കാര്‍ക്കു മുമ്പില്‍ ഒരു കുടുംബത്തെ അവതരിപ്പിക്കുകയാണ് ജയജയജയ ജയഹേ. പേര് വായിക്കുമ്പോള്‍ എത്ര 'ജയ' വരുന്നുണ്ടെന്ന് സംശയം തോന്നുമെങ്കിലും ദേശീയഗാനത്തിന്റെ അവസാന വരി മൂളി നോക്കിയാല്‍ സംഗതി പിടികിട്ടും. സ്‌കൂളില്‍ ജയജയജയ ജയഹേ പാടിയാല്‍ പിറകെ നീണ്ട ബെല്ലുകൂടി പശ്ചാതലത്തിലുണ്ടാകുമെങ്കിലും ഈ സിനിമ പ്രേക്ഷകന്‍ പ്രതീക്ഷിക്കാത്തിടത്ത് അവസാനിപ്പിച്ച് രണ്ടാം പകുതിയിലുടനീളം വരുന്ന പല ട്വിസ്റ്റുകളിലൊന്നായി വെള്ളിത്തിരയില്‍ സംവിധായകന്റെ പേരും തെളിയും.  ഒരു പെണ്‍കുട്ടിയുടെ ചിന്തയും കാഴ്ചപ്പാടുകളും രീതിയുമൊക്കെയാണ് സിനിമ അവതരിപ്പിക്കുന്നതെങ്കിലും ആദ്യ ഭാഗങ്ങളിലെല്ലാം തികച്ചും സ്ത്രീ വിരുദ്ധമാണല്ലോ എന്ന തോന്നലുണ്ടാക്കുകയും ചെയ്യും. ചെറിയ സംഗതികളിലൂടെ സമൂഹം എത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് കാണിക്കുകയും നീതി, സമത്വം, സ്വാതന്ത്ര്യമെന്ന് ആയിരം തവണ ഇംപോസിഷന്‍ എഴുതിക്കുകയും ചെയ്യുകയാണ് ജയജയജയ ജയഹേ. തനിക്ക് കയ്യെത്താത്ത പറങ്കി മാങ്ങ ചാടിപ്പിടിക്കാന്‍ ശ്രമിക്കുന്ന കാലില്‍ കൊലുസിട്ടോടുന്ന പെറ്റിക്കോട്ടുകാരി പെണ്‍കുട്ടിക്ക് എന്നെങ്കില

വായനയുടെ അറേബ്യന്‍ സുഗന്ധം

ഇമേജ്
ഷ മിന ഹിഷാമിന്റെ ഊദ് അവസാന പുറവും വായിച്ചു തീരുമ്പോള്‍ ആരായിരിക്കും വായനക്കാരുടെ ഉള്ളില്‍ നനുത്തൊരു സ്പര്‍ശമായി ഹൃദയം തൊടുന്ന വേദനപോലെയുണ്ടാവുക- ആത്തിയോ ഉഹുറുവോ വെല്ലിമ്മയോ ജാന്നോ അതോ വെല്ലിപ്പയോ. വായനക്കാരന്‍/ കാരി ആരോടാണോ ചേര്‍ന്നു നില്‍ക്കുന്നത് തീര്‍ച്ചയായും ആ കഥാപാത്രം തന്നെയായിരിക്കും നനുത്ത സ്പര്‍ശവും വേദനയും ഉള്ളില്‍ അവശേഷിപ്പിക്കുക.  തന്റെ അനുഭവ പരിസരങ്ങളിലൂടെ മിത്തേത് സത്യമേത് യാഥാര്‍ഥ്യത്തിനു മേല്‍ എത്ര നിറങ്ങള്‍ കോരിയൊഴിച്ചു എന്ന് എഴുത്തുകാരിയേയും വായനക്കാരേയും മാത്രമല്ല കടലാസു പുറങ്ങളിലെ കഥാപാത്രങ്ങളേയും വിഭ്രമിപ്പിക്കുന്ന ശൈലിയെ ഷമിന ഹിഷാം മനോഹമായി ചേര്‍ത്തുവെച്ച നോവലാണ് ഊദ്. കൊതിപ്പിക്കുകയും അലിയിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം വന്യമായി ആസ്വദിപ്പിക്കുകയും ചെയ്യുന്ന ഊദിന്റെ ഗന്ധം നോവലിലുടനീളം ഷമിന പുകയ്ക്കുന്നുണ്ട്.  ആത്തിയെന്ന പെണ്‍കുട്ടിയാണ് പ്രധാന കഥാപാത്രം. നോവലിസ്റ്റിന്റെ പരകായ പ്രവേശമാണ് ആത്തിയെന്ന് ആമുഖത്തില്‍ പറയാതെ പറയുന്നുണ്ട്. ഉപ്പയുടെ പുസ്തക ശേഖരം വായനയിലേക്ക് അടുപ്പിച്ച പെണ്‍കുട്ടിയുടെ ഭാവനയില്‍ പിറന്ന ലോകവും മിത്തും ഇടകലര്‍ന്നെത്തിയ സ്വപ്‌ന സഞ്ചാരമാണ് ഊദായി

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍

ഇമേജ്
കേ രളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭൂമിയായി അറിയപ്പെടുന്ന പ്രദേശമാണ് കണ്ണൂര്‍ ജില്ല. കണ്ണൂര്‍ സംഘര്‍ഷം എന്നു പൊതുവായി പറയാറുണ്ടെങ്കിലും തലശ്ശേരി താലൂക്കിന്റെ ചില ഭാഗങ്ങളിലാണ് ഇത്തരം സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നടക്കാറുള്ളത്. ഒരു ഗ്രാമത്തില്‍ നടക്കുന്ന അത്തരം രാഷ്ട്രീയ സംഘര്‍ഷങ്ങളും പിന്നാമ്പുറങ്ങളും വര്‍ഷങ്ങളോളം അതുണ്ടാക്കുന്ന അലയൊലികളും വരച്ചുവെച്ചിരിക്കുകയാണ് 'ഇരുവര്‍' എന്ന തന്റെ ആദ്യ നോവലില്‍ ആരിഫ് പി കെ വി. കേരളത്തിലെ തലശ്ശേരി താലൂക്കിനും പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിക്കും അതിരുവരക്കുന്ന ന്യൂമാഹിയെന്ന ചെറിയൊരു പ്രദേശത്ത് 1986 മെയ് 26ന് നടന്ന യഥാര്‍ഥ രാഷ്ട്രീയ കൊലപാതകവും അതിനു പിന്നാലെയുണ്ടായ മറ്റൊരു കൊലപാതകവും റഫറന്‍സായി കാണിച്ച് ആരംഭിക്കുന്ന നോവല്‍ രാഷ്ട്രീയം തലക്കുപിടിച്ച ഒരു യുവാവിലൂടെയാണ് വികസിക്കുന്നത്. പിന്നീടത് രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലാണെങ്കിലും അടുത്ത സുഹൃത്തുക്കളായ യുവാക്കളുടെ കഥയായും രൂപാന്തരപ്പെടുന്നു.  ബിലാലും വിനീതുമാണ് ആ കൂട്ടുകാര്‍. ഇരുവരുടേയും തലക്കുപിടിച്ച രാഷ്ട്രീയ പ്രവര്‍ത്തനം രണ്ടു കുടുംബങ്ങളിലുമുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ചെറുതായിരുന്

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

ഇമേജ്
പഴയൊരു ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കാരന്‍ പയ്യനുണ്ട്- ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിക്ക് സ്വന്തം പേര് അച്ചടിച്ചു കണ്ട സന്തോഷത്തില്‍ തുള്ളിച്ചാടിയ കൊലുന്നനെയുള്ളൊരു ചെക്കന്‍! പ്രസിദ്ധീകരിച്ചു വന്ന ഫീച്ചര്‍ സ്വന്തമായിരുന്നില്ല- ഇന്ത്യന്‍ എക്സ്പ്രസിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതിയ 'ഹിസ്റ്ററി റിട്ടണ്‍ ആള്‍ ഓവര്‍ തലശ്ശേരി' എന്ന ഫീച്ചറിന്റെ മലയാള മൊഴിമാറ്റമായിരുന്നു അത്- 'തലശ്ശേരിയുടെ ചരിത്രം' എന്നപേരില്‍. ഞായറാഴ്ചകളില്‍ സണ്‍ഡേ സപ്ലിമെന്റ് വായിക്കാന്‍ ദി ഹിന്ദുവോ ഇന്ത്യന്‍ എക്സ്പ്രസോ വാങ്ങുന്ന പതിവുണ്ടായിരുന്നു വല്ല്യുപ്പയ്ക്ക്. അങ്ങനെയാണ് ഈ ഫീച്ചര്‍ എന്റെ കൈയ്യിലെത്തിയത്. സ്‌കൂളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച എനിക്കുണ്ടോ ഇംഗ്ലീഷില്‍ നിന്ന് വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നു! പക്ഷേ, മുമ്പിലുള്ള ലേഖനം തലശ്ശേരിയെ കുറിച്ചാണ്, ഞങ്ങളുടെ സ്വന്തം നഗരത്തെ കുറിച്ച്. അപ്പോള്‍ പിന്നെ അതെങ്ങനെയെങ്കിലും മൊഴിമാറ്റിയെടുക്കണം, പ്രസിദ്ധീകരിക്കണമെന്ന ഉദ്ദേശത്തോടെയല്ല എഴുതിത്തുടങ്ങിയത്. എനിക്ക് വായിച്ച് മനസ്സിലാക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു അതിന

എന്ന് സ്വന്തം ശ്രീധരന്‍; റിയല്‍ ജീവിതത്തിന്റെ റീല്‍ ഭാഷ്യം

ഇമേജ്
റിയല്‍ ജീവിതവും റീല്‍ ജീവിതവും തമ്മില്‍ സന്ധിക്കുന്നത് കാണുമ്പോള്‍ അനുഭവപ്പെടുന്നൊരു സ്ഥല- ജല വിഭ്രാന്തിയുണ്ട്. അത്തരമൊരു വിഭ്രാന്തി രണ്ടാം തവണയും അനുഭവപ്പെട്ട ദിവസമായിരുന്നു ഇന്നലെ.  മാസങ്ങള്‍ക്ക് മുമ്പ് ഇടപ്പള്ളി വനിത- വിനീത തിയേറ്ററിലെ സ്‌ക്രീന്‍ ത്രീയില്‍ 'പട' സിനിമ കണ്ടതുപോലെ അതേ ഇടപ്പള്ളി വനിത- വിനീതയില്‍ സ്‌ക്രീന്‍ ടുവില്‍ 'എന്ന് സ്വന്തം ശ്രീധരന്‍' കണ്ടപ്പോഴും സത്യമേത് യാഥാര്‍ഥ്യമേതെന്നു മനസ്സിലാകാത്ത തോന്നലില്‍ അകപ്പെട്ടു പോയി.  കമല്‍ കെ എം സംവിധാനം നിര്‍വഹിച്ച് വിനായകനും ദിലീഷ് പോത്തനും ജോജു ജോര്‍ജ്ജും കുഞ്ചാക്കോ ബോബനും അയ്യങ്കാളിപ്പട പ്രവര്‍ത്തകരായി വേഷമിട്ട പട വെള്ളിത്തിരയില്‍ കാണാന്‍ കുഞ്ചാക്കോ ബോബന്‍ അടങ്ങുന്ന സിനിമാ പ്രവര്‍ത്തകരോടൊപ്പം പാലക്കാട് കലക്ടറേറ്റില്‍ കലക്ടറെ ബന്ദിയാക്കല്‍ നാടകം കളിച്ച അയ്യങ്കാളി പട പ്രവര്‍ത്തകരുമുണ്ടായിരുന്നു അന്ന് ഇടപ്പള്ളി വനിത- വിനീതയില്‍.  ഇന്നലെയാകട്ടെ എന്ന് സ്വന്തം ശ്രീധരനില്‍ സിനിമയിലെ ശ്രീധരനും യഥാര്‍ഥ ശ്രീധരനും മാത്രമല്ല സിനിമയിലെ ഷാനവാസായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും യഥാര്‍ഥ ഷാനവാസും റോഷ്‌നയും ലീലയും ഉമ്മുമ്മയായ നിലമ്പൂ

ഖത്തറിന്റെ മാന്ത്രികച്ചെപ്പ് തുറക്കാന്‍ ഇനി മുപ്പതുനാള്‍

ഇമേജ്
മുപ്പത് ദിവസങ്ങള്‍ക്കപ്പുറം പിന്നൊരു 29 ദിവസം ലോകം ഒരു പന്തിനു പിന്നിലായിരിക്കും. ഖത്തറിലെ മൈതാനങ്ങളിലുരുളുന്ന പന്തിലും അതിനെ നിയന്ത്രിക്കുന്ന കാലുകളിലും മാത്രം ലോകം ശ്രദ്ധിക്കുന്ന ദിനങ്ങള്‍. ലോകത്തിന്റെ കാഴ്ചകളും ജീവിതവും വെള്ളനിറം കൊണ്ടടയാളപ്പെടുത്തിയ പച്ചപ്പുല്‍ മൈതാനികളില്‍ കുടുങ്ങിപ്പോകുന്ന സായാഹ്നങ്ങള്‍. ഒരു മൈതാനിയില്‍ നിന്നും കളി നടക്കുന്ന മറ്റൊരു മൈതാനിയിലേക്ക് മണിക്കൂറൂകളോളം വിമാന യാത്ര ചെയ്താല്‍ മാത്രമെത്താവുന്ന ലോകകപ്പുകളായിരുന്നു ഇതുവരെ കണ്ടത്. ഖത്തറില്‍ അതിനൊരു മാറ്റം വരുന്നു. താത്പര്യവും ടിക്കറ്റുമുണ്ടെങ്കില്‍ ഒരു ദിവസം രണ്ട് കളികള്‍ രണ്ടു സ്റ്റേഡിയങ്ങളിലിരുന്ന് കാണാനാവും ഖത്തര്‍ ലോകകപ്പില്‍.   ഇന്ത്യക്കാരേയും പ്രത്യേകിച്ച് മലയാളികളെയും സംബന്ധിച്ചിടത്തോളം വീട്ടുമുറ്റത്തെ ലോകകപ്പാണിതെന്നത് പറഞ്ഞു പഴകിപ്പോയ വാചകമാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തോളമായി ഇത് പലപ്പോഴായി പറയുന്നുണ്ടെങ്കിലും സംഗതി യാഥാര്‍ഥ്യമാണ്. സ്വദേശികളായ ഖത്തരികളോളമോ ചിലപ്പോള്‍ അവരേക്കാള്‍ കൂടുതലോ ഇന്ത്യക്കാരും ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളുമുള്ള രാജ്യമാണ് ഖത്തര്‍. ഇന്ത്യയില്‍ ലോകകപ്പ് ഫുട്ബാള്‍ മത്സരങ്