പോസ്റ്റുകള്‍

കഥയുടെ വഴിയില്‍ പൂക്കള്‍ വീഴ്ത്താന്‍ ഇനി ജോണ്‍പോളില്ല

ഇമേജ്
അ യഞ്ഞു കിടക്കുന്ന ജുബ്ബയ്ക്കകത്തെ തടിച്ച ആ ശരീരപ്രകൃതിയില്‍ നിന്നും ഒഴുകിവരുന്ന അതിമനോഹരമായ വിവരണം കേട്ട് പല തവണ കൗതുകംപൂണ്ട് നിന്നിട്ടുണ്ട്. എറണാകുളത്തെ സാംസ്‌ക്കാരിക പരിപാടികളില്‍ പലതിലും, പ്രത്യേകിച്ച് സിനിമയും നാടകവുമായി ബന്ധപ്പെട്ടവയ്‌ക്കെല്ലാം ജോണ്‍ പോളിന്റെ ശബ്ദം ഒഴുകിയെത്തുന്നത് കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്- കോവിഡ് കാലം എല്ലാറ്റിനും തടയിടുന്നതിനുമുമ്പ്, എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായി ഓടിയെത്തിയിരുന്ന മൂന്ന് വര്‍ഷക്കാലം പല വേദികളില്‍ പല നേരങ്ങളില്‍. ജോണ്‍പോള്‍ ഒരത്ഭുതമാണെന്ന് തോന്നിയത് അദ്ദേഹത്തിന്റെ സിനിമകളിലൂടെ തന്നെയായിരുന്നു. തിരക്കഥകളേക്കാള്‍ അത്ഭുതമാണ് ആ മനുഷ്യനെന്ന് നേരില്‍ കണ്ട, ശബ്ദം കേട്ട കാലത്താണ് മനസ്സിലായത്. ഞാന്‍ കണ്ട കാലത്തിനിടയില്‍ അദ്ദേഹം ഒരുപക്ഷേ ഒരു തിരക്കഥ മാത്രമായിരിക്കും എഴുതിയിട്ടുണ്ടാവുക- അദ്ദേഹത്തിന്റെ അവസാന സിനിമയുടെ തിരക്കഥ- പ്രണയമീനുകളുടെ കടല്‍. ജോണ്‍ പോള്‍ അവതരിപ്പിച്ച എത്രയോ പരിപാടികളില്‍ കൊച്ചിയും സിനിമയും കലാരംഗവുമായി ബന്ധപ്പെട്ട നിരവധി നോട്ടുകള്‍ എടുത്തുവെക്കാന്‍ സാധിച്ചിട്ടുണ്ട്. അവയില്‍ നിന്നൊക്കെ പലതരം ഫീച്ചറുകളും സ്‌പെഷ്യല്‍ സ്റ

നവ്യ; ബാലാമണിയില്‍ നിന്ന് രാധാമണിയിലെത്തുമ്പോള്‍

ഇമേജ്
'ഞാന്‍ കണ്ടു, ഞാനേ കണ്ടുള്ളു, ഞാന്‍ മാത്രമേ കണ്ടുള്ളു' എന്നു പറയുന്ന നന്ദനത്തിലെ നിഷ്‌കളങ്കയായ ബാലാമണിയില്‍ നിന്ന് ഉള്ളിലെ തീ ആളിക്കത്തിക്കുന്ന ഒരുത്തീയിലെ രാധാമണിയിലെത്തുമ്പോള്‍ കഥയും കഥാപാത്രങ്ങളും മാത്രമല്ല അഭിനേത്രിയും ഏറെ മാറിയിട്ടുണ്ട്. ആരോരുമില്ലാത്തൊരു വാല്യേക്കാരി കുട്ടി കൃഷ്ണപ്രണയത്തെ നെഞ്ചിലേറ്റിയൊടുവില്‍ തന്റെ മായിക കാഴ്ചകളിലേക്ക് ലയിച്ചു നില്‍ക്കുന്നതാണ് ബാലാമണിയെങ്കില്‍ എല്ലാവരുമുള്ളൊരു കുടുംബനാഥ ഏറ്റവും അത്യാവശ്യമായ ഘട്ടത്തില്‍ യാഥാര്‍ഥ്യത്തിന്റെ ഏറ്റവും ചൂടുള്ള കനല്‍ പാതകള്‍ ഒറ്റക്ക് ചവിട്ടിക്കയറിപ്പോയി ലക്ഷ്യം നേടുന്നതാണ് രാധാമണി. ആദ്യത്തേത് കൃഷ്ണന്റെ നന്ദനത്തിലെ മായക്കാഴ്ചകളാണെങ്കില്‍ രണ്ടാമത്തേത് മെട്രോ നഗരമധ്യത്തിലെ സമാനതകളില്ലാത്ത നേരനുഭവങ്ങളാണ്.  താത്ക്കാലിക ജോലി ചെയ്തും കുടുംബത്തെ നോക്കിയും തന്റേയും കൂട്ടുകാരുടേയും സന്തോഷത്തിന് തിരുവാതിര കളിച്ചും വലിയ പ്രയാസങ്ങളില്ലാതെ മുമ്പോട്ടു പോയിരുന്ന സാധാരണക്കാരി യുവതിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധി ഘട്ടങ്ങളെയാണ് ഒരുത്തീയിലൂടെ നവ്യയുടെ രാധാമണി ആവിഷ്‌ക്കരിക്കുന്നത്. പഴയ പ്രണയിനി നായികയില്‍ നിന്ന് സ്വന്തം കഴിവുകൊണ്

നൂറിലെത്തുന്ന മാതൃഭൂമിക്ക് ഖേദപൂര്‍വ്വം

ഇമേജ്
മലയാള മാധ്യമ ചരിത്രത്തിലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലും മാതൃഭൂമിക്ക് അതിന്റേതായ പങ്കുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായും സ്വാതന്ത്ര്യ സമര പോരാളികളുടെ മുന്‍കൈയ്യോടെയും സ്ഥാപിക്കപ്പെട്ട പത്രമാണ് മാതൃഭൂമി. പത്രത്തിന്റെ പേര് തന്നെ അത് സൂചിപ്പിക്കുന്നുണ്ട്.  ഈ മാതൃഭൂമി നൂറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 1923 മാര്‍ച്ച് 18ന് പ്രസിദ്ധീകരണം ആരംഭിച്ച മാതൃഭൂമിയുടെ നൂറാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. മാധ്യമങ്ങളും മാധ്യമ ലോകവും വലിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന കാലത്താണ് മാതൃഭൂമി നൂറാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്നത് വലിയ പ്രത്യേകയുള്ള സംഭവം തന്നെയാണ്.  ദിനപത്രം മാത്രമല്ല മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഗൃഹലക്ഷ്മി, സ്റ്റാര്‍ ആന്റ് സ്റ്റൈല്‍, തൊഴില്‍ വാര്‍ത്ത, സ്‌പോര്‍ട്‌സ് മാസിക, ബാലഭൂമി, ആരോഗ്യ മാസിക, ഇയര്‍ബുക്ക് പ്ലസ്, യാത്ര, മിന്നാമിന്നി, കാര്‍ട്ടൂണ്‍ പ്ലസ്, ജി കെ ആന്റ് കറന്റ് അഫയേഴ്‌സ് എന്നിവയും മാതൃഭൂമിയില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങളാണ്. ഇതോടൊപ്പം ക്ലബ് എഫ് എം എന്ന റേഡിയോയും മാതൃഭൂമി ന്യൂസ് എന്ന ഉപഗ്രഹ ചാനലും മാതൃഭൂമിക്കുണ്ട്. മാത്രമല്ല ദ

പട; അന്നുതൊട്ടിന്നോളം വഞ്ചിക്കപ്പെട്ട ഒരു സമൂഹത്തിന് വേണ്ടി

ഇമേജ്
  മുത്തങ്ങയില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടത്തിയ സമരവും 2003 ഫെബ്രുവരി 19ന് നടന്ന വെടിവെയ്പും അനന്തര സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ 'പട' സിനിമ ഉള്ളിലുണ്ടാക്കിയ ചില അന്താളിപ്പുകളുണ്ട്. പ്രത്യേകിച്ച് പടയുടെ അവസാന ഭാഗത്ത് മുത്തങ്ങയിലെ സമരവും വെടിവെപ്പിലേക്ക് നയിച്ച സംഭവങ്ങളും ബിഗ് സ്‌ക്രീനില്‍ കണ്ടപ്പോഴുണ്ടായ ചില വല്ലായ്മകള്‍. 2003ല്‍ നേരെ കണ്‍മുമ്പില്‍ നടന്ന തീയും പുകയും പൊലീസ് മര്‍ദ്ദനവും ഉള്‍പ്പെടെ സ്‌ക്രീനില്‍ മിന്നിമറഞ്ഞത് അന്നത്തെ അതേ മാനസിക വികാരങ്ങളോടെയാണ് കണ്ടിരുന്നത്. പത്തൊന്‍പത് വര്‍ഷം പിന്നിലേക്ക് തിടുക്കത്തിലൊരു മടക്കയാത്രയായിരുന്നു അത്. ത്തങ്ങ സംഭവത്തിനും ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരുപക്ഷേ മുത്തങ്ങ ഉള്‍പ്പെടെയുള്ള ആദിവാസി പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആദിവാസി ഭൂനിയമം 1996ല്‍ നായനാര്‍ സര്‍ക്കാര്‍ നിയമസഭയില്‍ ഭേദഗതി ചെയ്തതുമായി ബന്ധപ്പെട്ടാണ് 'പട' സിനിമ ഒരുക്കിയിരിക്കുന്നത്. ആദിവാസി ഭൂനിയമ ഭേദഗതിക്കെതിരെ പാലക്കാട് കലക്ടറേറ്റില്‍ അയ്യങ്കാളിപ്പടയുടെ പേരില്‍ നാല് പേര്‍ ജില

ഗാന്ധിജി കൊല്ലപ്പെടുന്നില്ല; ഗോഡ്‌സേക്ക് വെടിയുണ്ട നഷ്ടം

ഇമേജ്
അതെ, ഇന്നു തന്നെയാണ് ആ സഹായം പുറത്തു വരേണ്ട ദിവസം. മഹാത്മാ ഗാന്ധിയെ വിനായക് നാഥുറാം ഗോഡ്‌സെയെന്ന വര്‍ഗ്ഗീയവാദി വെടിവെച്ചു കൊന്ന അതേ ദിവസം തന്നെയാണ് ഈ പ്രഖ്യാപനം വരേണ്ടത്. ഗാന്ധിജിയെ കൊല്ലാനാവില്ലെന്ന് തിരിച്ചറിയേണ്ട ദിവസം.  മറ്റൊന്നുമല്ല, അട്ടപ്പാടിയില്‍ വിശപ്പുമാറ്റാന്‍ ഭക്ഷണം മോഷ്ടിച്ചെന്നു പറഞ്ഞ് ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസിയില്ലേ, മധു. ആ കൊലക്കേസില്‍ കോടതിയില്‍ ഹാജരാകാന്‍ പോലും ആരുമില്ലാത്ത അവസ്ഥ വന്നപ്പോള്‍ കോടതി ഉന്നയിച്ച ചോദ്യമുണ്ടല്ലോ, ആ ചോദ്യത്തിന് മുന്‍ വക്കീലും ഇപ്പോള്‍ ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് മലയാളത്തിന്റെ അഭിമാനവുമായ പത്മശ്രീ ഡോ. ഭരത് മമ്മൂട്ടിയെന്ന മനുഷ്യന്‍ സമൂഹത്തിന് നല്കിയ മറുപടിയും ഇന്നുതന്നെയാണ് പുറത്തുവരേണ്ടത്.  എത്ര കൊന്നാലും ഗാന്ധിജി പിന്നേയും പിന്നേയും ഇന്ത്യയിലുണ്ടാകുമെന്നതിന് തെളിവാണ് മമ്മൂട്ടി മധുവിന്റെ കുടുംബത്തിന് നല്കിയ വാഗ്ദാനം. ഏറ്റവും ആവശ്യമുള്ളവന്റെ മുന്നിലാണല്ലോ ദൈവം സഹായമായി പ്രത്യക്ഷപ്പെടേണ്ടത്. 1933ല്‍ ഗാന്ധിജി ആരംഭിച്ച പത്രത്തിന്റെ പേര് ഹരിജന്‍ എന്നായിരുന്നു- ദൈവത്തിന്റെ ജനങ്ങളെന്നര്‍ഥം. തൊട്ടുകൂടാത്ത ജാതിയേയും വിളിക്കുന്നത് ഇതേ പേരില്‍ തന

മഞ്ഞു വീഴുന്ന കാനഡ മലയാള വെള്ളിത്തിരയിലെത്തുമ്പോള്‍

ഇമേജ്
കോടമ്പാക്കത്തെ സ്റ്റുഡിയോ ഫ്ളോറുകളില്‍ നിന്നും കേരളത്തിന്റെ പച്ചപ്പിലേക്ക് മലയാള സിനിമയെ പറിച്ചു നട്ടതോടെയാണ് മോളിവുഡ് ചിറകുവീശി പറക്കാന്‍ തുടങ്ങിയത്. ആദ്യകാല ബാലാരിഷ്ടതകള്‍ കടന്ന് യുവത്വത്തിന്റെ ചേലും കരുത്തും കാണിച്ച് മലയാളിയുടെ ചലച്ചിത്ര ലോകം മുന്നേറിത്തുടങ്ങിയതോടെ പുതിയ പരീക്ഷണങ്ങളും വ്യത്യസ്ത രീതികളും കൂടി ഇതിലേക്ക് കടന്നുവന്നു. കാലവും സാങ്കേതികതയും മാറിയതോടെ, പഴയ ഫിലിം റോളുകളില്‍ നിന്നും ഡിജിറ്റലിലേക്കുള്ള കുതിച്ചു ചാട്ടമുണ്ടായത്, സ്വപ്നലോകമായിരുന്ന സിനിമ പലര്‍ക്കും ഒന്നുയര്‍ന്നു ചാടിയാല്‍ കൈയെത്തിപ്പിടിക്കാമെന്ന അവസ്ഥയിലെത്തിച്ചു. മാത്രമല്ല സിനിമ പ്രദര്‍ശിപ്പിക്കാനും ഇതോടൊപ്പം വലിയ ലോകം തുറന്നുകിട്ടി. അത് ചലച്ചിത്ര മേഖലയ്ക്ക് വലിയ മാറ്റങ്ങള്‍ സമ്മാനിക്കുകയും ചിലര്‍ മാത്രം കുത്തകയാക്കിവെച്ചിരുന്ന ഒരു ലോകത്തേക്ക് വിശാലതയുടെ വാതില്‍ തുറന്നുകിട്ടുകയും ചെയ്തു.  ഈ കാഴ്ചപ്പാടിലാണ് നവാഗത സംവിധായിക സീമ ശ്രീകുമാറിന്റെ 'ഒരു കനേഡിയന്‍ ഡയറി'യെ വായിച്ചെടുക്കേണ്ടത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്, മുഷ്ത്താഖ് റഹ്മാന്റെ ദേരാ ഡയറീസ് തുടങ്ങി വ്യത്യസ്ത നാടുകളുമായി ബന്ധപ്പെട്ടും

ആ വീട് അവന്തികയുടേത് മാത്രമല്ല

ഇമേജ്
എല്ലാം ഓണ്‍ലൈനിലേക്ക് മാറുന്നൊരു കാലത്ത് മൊബൈല്‍ ഫോണിന്റേതാണ് ഏറ്റവും വലിയ ലോകമെന്ന് കരുതി അതില്‍ മുഴുകി ജീവിക്കുന്നവര്‍ അത്യത്ഭുതമൊന്നുമല്ല- അവര്‍ക്കും പുറത്തു നിന്നു കാണുന്നവര്‍ക്കും. എന്നാല്‍ അവരുടെ മക്കളെ അതെങ്ങനെയൊക്കെ ബാധിക്കുമെന്ന് പറഞ്ഞുതരുന്നുണ്ട് കബീര്‍ യൂസുഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 'അവന്തികയുടെ വീട്'. അച്ഛനും അമ്മയും ഫോണിന്റെ ലോകത്ത് വിഹരിക്കുമ്പോള്‍ ആ കുട്ടി- അതൊരു സംസാരിക്കാനാവാത്ത പെണ്‍കുട്ടിയാണ്- അവന്തിക വീട്ടുജോലിക്കാരി അസ്‌റയുടെ സ്‌നേഹത്തണലിലേക്ക് മാറുന്നത് വെറുതെ പറഞ്ഞു പോവുകയല്ല കബീര്‍ യൂസുഫ്. യഥാര്‍ഥ കഥയില്‍ നിന്നുള്ള പ്രചോദനം തന്നെയായിരുന്നു അടിസ്ഥാനം. എന്റെ അച്ഛന്റെ മൊബൈല്‍ ഫോണാകാനാണ് തനിക്കാഗ്രഹമെന്നും അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ ഊഷ്മള സ്‌നേഹം എനിക്കനുഭവിക്കാനാകുമായിരുന്നെന്നും എന്റെ അമ്മയുടെ മൊബൈല്‍ ഫോണാകണമായിരുന്നു ഞാനെന്നും അങ്ങനെയായിരുന്നെങ്കില്‍ ഞാനെന്നും അമ്മയോടൊപ്പമുണ്ടാകുമായിരുന്നുവെന്നും അവള്‍, അവന്തിക, സ്‌കൂള്‍ പരീക്ഷയില്‍ ആരാകണമെന്ന ആഗ്രഹത്തിന് കുത്തിക്കുറിച്ചു വെച്ചുവെക്കുന്നുണ്ടെങ്കില്‍, അതുതന്നെയാണ് ഈ സിനിമയുടെ സന്ദേശവും.  മ