പോസ്റ്റുകള്‍

മഞ്ഞു വീഴുന്ന കാനഡ മലയാള വെള്ളിത്തിരയിലെത്തുമ്പോള്‍

ഇമേജ്
കോടമ്പാക്കത്തെ സ്റ്റുഡിയോ ഫ്ളോറുകളില്‍ നിന്നും കേരളത്തിന്റെ പച്ചപ്പിലേക്ക് മലയാള സിനിമയെ പറിച്ചു നട്ടതോടെയാണ് മോളിവുഡ് ചിറകുവീശി പറക്കാന്‍ തുടങ്ങിയത്. ആദ്യകാല ബാലാരിഷ്ടതകള്‍ കടന്ന് യുവത്വത്തിന്റെ ചേലും കരുത്തും കാണിച്ച് മലയാളിയുടെ ചലച്ചിത്ര ലോകം മുന്നേറിത്തുടങ്ങിയതോടെ പുതിയ പരീക്ഷണങ്ങളും വ്യത്യസ്ത രീതികളും കൂടി ഇതിലേക്ക് കടന്നുവന്നു. കാലവും സാങ്കേതികതയും മാറിയതോടെ, പഴയ ഫിലിം റോളുകളില്‍ നിന്നും ഡിജിറ്റലിലേക്കുള്ള കുതിച്ചു ചാട്ടമുണ്ടായത്, സ്വപ്നലോകമായിരുന്ന സിനിമ പലര്‍ക്കും ഒന്നുയര്‍ന്നു ചാടിയാല്‍ കൈയെത്തിപ്പിടിക്കാമെന്ന അവസ്ഥയിലെത്തിച്ചു. മാത്രമല്ല സിനിമ പ്രദര്‍ശിപ്പിക്കാനും ഇതോടൊപ്പം വലിയ ലോകം തുറന്നുകിട്ടി. അത് ചലച്ചിത്ര മേഖലയ്ക്ക് വലിയ മാറ്റങ്ങള്‍ സമ്മാനിക്കുകയും ചിലര്‍ മാത്രം കുത്തകയാക്കിവെച്ചിരുന്ന ഒരു ലോകത്തേക്ക് വിശാലതയുടെ വാതില്‍ തുറന്നുകിട്ടുകയും ചെയ്തു.  ഈ കാഴ്ചപ്പാടിലാണ് നവാഗത സംവിധായിക സീമ ശ്രീകുമാറിന്റെ 'ഒരു കനേഡിയന്‍ ഡയറി'യെ വായിച്ചെടുക്കേണ്ടത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്, മുഷ്ത്താഖ് റഹ്മാന്റെ ദേരാ ഡയറീസ് തുടങ്ങി വ്യത്യസ്ത നാടുകളുമായി ബന്ധപ്പെട്ടും

ആ വീട് അവന്തികയുടേത് മാത്രമല്ല

ഇമേജ്
എല്ലാം ഓണ്‍ലൈനിലേക്ക് മാറുന്നൊരു കാലത്ത് മൊബൈല്‍ ഫോണിന്റേതാണ് ഏറ്റവും വലിയ ലോകമെന്ന് കരുതി അതില്‍ മുഴുകി ജീവിക്കുന്നവര്‍ അത്യത്ഭുതമൊന്നുമല്ല- അവര്‍ക്കും പുറത്തു നിന്നു കാണുന്നവര്‍ക്കും. എന്നാല്‍ അവരുടെ മക്കളെ അതെങ്ങനെയൊക്കെ ബാധിക്കുമെന്ന് പറഞ്ഞുതരുന്നുണ്ട് കബീര്‍ യൂസുഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 'അവന്തികയുടെ വീട്'. അച്ഛനും അമ്മയും ഫോണിന്റെ ലോകത്ത് വിഹരിക്കുമ്പോള്‍ ആ കുട്ടി- അതൊരു സംസാരിക്കാനാവാത്ത പെണ്‍കുട്ടിയാണ്- അവന്തിക വീട്ടുജോലിക്കാരി അസ്‌റയുടെ സ്‌നേഹത്തണലിലേക്ക് മാറുന്നത് വെറുതെ പറഞ്ഞു പോവുകയല്ല കബീര്‍ യൂസുഫ്. യഥാര്‍ഥ കഥയില്‍ നിന്നുള്ള പ്രചോദനം തന്നെയായിരുന്നു അടിസ്ഥാനം. എന്റെ അച്ഛന്റെ മൊബൈല്‍ ഫോണാകാനാണ് തനിക്കാഗ്രഹമെന്നും അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ ഊഷ്മള സ്‌നേഹം എനിക്കനുഭവിക്കാനാകുമായിരുന്നെന്നും എന്റെ അമ്മയുടെ മൊബൈല്‍ ഫോണാകണമായിരുന്നു ഞാനെന്നും അങ്ങനെയായിരുന്നെങ്കില്‍ ഞാനെന്നും അമ്മയോടൊപ്പമുണ്ടാകുമായിരുന്നുവെന്നും അവള്‍, അവന്തിക, സ്‌കൂള്‍ പരീക്ഷയില്‍ ആരാകണമെന്ന ആഗ്രഹത്തിന് കുത്തിക്കുറിച്ചു വെച്ചുവെക്കുന്നുണ്ടെങ്കില്‍, അതുതന്നെയാണ് ഈ സിനിമയുടെ സന്ദേശവും.  മ

കാണാതെ പോയ അതുല്യ പ്രതിഭ

ഇമേജ്
കാണണമെന്നാഗ്രഹിച്ചിട്ടും കാണാനാവാതെ പോയ നടനാണ് നെടുമുടി വേണു. എറണാകുളത്ത് തലങ്ങും വിലങ്ങും സിനിമാക്കാരെ കാണുകയും സിനിമാ പരിപാടികളില്‍ പങ്കെടുക്കുകയുമെല്ലാം ചെയ്തിട്ടും ഒരിക്കല്‍ പോലും എനിക്കെതിര്‍വശത്തായി നെടുമുടി വേണു ഉണ്ടായില്ല.  കഴിഞ്ഞ മാസമാണ്, അയര്‍ലന്റിലുള്ള തമിഴ്, തെലുങ്ക് നടന്‍ സ്വരൂപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടയില്‍ നെടുമുടി വേണുവിനെ കാണണമെന്ന ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചത്. കൊച്ചിയിലദ്ദേഹം ഉണ്ടാകാറുണ്ടല്ലോ എന്നു പറഞ്ഞ സ്വരൂപ്, അയര്‍ലന്റില്‍ നിന്നും വന്നതിന് ശേഷം നെടുമുടിയെ നമുക്കൊരുമിച്ചു കാണാമെന്നും പറഞ്ഞിരുന്നു.  തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നെടുമുടി ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്തയുമെത്തിയത്. മലയാള മണ്ണിനോടൊട്ടി നില്‍ക്കുന്ന വേഷങ്ങളും കഥാപാത്രങ്ങളുമായിരുന്നു നെടുമുടി അവതരിപ്പിച്ച പല കഥാപാത്രങ്ങളും. ആ റേഞ്ചിലുള്ള നടന്മാര്‍ പതിയെ പതിയെ ഇല്ലാതാകുമ്പോള്‍ മലയാളത്തമുള്ള കഥാപാത്രങ്ങള്‍ കൂടിയാണ് മലയാള സിനിമയില്‍ നിന്നും മാഞ്ഞു പോവുന്നത്. ഒരുപക്ഷേ, പുതിയ കാലത്തെ തിരക്കിട്ട ജീവിതത്തിനിടയില്‍ മലായളി മറന്നുപോയ അത്തരം കഥാപാത്രങ്ങള്‍ ആവ

മമ്മൂട്ടി; ഒറ്റപ്പര്യായം മാത്രമുള്ള പേര്

ഇമേജ്
ഹൃദയം ത്രസിപ്പിക്കുകയോ ആഹ്ലാദചിത്തമാക്കുകയോ ചെയ്യുന്ന ഒരു പേര് പറയാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും അത് മമ്മൂട്ടി എന്നായിരിക്കും. എന്റെ ബാല്യത്തോടും കൗമാരത്തോടും യൗവനത്തോടുമൊപ്പം ഹരമായി നിന്ന പേര്. മമ്മൂട്ടി എന്ന പേരിന് ഒറ്റ അര്‍ഥമേ ഉളളു, ഒറ്റപ്പര്യായമേ ഉള്ളു- അത് മമ്മൂട്ടി എന്നു മാത്രമാണ്. ഈ പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന രൂപം മാത്രമാണ് ആ പേരിന്റെ അര്‍ഥം.  ഒരുപക്ഷേ തീര്‍ത്തും ഗ്രാമീണായിരുന്ന ഒരു മുസ്‌ലിം പേരിനെ സംസ്‌ക്കാരത്തിന്റേയും സൗന്ദര്യത്തിന്റേയും അനുഭവങ്ങളുടേയും ഗ്ലാമറിന്റേയും പേരാക്കിയതിന് മഹാരാജാസിലെ ആ കൂട്ടുകാരനോടായിരിക്കണം മലയാളം കടപ്പെടേണ്ടത്. ഒമര്‍ ഷരീഫെന്ന ലോകോത്തര താരത്തിന്റെ പേര് സ്വയമെടുത്തണിഞ്ഞാണ് ചെമ്പിലെ പാണപറമ്പില്‍ ഇസ്മാഈലിന്റെ മകന്‍ അഭിനയത്വരമൂത്ത് മഹാരാജാസിന്റെ ഇടനാഴികളില്‍ കോപ്രായം കാട്ടി നടന്നിരുന്നത്. കൂട്ടുകാര്‍ തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടയില്‍ തെറിച്ചു പോയ പുസ്തകത്തില്‍ നിന്നും പുറത്തേക്കുവീണ തിരിച്ചറിയല്‍ കാര്‍ഡില്‍ മുഹമ്മദു കുട്ടി എന്ന പേര് കണ്ടപ്പോള്‍ ഒമര്‍ ഷരീഫല്ല പേരെന്ന് തിരിച്ചറിഞ്ഞതോടെ 'നിന്റെ പേര് മമ്മൂട്ടിയെന്നാണല്ലേ'യെന്ന് ഉറക്കെ

80ന്റെ നിറവില്‍ മലയാളത്തിന്റെ സ്വന്തം അടൂര്‍

ഇമേജ്
മൗട്ടത്തു ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്റെ 80-ാം ജന്മദിനാമാണിന്ന്. ഇത്തരത്തില്‍ പേര് പറഞ്ഞാല്‍ ഈ മനുഷ്യനെ മലയാളി മാത്രമല്ല, ചിലപ്പോള്‍ അദ്ദേഹം പോലും തിരിച്ചറിഞ്ഞെന്ന് വരില്ല. വെറും അടൂര്‍ എന്നു മാത്രം പറഞ്ഞാല്‍ മതി- ആളുടെ രൂപവും ഭാവവുമെല്ലാം അവിടെ പ്രത്യക്ഷപ്പെടും. അതെ, മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ എണ്‍പതാം ജന്മദിനമാണിന്ന്. മലയാള സിനിമയ്ക്ക് ഇന്ത്യന്‍ സിനിമയിലും ലോക സിനിമാ പ്രേമികള്‍ക്കിടയിലും മേല്‍വിലാസം ഉണ്ടാക്കുന്നതില്‍ അടൂര്‍ വഹിച്ച പങ്ക് ചെറുതല്ല. മലയാളത്തിലെ നിരവധി പ്രമുഖര്‍ നമ്മുടെ ഭാഷയിലെ ചലച്ചിത്രത്തിന് പുറംലോകത്ത് പേരും പെരുമയും ഉണ്ടാക്കുന്നതില്‍ മികച്ച പങ്കാളിത്തം വഹിച്ചിട്ടുണ്ടെങ്കിലും അതില്‍ അടൂരിന്റെ സംഭാവന ചെറുതല്ല. സത്യജിത് റായ് എന്ന ലോകംകണ്ട ഇന്ത്യയിലെ മികച്ച സംവിധായകനോളമുണ്ട് മലയാളിക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍. മാധവന്‍ ഉണ്ണിത്താന്റേയും ഗൗരിക്കുഞ്ഞമ്മയുടേയും മകന്‍ പത്തൊന്‍പതാം വയസ്സില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കാന്‍ പോയത് നാടകത്തിലുള്ള കമ്പം മൂത്തായിരുന്നു. സിനിമാ സംവിധാനം പഠിക്കുന്നതിലൂടെ നല്ല നാടക സംവിധായകനാക

അനുഭവങ്ങള്‍കൊണ്ട് ജീവിതം പൊള്ളിയപ്പോഴും തണല്‍ കാലങ്ങളെ സ്വപ്‌നം കണ്ടവന്‍

ഇമേജ്
2016 ജൂണ്‍ 18-ാം തിയ്യതി നട്ടുച്ചയ്ക്കാണ്, ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനിയിലെ റഫീക്ക് പൊക്കാക്കി ഒരാളുമായി വര്‍ത്തമാനത്തിന്റെ ഖത്തര്‍ ഓഫിസില്‍ വന്നു. മാങ്ങാചുനകൊണ്ട് ചുണ്ടുപൊള്ളിയതുപോലെ അദ്ദേഹത്തിന്റെ മുഖത്ത് അന്നേരം ചെറിയൊരു പരിക്കുണ്ടായിരുന്നു. ഷേവിംഗ് അലര്‍ജിയായിരുന്നുവത്രെ മുഖത്ത്. സംസാരിച്ചപ്പോഴാണ് മനസ്സിലായത്, അനുഭവങ്ങള്‍ കൊണ്ട് സ്വന്തം ജീവിതം പൊള്ളിപ്പോയ, പിന്നീട് എഴുത്തുകൊണ്ട് ആസ്വാദകരെ പൊള്ളിച്ച ആളാണ് മുമ്പിലെത്തിയതെന്ന്- അയാള്‍ റഷീദ് പാറക്കലായിരുന്നു. അക്കാലത്ത് ഖത്തറില്‍ ജോലി ചെയ്തിരുന്ന സംവിധായകന്‍ ഷലീല്‍ കല്ലൂരിന്റെ ഒരു തമിഴ് സിനിമയുമായി ബന്ധപ്പെട്ടായിരുന്നു റഷീദ് പാറക്കല്‍ ഖത്തറില്‍ വന്നത്. സിനിമാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലുള്ള ഒരു ഇടവേളയിലെപ്പോഴോ ആണ് റഫീക്ക് പൊക്കാക്കി റഷീദ് പാറക്കലുമായി വര്‍ത്തമാനം ഓഫിസിലെത്തിയത്. അവിടെയിരുന്ന് കുറേ സമയം സംസാരിക്കുകയും ഇടയ്ക്ക് മനോഹരമായി കവിത ആലപിക്കുകയും ചെയ്തു റഷീദ് പാറക്കല്‍.  ഇത്രയും ഇന്‍ട്രോ. ഇനിയാണ് കാര്യത്തിലേക്ക് കടക്കുന്നത്. റഷീദ് പാറക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ 'സമീര്‍' കഴിഞ്ഞ ദിവസമാണ് ഒ ടി ടി പ്ലാറ്റ്‌ഫോ

എന്തുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാര്‍

ഇമേജ്
കേ രള ചരിത്രത്തില്‍ നാല് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി രണ്ടാമതും അധികാരത്തിലേക്ക് വരികയാണ്. എന്തുകൊണ്ടാണ് പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്തുവെന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്.  ബി ജെ പി വോട്ടു മറിച്ചതുകൊണ്ടാണ് ഇടതുമുന്നണി ജയിച്ചതെന്ന് ഒരു പക്ഷവും ബി ജെ പി വോട്ടുകള്‍ കൂട്ടമായി യു ഡി എഫിന് വോട്ടുനല്കിയെന്ന് മറുപക്ഷവും ആരോപണം ഉന്നയിക്കുന്നുണ്ട്. രണ്ടുപേരും ഒരേ കണക്കുകള്‍ എടുത്തുകാണിച്ചാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നാണ് ഏറെ കൗതുകകരവും രസകരവും. ബി ജെ പി വോട്ടുകളാണ് കേരളത്തിലെ ഇടതു- ഐക്യ മുന്നണികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്നാണ് ഇവരെല്ലാവരും പറയാതെ പറയുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് നിരീക്ഷണത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.  1. ബി ജെ പിക്ക് ഇല്ലാത്ത മഹത്വം കല്‍പ്പിക്കുന്ന തരത്തിലാണ് പലപ്പോഴും വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതായത്, സുരേന്ദ്രന്‍ പറഞ്ഞതുപോലെ, കേരളത്തിലെ ഭരണം ഇനി ആര് നടത്തണമെന്ന് ബി ജെ പി തീരുമാനിക്കുമെന്ന പ്രസ്താവന പോലെ, എല്‍ ഡി എഫിന്റേയും യു ഡി എഫിന്റേയും ജയപരാജയങ