എന്തുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാര്‍
കേ രള ചരിത്രത്തില്‍ നാല് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി രണ്ടാമതും അധികാരത്തിലേക്ക് വരികയാണ്. എന്തുകൊണ്ടാണ് പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്തുവെന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. ബി ജെ പി വോട്ടു മറിച്ചതുകൊണ്ടാണ് ഇടതുമുന്നണി ജയിച്ചതെന്ന് ഒരു പക്ഷവും ബി ജെ പി വോട്ടുകള്‍ കൂട്ടമായി യു ഡി എഫിന് വോട്ടുനല്കിയെന്ന് മറുപക്ഷവും ആരോപണം ഉന്നയിക്കുന്നുണ്ട്. രണ്ടുപേരും ഒരേ കണക്കുകള്‍ എടുത്തുകാണിച്ചാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നാണ് ഏറെ കൗതുകകരവും രസകരവും. ബി ജെ പി വോട്ടുകളാണ് കേരളത്തിലെ ഇടതു- ഐക്യ മുന്നണികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്നാണ് ഇവരെല്ലാവരും പറയാതെ പറയുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് നിരീക്ഷണത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. 1. ബി ജെ പിക്ക് ഇല്ലാത്ത മഹത്വം കല്‍പ്പിക്കുന്ന തരത്തിലാണ് പലപ്പോഴും വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതായത്, സുരേന്ദ്രന് പറഞ്ഞതുപോലെ, കേരളത്തിലെ ഭരണം ഇനി ആര് നടത്തണമെന്ന് ബി ജെ പി തീരുമാനിക്കുമെന്ന പ്രസ്താവന പോലെ, എല്‍ ഡി എഫിന്റേയും യു ഡി എഫിന്റേയും ജയപരാജയങ