പോസ്റ്റുകള്‍

ലോക പുസ്തക ദിനത്തില്‍ ഇയാളെ കുറിച്ചല്ലാതെ ആരെക്കുറിച്ചാണ് ഞാനെഴുതേണ്ടത്

ഇമേജ്
രണ്ടാഴ്ച മുമ്പൊരു ദിവസമാണ്, തലശ്ശേരി പഴയ ബസ് സ്റ്റാന്റിലൂടെ കെ എസ് ഇ ബി ഓഫിസില്‍ കറന്റ് ബില്ലടക്കാന്‍ പോകുന്ന വഴിയിലാണ് ബി ഇ എം പി ഹൈസ്‌കൂളിന് സമീപത്ത് നടപ്പാതയിലൊരു യുവാവിന്റെ പുസ്തകക്കച്ചവടം ശ്രദ്ധയില്‍പ്പെട്ടത്. ഒറ്റ നോട്ടത്തില്‍ ഫോട്ടോഗ്രാഫറും സുഹൃത്തുമായ റിയാസ് തലശ്ശേരിയാണെന്നാണ് തോന്നിയത്. മുഖത്തിന്റെ പാതിയും മാസ്‌കിലും തലയുടെ ഭൂരിഭാഗവും തൊപ്പിയും കൊണ്ട് മറച്ച് കണ്ണും മൂക്കിന്റെ ഏതാനും ഭാഗങ്ങളും മാത്രം കണ്ട് ശരീരത്തിന്റെ രൂപം വിലയിരുത്തിയപ്പോള്‍ റിയാസാണെന്ന് തോന്നിയതില്‍ കുറ്റം പറയാനാവുമായിരുന്നില്ല. എന്തായാലും റിയാസല്ലെന്ന് അറിയാമെങ്കിലും നടക്കുന്നതിനിടിയില്‍ ഒരിക്കല്‍ കൂടി അദ്ദേഹത്തെ നോക്കി, വൈദ്യുതി ഓഫിസിലേക്കുള്ള യാത്രയില്‍, ഇനി അടുത്തെങ്ങാനൊരു പുസ്തകം വാങ്ങുന്നുണ്ടെങ്കില്‍ ഇയാളുടെ അടുത്തേക്കു വരാമെന്ന് മനസ്സില്‍ പറഞ്ഞു എന്റെ കാര്യങ്ങളിലേക്ക് പോയി.  രണ്ടാഴ്ചയാകുമ്പോഴേക്കും പുസ്തകം തേടി എന്റെ യാത്ര കൃത്യമായി ബി ഇ എം പി ഹൈസ്‌കൂളിന് സമീപത്തെ നടപ്പാതിയല്‍ തന്നെയെത്തി. കറുപ്പും വെളുപ്പും നിറത്തിലുള്ള വലിയ കുടക്കു കീഴില്‍ പ്ലാസ്റ്റിക്ക് മേശയില്‍ അട്ടിവെച്ച പുസ്തകങ്ങള്‍... ഒലിവര്‍ ട

ഞങ്ങളുടെ ഉമ്മാമമാര്‍ ഇത്രയും ശക്തകളായിരുന്നു

ഇമേജ്
  തറവാട്ടിലെ വലിയ അടുക്കളയില്‍ നിന്നും തീന്മേശയിലേക്കെത്തുന്ന രുചികരമായ വിഭവങ്ങളില്‍ മാത്രമല്ല, തങ്ങളുടേതായ അഭിപ്രായങ്ങള്‍ ശക്തമായും കൃത്യമായും അവതരിപ്പിക്കുന്നതിലും ഞങ്ങളുടെ ഉമ്മാമമാര്‍ കഴിവ് പ്രകടിപ്പിച്ചിരുന്നു. അവരുണ്ടാക്കിതന്ന് രുചികരമായി വാരിവലിച്ചു കഴിച്ച ബിരിയാണിയെയാണ് പുറംനാട്ടുകാര്‍ 'തലശ്ശേരി ബിരിയാണി'യെന്ന് വിളിച്ച് ആദരിക്കുന്നതെന്ന് തിരിച്ചറിയാന്‍ നാടുവിട്ടുള്ള യാത്രകള്‍ വേണ്ടിവന്നു. തടുപ്പിന്റേയും പെങ്കുപ്പായത്തിന്റേയും കൊച്ചീത്തട്ടത്തിന്റേയും അകത്തിരുന്ന് അവര്‍ ദമ്മിട്ടെടുത്ത ബിരിയാണിക്കു മാത്രമല്ല വിറകടുപ്പിന്റെ ചൂട് നിയന്ത്രിക്കുന്ന മാന്ത്രികതയില്‍ വേവിച്ചെടുക്കുന്ന അല്‍സയ്ക്കും 'സീര്‍' വെള്ളത്തില്‍ നിന്നും കോരിയെടുക്കുന്ന മുട്ടമാലക്കും എരിതീയ്ക്കു മുകളിലെ വറചട്ടിയില്‍ നിന്നും ആവി പറന്നെത്തുന്ന ഉന്നക്കായക്കും ഇറച്ചിപ്പത്തിലിനും മുട്ടപ്പോളയ്ക്കും (ഇംഗ്ലീഷില്‍ അതിനെ കേക്ക് എന്നുവിളിക്കും) തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അപ്പത്തരങ്ങള്‍ക്കും രുചി ചേര്‍ത്ത് നാവിനും ആമാശയത്തിനും നല്കിയ അതേ ആവേശം തന്നെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും അവര്‍ പ്രകടിപ്പിച്ചിരുന്നു. അതുക

അമ്പിളിച്ചന്തത്തില്‍ അമ്പമ്പോ നെഞ്ചത്ത്‌

ഇമേജ്
മലയാളി അമ്പിളിയെന്നല്ല അമ്പിളിയമ്മാവനെന്നാണ് വിളിക്കുക. ആകാശത്ത്, തൊടാനാവാത്തത്രയും ദൂരത്താണെങ്കിലും തണുത്ത വെളിച്ചവും മനസ്സിലേക്ക് നന്മയുടെ പ്രകാശവെട്ടവും കടത്തിവിടുന്നതുകൊണ്ടായിരിക്കണം സ്‌നേഹമോ ബഹുമാനമോ കൂട്ടിച്ചേര്‍ത്ത് അമ്പിളി അമ്മാവനായത്. ഭക്ഷണം കഴിക്കാത്ത കുട്ടികള്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാനും ശാഠ്യം അവസാനിപ്പിക്കാനുമൊക്കെ എല്ലാവര്‍ക്കും ഇതേ അമ്പിളിയമ്മാവനെ വേണം. അമ്പിളിയമ്മാവനെന്നാല്‍ ഹൃദയത്തോടു ചേര്‍ത്തുവെച്ച ബിംബവും വികാരവുമെന്നര്‍ഥം. ഇതേ വികാരം തിയേറ്ററിലും സൃഷ്ടിക്കാന്‍ തന്നെയായിരിക്കണം ജോണ്‍പോള്‍ ജോര്‍ജ് തന്റെ സിനിമയ്ക്കും കഥാപാത്രത്തിനും ഇതേ പേര് നല്കിയത്. തിയേറ്ററിലിരിക്കുമ്പോള്‍ വെള്ളിത്തിരയില്‍ നിന്നിറങ്ങി പ്രേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറുന്ന അമ്പിളിയും സൗബിന്‍ ഷാഹിറും സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ കാഴ്ചക്കാരനോടൊപ്പം കൂടെപ്പോരും. എല്ലാ ഗുണവും ഒത്തിണങ്ങിയ നായകന്മാര്‍ അടക്കിവാഴുന്ന സിനിമാ ലോകത്ത് വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതങ്ങളാണ് ഇതുപോലുള്ള കഥാപാത്രങ്ങള്‍. മമ്മൂട്ടി പൊന്തന്‍മാടയില്‍ മാടയായും സൂര്യമാനസത്തില്‍ പുട്ടുറുമീസായും ദിലീപ് കുഞ്ഞിക്കൂനനില്‍ വിമ

കേരളം കാണണം ഈ സിനിമ

സ്വാതന്ത്ര്യത്തിന് തൊട്ടടുത്ത വര്‍ഷത്തില്‍ തുടങ്ങി  1995 വരെയുള്ള അരനൂറ്റാണ്ടോളം കാലത്തെ കേരളത്തിന്റെ ചരിത്രം അധഃസ്ഥിതന്റെ കാഴ്ചപ്പാടിലൂടെ പറയുന്ന സിനിമയാണ് ടി.വി ചന്ദ്രന്റെ പെങ്ങളില. മറ്റു ചിത്രങ്ങളിലേതുപോലെ ഫെമിനിസവും രാഷ്ട്രീയവും ചരിത്രവും കൂട്ടിച്ചേര്‍ത്ത ശക്തമായ പ്രമേയമാണ് പെങ്ങളിലയിലും അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. ലാലും ബേബി അക്ഷര കിഷോറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള സിനിമയില്‍ ഇനിയ, നരേന്‍, മറീന മിഖായേല്‍ കുരിശിങ്കല്‍, രഞ്ജിപണിക്കര്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് വേഷമിട്ടിട്ടുള്ളത്. കേരളത്തിന്റെ ഒരു കാലത്തെ രാഷ്ട്രീയവും മതവും കാഴ്ചപ്പാടുകളുമാണ് പെങ്ങളിലയിലൂടെ സംവിധായകന്‍ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ 1995ല്‍ കേരളത്തിലെ അന്നത്തെ പുതിയ തലമുറയ്ക്ക് മനസ്സിലാകാതെ പോയിട്ടുണ്ടാകാന്‍ സാധ്യതയുള്ള അധഃസ്ഥിതന്റെ ജീവിത പശ്ചാതലവും ജാതി ഭ്രാന്തുകളുമെല്ലാം മാറിയ സാഹചര്യത്തില്‍ 2019ലെ പുതിയ തലമുറയ്ക്ക് എളുപ്പത്തില്‍ മനസ്സിലാവുമെന്ന വലിയ സന്ദേശം ടി.വി ചന്ദ്രന്‍ പ്രേക്ഷകര്‍ക്ക് നല്കുന്നുണ്ട്. കേരളം മുഴുവന്‍ കിളച്ച പൊടിച്ചെക്കനെ കറിച്ച് മോള് സ്‌കൂളി പോയി പറയൂ എന്ന് രാധാലക്ഷ്മിയെന്

കടലോളം കനമുള്ള കപ്പലുകള്‍

ഇമേജ്
സങ്കല്‍പ്പിച്ചു നോക്കുക, ഏത് കപ്പലിനായിരിക്കും കടലോളം കനമുണ്ടായിരിക്കുക? മനസ്സെന്ന കടലില്‍ തുഴഞ്ഞു നീങ്ങുന്ന വാക്കുകള്‍ ചേര്‍ത്തൊരുക്കിയ കവിതയുടേയും കഥയുടേയും സാഹിത്യസൃഷ്ടിയുടേയും കപ്പലിനല്ലാതെ മറ്റെന്തിനാണ് ഇത്രയേറെ കനം വരിക? ലോകത്തിലെ ഏത് കടലിനേക്കാളും ആഴവും പരപ്പുമുണ്ടാകും ഓരോരുത്തരുടേയും മനസ്സിനും. ഒരു കവിയുടെ മനസ്സിനാണെങ്കില്‍ കടലഗാധത പിന്നേയും വര്‍ധിക്കും. ഈ ആഴക്കടലില്‍ നിന്നാണ് വാക്കുകളുടെ മുത്തുകള്‍ കൊരുത്ത് കവിതയുടെ മാലയുണ്ടാക്കാന്‍ അവര്‍ക്ക് കഴിയുന്നത്. പ്രീഡിഗ്രി ഒന്നാം വര്‍ഷത്തില്‍ പോയട്രി ക്ലാസില്‍ കവിതയെ കുറിച്ച് വില്യം വേര്‍ഡ്‌സ്‌വര്‍ത്ത് പറഞ്ഞ ഒരു നിര്‍വചനം നമ്മളെല്ലാവരും പഠിച്ചിട്ടുണ്ടാകും- Poetry is the spontaneous overflow of powerful feelings ശക്തമായ വികാരങ്ങളുടെ നൈസര്‍ഗ്ഗികമായ നിറഞ്ഞൊഴുക്കാണത്രെ കവിത. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കവി മനസ്സിനെ സ്വാധീനിക്കുന്ന വികാരങ്ങളോ വിചാരങ്ങളോ വാക്കുകളോ വരികളോ വരകളോ കാഴ്ചകളോ ഒക്കെത്തന്നെയായിരിക്കാം കവിതയായി പുനര്‍ജ്ജനിക്കുന്നത്. തന്‍സീം കുറ്റ്യാടി തന്റെ 'കടലോളം കനമുള്ള കപ്പലുകളില്‍' ഒന്നിലേറെ തവണ ബിംബകല

ഇസ്രാഈലിനും ഫലസ്തീനുമിടയില്‍ ജനറലിന്റെ മകന്‍ മീക്കോ പെലെഡ്

ഇമേജ്
ഇസ്രാഈല്‍ എന്ന വാക്ക് ആദ്യം കേട്ടത് വല്യുപ്പയില്‍ നിന്നാണ്. തൈത്തോട്ടത്ത് കരിമ്പിന്‍താഴെ മൊയ്തു എന്ന വല്ല്യുപ്പ അദ്ദേഹം എറണാകുളത്ത് ജോലി ചെയ്തിരുന്ന 1940കളെ കുറിച്ചാണ് പറഞ്ഞിരുന്നത്. വല്ല്യുപ്പ മരണത്തിന്റെ മാലാഖയോടൊപ്പം കൂട്ടുപോയിട്ടുതന്നെ 23 വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. അതിനും കുറേ മുമ്പാണ് 1948കളിലെ ജൂതന്മാരുടെ ഫലസ്തീനിലേക്കുള്ള കുടിയേറ്റത്തെ കുറിച്ച് പറഞ്ഞുതന്നത്. സംഭവങ്ങള്‍ മുഴുവന്‍ വിശദീകരിക്കുമ്പോഴും  ഇസ്രാഈല്‍ എന്ന വാക്ക് പോലും വളരെ അപൂര്‍വ്വമായി മാത്രമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത് എന്നോര്‍ക്കുന്നു. ഫലസ്തീന്‍ എന്നുതന്നെയാണ് പേര്‍ത്തും പേര്‍ത്തും പറഞ്ഞിരുന്നത്. ഇപ്പോള്‍ കാലം മാറി. ഫലസ്തീന്‍ രാജ്യം പോലെ ഫലസ്തീനെന്ന വാക്കിന്റെ ഉപയോഗവും തീര്‍ത്തും ചുരുങ്ങിപ്പോയി. ഇസ്രാഈലാകട്ടെ രാജ്യം വിശാലമായതുപോലെ മുക്കിലും മൂലയിലുമെല്ലാം ഉപയോഗിക്കുന്ന പദവുമായി.  1940കളുടെ ഒടുക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഗ്ദത്ത ഭൂമിയായി വിശേഷിപ്പിക്കപ്പെടുന്ന ഫലസ്തീനിലേക്ക് ജൂതന്മാര്‍ ഒഴുകിത്തുടങ്ങിയപ്പോള്‍ കൊച്ചിയിലെ മലയാളി ജൂതന്മാരും അങ്ങോട്ടേക്ക് പുറപ്പാടായി. ഊഴത്തിനനുസരിച്ചോ മറ്റോ ഇസ്രാഈല്‍

പാലങ്ങളുടെ തത്വചിന്ത

ഇമേജ്
കെ എം റഹ്മാന്‍ ചിത്രങ്ങള്‍: ദുല്‍കിഫില്‍ മുസ്തഫ പാലമെന്നാല്‍ ജീവിതം എന്നു തന്നെയാണ് അര്‍ഥം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. പക്ഷേ, ചില പാലങ്ങള്‍ അങ്ങോട്ടേക്ക് മാത്രമുള്ളതാണ്, ഇങ്ങോട്ടേക്ക്..... പാലത്തിന് പറയാനുള്ള തത്വചിന്ത എന്തായിരിക്കും? ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ തത്വങ്ങളായി പാലത്തിന് പറയാനാകാവുന്നത്രയും ആര്‍ക്കാണ് ഓതിത്തരാന്‍ കഴിയുക? ഓരോ പാലത്തിന്റേയും താഴേക്കൂടി കുറേ വെള്ളമൊഴുകും. തോണിയും മരവും മീനുകളും ഒഴുകിപ്പോകും. ചിലപ്പോള്‍ മനുഷ്യരും ചത്ത ജീവജാലങ്ങളും അറിയാതെ അതുവഴി കടന്നു പോകും. ഓരോ പാലത്തിന്റേയും മുകളിലൂടെ എണ്ണിത്തീര്‍ക്കാനാവാത്തത്രയും വാഹനങ്ങള്‍ കടന്നു പോകും. കാല്‍നടയായി മനുഷ്യരും പശുക്കളും കൈവണ്ടികളും കടന്നുപോകും. അപ്പോഴെല്ലാം പാലങ്ങള്‍ നിശ്ചലരായി ഒന്നുമറിയാത്തതു പോലെ നില്‍ക്കുന്നുണ്ടാകും. പക്ഷേ, പാലം എല്ലാം അറിയുന്നുണ്ടാകും. പാലമെന്നാല്‍ ജീവിതമാണല്ലോ. ജീവിതമെന്നാലും ഒരു പാലത്തിന്റെ രണ്ടു കരകളിലേക്കുള്ള സഞ്ചാരമാണല്ലോ. കടലെന്നും പുഴയെന്നുമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയ കാലം മുതലേ മോഹിപ്പിച്ച നാമങ്ങളായിരുന്നു. ഓരോ തവണയും കടല്‍ കാണുമ്പോഴും പുഴ