കല്‍പകശ്ശേരി ഇല്ലത്തെ കുറിയേടത്ത് താത്രിയും മലയാള സിനിമയിലെ അപ്ഫന്‍ നമ്പൂതിരിമാരും
കേ രളത്തിലെ നമ്പൂതിരിമാരുടെ ചരിത്രത്തില്‍ നവോഥാനത്തിനും വലിയ മാറ്റത്തിനും വഴി തുറന്ന സംഭവങ്ങളിലൊന്നായ കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരത്തിന് ഒന്നേകാല്‍ നൂറ്റാണ്ട് തികയുന്നു. കലയും കഥകളിയുമായി നടന്നിരുന്ന നമ്പൂതിരിമാരെ 'ശ്ശി' നാണംകെടുത്തിയ കുറിയേടത്ത് താത്രി സ്മാര്‍ത്തവിചാരമുണ്ടാക്കിയ കോളിളക്കം ഓര്‍മിപ്പിക്കുന്നു ഒന്നേകാല്‍ നൂറ്റാണ്ടിനിപ്പുറം മലയാള സിനിമയുമായി നടക്കുന്ന ചിലരുടെ സ്മാര്‍ത്തവിചാര വിവരങ്ങള്‍. 'താത്രിയില്ലാത്ത സിനിമാ ഇല്ലത്തെ അപ്ഫന്‍ നമ്പൂതിരിമാര്‍' ഓരോരുത്തരായി പുറത്തേക്കുവരികയാണ്. അവര്‍ ഭ്രഷ്ടരാക്കപ്പെടുമോ ശുചീന്ദ്രത്ത് പോയി കൈമുക്കി വിനയകുനയാന്വിതരാകുമോ എന്നറിയില്ല. എന്താണ് സ്മാര്‍ത്തവിചാരമെന്ന് അറിയാത്തവര്‍ക്ക് മാത്രമായി ചെറിയൊരു കുറിപ്പെഴുതുന്നു. ആര്‍ക്കും കിട്ടാവുന്ന രേഖകള്‍ ഉപയോഗിച്ചു മാത്രമാണ് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. കേരള ചരിത്രത്തില്‍ (അതോ നമ്പോതിരി സമുദായത്തിലോ) കോളിളക്കമുണ്ടാക്കിയൊരു സംഭവമാണ് കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം. 1904- 1905ലാണ് (അല്ലെങ്കില്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍) കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരം