കേരളം കാണണം ഈ സിനിമ
സ്വാതന്ത്ര്യത്തിന് തൊട്ടടുത്ത വര്‍ഷത്തില്‍ തുടങ്ങി 1995 വരെയുള്ള അരനൂറ്റാണ്ടോളം കാലത്തെ കേരളത്തിന്റെ ചരിത്രം അധഃസ്ഥിതന്റെ കാഴ്ചപ്പാടിലൂടെ പറയുന്ന സിനിമയാണ് ടി.വി ചന്ദ്രന്റെ പെങ്ങളില. മറ്റു ചിത്രങ്ങളിലേതുപോലെ ഫെമിനിസവും രാഷ്ട്രീയവും ചരിത്രവും കൂട്ടിച്ചേര്‍ത്ത ശക്തമായ പ്രമേയമാണ് പെങ്ങളിലയിലും അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. ലാലും ബേബി അക്ഷര കിഷോറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള സിനിമയില്‍ ഇനിയ, നരേന്, മറീന മിഖായേല്‍ കുരിശിങ്കല്‍, രഞ്ജിപണിക്കര്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് വേഷമിട്ടിട്ടുള്ളത്. കേരളത്തിന്റെ ഒരു കാലത്തെ രാഷ്ട്രീയവും മതവും കാഴ്ചപ്പാടുകളുമാണ് പെങ്ങളിലയിലൂടെ സംവിധായകന് അവതരിപ്പിക്കുന്നത്. ഒരുപക്ഷേ 1995ല്‍ കേരളത്തിലെ അന്നത്തെ പുതിയ തലമുറയ്ക്ക് മനസ്സിലാകാതെ പോയിട്ടുണ്ടാകാന്‍ സാധ്യതയുള്ള അധഃസ്ഥിതന്റെ ജീവിത പശ്ചാതലവും ജാതി ഭ്രാന്തുകളുമെല്ലാം മാറിയ സാഹചര്യത്തില്‍ 2019ലെ പുതിയ തലമുറയ്ക്ക് എളുപ്പത്തില്‍ മനസ്സിലാവുമെന്ന വലിയ സന്ദേശം ടി.വി ചന്ദ്രന് പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. കേരളം മുഴുവന്‍ കിളച്ച പൊടിച്ചെക്കനെ കറിച്ച് മോള് സ്കൂളി പോയി പറയൂ എന്ന് രാധാലക്ഷ്മിയെന്