ഐറിഷ് സിനിമയിലെ മലയാളിത്തിളക്കം
നീല്‍ ആംസ്ട്രോങും എഡ്വില്‍ ആല്‍ഡ്രിനും മൈക്കിള്‍ കോളിന്‍സും ചന്ദ്രനിലിറങ്ങിയപ്പോള്‍ അവരെ പുഞ്ചിരിയോടെ സ്വീകരിക്കാന്‍ അവിടെയൊരു മലയാളി ഉണ്ടായിരുന്നത്രെ! എഡ്മണ്ട് ഹിലാരിയും ടെന്‍സിങ് നോര്‍ഗെയും ചേര്‍ന്ന് ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കി കൊടികുത്തുമ്പോള്‍ അവിടേയും അവര്‍ക്ക് ചായ കൊടുക്കാനും സ്വീകരിക്കാനും ഒരു മലയാളി ഉണ്ടായിരുന്നത്രെ. ഇതൊക്കെ ലോകത്തെല്ലായിടത്തും മലയാളിയുണ്ടെന്ന 'കാര്യം' പറയാനുള്ള കഥകളാണെന്ന് എല്ലാവര്ക്കും അറിയാം. ലോകത്ത് എല്ലായിടത്തും മലയാളികളുണ്ട്- ഐറിഷ് സിനിമയില്‍ പോലും! ബിജു നായരെ പരിചയപ്പെടുക. കോഴിക്കോട് സ്വദേശി. എന്നാല്‍ ഐറിഷ് സിനിമയാണ് അദ്ദേഹത്തിന്റെ തട്ടകം. ഒരു മലയാള സിനിമയിലും മലയാളം സീരിയലിലും അദ്ദേഹം വേഷമിട്ടിട്ടുണ്ടെങ്കിലും ഐറിഷ് ചിത്രങ്ങളും സീരിയലുകളുമാണ് പ്രധാനം. വിദേശ ഭാഷയിലെ നിഷേധിക്കാനാവാത്ത സാന്നിധ്യമായി വളരുകയാണ് ഈ മലയാളി യുവാവ്. രണ്ടാഴ്ച മുമ്പൊരു നാള്. നിര്‍മാതാവ് ഫ്ളോറിയന്‍, സംവിധായകന് സ്റ്റീവന്‍ എന്നിവരോടൊപ്പം ഐറിഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന് സമീപത്തെ കോഫി ഷോപ്പില്‍ ഇരിക്കുകയായിരുന്ന ബിജുവിനെ തേടി വിദ്യാര്‍ഥികളുടെ ഒരുപട തന്നെ എത്തി....

really nice photo.....................
മറുപടിഇല്ലാതാക്കൂreally nostalgic......................
missing , missing really.............