ഇസ്രാഈലിനും ഫലസ്തീനുമിടയില്‍ ജനറലിന്റെ മകന് മീക്കോ പെലെഡ്
ഇസ്രാഈല്‍ എന്ന വാക്ക് ആദ്യം കേട്ടത് വല്യുപ്പയില്‍ നിന്നാണ്. തൈത്തോട്ടത്ത് കരിമ്പിന്‍താഴെ മൊയ്തു എന്ന വല്ല്യുപ്പ അദ്ദേഹം എറണാകുളത്ത് ജോലി ചെയ്തിരുന്ന 1940കളെ കുറിച്ചാണ് പറഞ്ഞിരുന്നത്. വല്ല്യുപ്പ മരണത്തിന്റെ മാലാഖയോടൊപ്പം കൂട്ടുപോയിട്ടുതന്നെ 23 വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. അതിനും കുറേ മുമ്പാണ് 1948കളിലെ ജൂതന്മാരുടെ ഫലസ്തീനിലേക്കുള്ള കുടിയേറ്റത്തെ കുറിച്ച് പറഞ്ഞുതന്നത്. സംഭവങ്ങള്‍ മുഴുവന്‍ വിശദീകരിക്കുമ്പോഴും ഇസ്രാഈല്‍ എന്ന വാക്ക് പോലും വളരെ അപൂര്‍വ്വമായി മാത്രമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത് എന്നോര്‍ക്കുന്നു. ഫലസ്തീന് എന്നുതന്നെയാണ് പേര്‍ത്തും പേര്‍ത്തും പറഞ്ഞിരുന്നത്. ഇപ്പോള്‍ കാലം മാറി. ഫലസ്തീന് രാജ്യം പോലെ ഫലസ്തീനെന്ന വാക്കിന്റെ ഉപയോഗവും തീര്‍ത്തും ചുരുങ്ങിപ്പോയി. ഇസ്രാഈലാകട്ടെ രാജ്യം വിശാലമായതുപോലെ മുക്കിലും മൂലയിലുമെല്ലാം ഉപയോഗിക്കുന്ന പദവുമായി. 1940കളുടെ ഒടുക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഗ്ദത്ത ഭൂമിയായി വിശേഷിപ്പിക്കപ്പെടുന്ന ഫലസ്തീനിലേക്ക് ജൂതന്മാര് ഒഴുകിത്തുടങ്ങിയപ്പോള്‍ കൊച്ചിയിലെ മലയാളി ജൂതന്മാരും അങ്ങോട്ടേക്ക് പുറപ്പാടായി. ഊഴത്തിനനുസരിച്ചോ മറ്റോ ഇസ്രാഈല്‍