പോസ്റ്റുകള്‍

സംഗീതം പെയ്യുന്ന വീട്

കോഴിക്കോട് മലബാര്‍ കൃസ്ത്യന്‍ കോളെജിന് സമീപത്തെ മണപ്പാട് വീട്ടില്‍ മതവും ശാസ്ത്രവും സംഗീതവും കലയുമെല്ലാം കൈകോര്‍ത്തു പിടിച്ചാണ് കഴിയുന്നത്. ഇവിടെയാണ് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ ഭാര്യ ഷമീലയ്ക്കും മക്കളായ അബ്ദുല്‍ ഗഫൂറിനും അബ്ദുറഹ്മാനും ഹമീദ് ഫസല്‍ ഗഫൂറിനോടുമൊപ്പം താമസിക്കുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശി ഡോ. അബ്ദുല്‍ ഗഫൂറെന്ന ആധുനിക മുസ്‌ലിം നവോഥാന നായകരില്‍ ഒരാളുടെ മകനായ ഡോ. ഫസല്‍ ഗഫൂറും മുന്‍ കേന്ദ്രമന്ത്രിയും ഗവര്‍ണറുമൊക്കെയായിരുന്ന എ അബ്ദുറഹീമിന്റെ മകളായ ഷമീലയും 'മെയ്ഡ് ഫോര്‍ ഈച്ച് അദര്‍' ആണ്. ഏറെ തിരക്കുള്ള പിതാവിനെ കണ്ടു ശീലിച്ച മകള്‍ക്ക് ഭര്‍ത്താവിന്റെ തിരക്കുകളോട് എളുപ്പത്തില്‍ സമരസപ്പെടാനാകുന്നതാണ് തന്റെ എല്ലാ വിജയങ്ങള്‍ക്കും പിറകിലെന്ന് ഫസല്‍ ഗഫൂര്‍ അഭിമാനത്തോടെ പറയുന്നു. ഷമീല ജനിക്കുന്നതിനു മുമ്പു തന്നെ കേന്ദ്രത്തില്‍ മന്ത്രിയും ഗവര്‍ണറുമൊക്കെയായിരുന്നു പിതാവ്. അങ്ങനെയൊരു പിതാവിന്റെ മകള്‍ക്ക് ഭര്‍ത്താവിന്റെ തിരക്കുകളെ എളുപ്പത്തില്‍ തിരിച്ചറിയാനാകും. ന്യൂറോളജിസ്റ്റ്, പൊതുപ്രവര്‍ത്തകന്‍, സംഘടനാ ഭാരവാഹി തുടങ്ങിയ നിലകളില്‍ ഏറെ തിരക്കുകളാണ് ഡോ. ഫസല്‍ ഗഫ
മലബാറിലെ മുസ്‌ലിം സ്ത്രീകള്‍ ഇസ്‌ലാം കേരളത്തില്‍ ചരിത്രകാരന്മാരുടെ നിഗമന പ്രകാരം എ ഡി 644ല്‍ ആണ് മാലിക് ബിന്‍ ദീനാര്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങുന്നത്. കേരളത്തില്‍ ഇസ്‌ലാമിക പ്രബോധനത്തിനും പ്രചാരണത്തിനും തുടക്കം കുറിച്ചത് മാലിക് ബിന്‍ ദീനാറും സംഘവുമാണ്. ഇവരുടെ വരവോടുകൂടി തന്നെയാണ് ഇന്ത്യയില്‍ ഇസ്‌ലാമിന്റെ ചരിത്രം ആരംഭിക്കുന്നത്. യമനിലെ ഹദറമൗത്ത് സ്വദേശിയായിരുന്നു മാലിക് ബിന്‍ ദീനാര്‍. മാലിക് ബിന്‍ ദീനാറിന്റെ വരവിന് മുമ്പുതന്നെ കേരളത്തിന്, വിശിഷ്യാ മലബാറിന് അറബികളുമായി കച്ചവട ബന്ധമുണ്ടായിരുന്നു. നൂറ്റാണ്ടുകളായി തുടര്‍ന്നു വന്നിരുന്ന അറേബ്യന്‍ ബന്ധം തന്നെയായിരിക്കണം ഇസ്‌ലാം മലബാറില്‍ പ്രചുര പ്രചാരം നേടാനുണ്ടായ ഒരു കാരണം. അറബികളുടെ സത്യസന്ധതയും മാന്യതയും മലബാറിലെ ജനങ്ങളെ ഏറെ ആകര്‍ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ മലബാര്‍ മുസ്‌ലിംകളില്‍ ഏറെപേരും അറബികളുമായുണ്ടായ സമ്പര്‍ക്കത്തിന്റെ ഫലമായി മതപരിവര്‍ത്തനം ചെയ്തവരുടെ പിന്‍ഗാമികളാണ്. ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെ മുസ്‌ലിംകളേക്കാള്‍, ജനിച്ച നാടിന്റെ സാമൂഹിക സാംസ്‌ക്കാരിക ധാരയില്‍ അലിഞ്ഞു ചേര്‍ന്നവരാണ് കേരള മുസ്

ഒറ്റപ്പെടലുകള്‍; ചില സൌഹൃദങ്ങളും

എത്ര നാളുകള്‍ കഴിഞ്തിരിക്കുന്നു ബ്ലോഗില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്? കഴിഞ്ച കുറെ ദിവസങ്ങള്‍ ആയി മനസ്സു വല്ലാതെ അസ്വസ്ഥമായിരുന്നു. ഒരുതരം ഒറ്റപ്പെടുന്നത് പോലെ. എന്തൊക്കെയോ എഴുതാന്‍ ഉണ്ടായിട്ടും ഒന്നും എഴുതാനും പറയാനും കഴിയാത്ത അവസ്ഥ. ശരിക്കും. എന്തൊക്കെയോ കുറെ പറയാന്‍ ഉണ്ടായിരുന്നു. പക്ഷെ..... ഇന്നു രാവിലെ ഓഫിസിലീകുള്ള യാത്ര. ക്രോസ്സിങ്ങിനു വേണ്ടി തിക്കൊടിയില്‍ പിടിച്ചിട്ട കണ്ണൂര്‍- കോഴിക്കോടെ പസന്ചെര്‍ ട്രെയിന്‍. തിക്കൊടി സ്റ്റേഷനിലെ മടുപ്പിക്കുന്ന എകാന്തതയ്യാണ് ബ്ലോഗിനെ ഓര്‍മിപ്പിച്ചത്‌. ക്രോസ്സിംഗ് കഴിഞ്ഞു ട്രെയിന്‍ യാത്ര തുടങ്ങിയപ്പോള്‍ വായിക്കനെടുത്ത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കുഴൂര്‍ വില്സന്റെ ഏകാന്തതയുടെ ഒന്നാം ദിവസം. "മനുഷ്യരെ കിട്ടേണ്ട വരുടെ കൈയ്യില്‍ കിട്ടണം. അയാള്‍ വേറെ ഒരു ആള്‍ ആകും. അല്ലെങ്കില്‍ നീ പറഞ്ഞതു പോലെ കൊമാളിയോ മറ്റെന്തിന്കിലും ഒക്കെയോ ആയി പോകും." വിത്സണ്‍ പിന്നെയും തുടരുന്നു. "നിങ്ങളുടെ ജീവിതത്തിലെ ഒരാള്‍ നിങ്ങളെ എന്ത് ആക്കിത്തീര്‍ത്തു എന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങള്‍ ഒരാളെ മറ്റൊരാള്‍ ആക്കി തീര്‍ത്ത്തിനെ പറ്റി എപ്പോഴെങ്കിലും ഓര്‍ത്

ശസ്ത്രക്രിയയുടെ വേദനയിലും രയീസിനു എസ് എസ് എല്‍ സി വിജയം

ഇമേജ്
മമ്പറംപൊയനാട് കുന്നുമ്മല്‍ ഹൌസിലെ ടി കെ രയീസെന്ന പതിനേഴുകാരന്‍ രണ്ടു വര്‍ഷമായി കിടപ്പിലാണ്. എന്നിട്ടും പഠിക്കാനും ജയിക്കാനുമുള്ള നിശ്ചയദാര്‍ദ്ദ്യം ഈ യുവാവ് കൈവിട്ടിരുന്നില്ല. മമ്പറം ഹൈസ്കൂളിലെ പത്താം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കേ രണ്ടായിരത്തി ഏഴ് ഒക്ടോബര്‍ ഇരുപത്തി എട്ടിനുണ്ടായ ബൈക്ക് അപകടത്തില്‍ കാലിനു പരുക്കെട്ടാണ് രയീസ്‌ കിടപ്പിലായത്‌. ബൈക്കില്‍ യാത്ര ചെയ്യവേ മംബരത് വെച്ച മാരുതി കാര്‍ രയീസിന്റെ കാലില്‍ വന്നു ഇടിക്കുകയായിരുന്നു. അന്ന് മുതല്‍ ആശുപത്രിയിലും വീട്ടിലും കിടത്തം മാത്രമായി രയീസിന്റെ വിധി. അപകടത്തെ തുടര്‍ന്ന് വലത്തേ കാലിന്റെ തുടഎല്ല് ചിതറിപ്പോയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം പതിനേഴു തവണയാണ് കോഴിക്കോടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും രയീസിന്റെ ശരീരത്തില്‍ ശസ്ത്രക്രിയ നടത്തിയത്‌. വാരിയെല്ലിന്റെ ഭാഗം എടുത്ത് തുടയുടെ ഭാഗത്ത്‌ വെച്ചെങ്കിലും ഈ യുവാവ് ഇപ്പോഴും നടക്കാന്‍ തുടങ്ങിയിട്ടില്ല. അപകടത്തെ തുടര്‍ന്ന് മകന്റെ ചികിത്സയ്ക്കായി ഗള്‍ഫില്‍ കഫ്ടീരിയ ജീവനക്കാരനായ പിതാവിന് ചെലവായത് ഏഴ് ലക്ഷം രൂപയിലേറെയാണ്. സ്വന്തമായി ഉണ്ടായിരുന്ന മുപ്പത്തി ആര് സെന്റ്‌ സ്ഥലം വില്‍പ്പന നടത

തലശ്ശേരി

ഇമേജ്
തെരുവുകളില്‍ കുട്ടികള്‍ കളിക്കുന്ന ക്രിക്കറ്റ് ബോളിനു ചോരയുടെ നിറം പന്തിന്റെ വിണ്ടുകീരലുകളില്‍ കണ്ണുകളും മൂക്കും വായും ചെവികളും ശരീരത്തില്‍ നിന്നും ചെദിക്കപ്പെട്ട ശിരസ്സ്‌ പോലെ ക്രിക്കറ്റ് ബോള്‍ തലശ്ശേരിയില്‍ തെറിക്കുന്ന തലകള്‍ ബാറ്റിനു നേരെ പായുമ്പോള്‍ അടുത്ത വിക്കറ്റ് ആര്‍ക്കു? സിക്സെരുകള്‍ എത്ര? സെഞ്ചുറി നേടുന്നതാര്? മൈടന്‍ഓവറുകള്‍ക്ക് ശ്രമിച്ചു ലെഗ് സ്ടെമ്പിനു പുറത്ത്‌ എറിഞ്ഞ പന്തുകള്‍ വൈഡുകള്‍ സൃഷ്ടിച്ചത്‌ എത്ര? ചാടി ഒതുക്കിയ കാച്ചുകളും റണ്‍ ഔട്ടാകിയ നിമിഷങ്ങളും ആരുടെ റിക്കാര്‍ഡ് ബുക്കിലാണ് നിറം പകരുന്നത്? ഇനി ഫീല്‍ഡിംഗ് ടീമും ബാറ്റിംഗ് ടീമും പരസ്പരം കോഴ വാങ്ങി കാണികളുടെ മൂക്കിനു നേരെ പന്ത്‌ അടിച്ച് തെറിപ്പിക്കുക എപ്പോഴാണ്?

പരിണാമം

അന്ന്, ഞാനാദ്യം കാണുമ്പോള്‍ നിനക്കു കണ്ണട ഉണ്ടായിരുന്നു കഴുത്തില്‍, കറുത്ത ചരടാലൊരു മാലയും. എന്നെ കണ്ടുമുട്ടിയ കാലത്തെന്നോ നീ കണ്ണട മാറ്റി പരിചയപ്പെട്ടതില്‍ പിന്നെ ചരട് മാലയും ഉപേക്ഷിച്ചു. കാലം മാറിയപ്പോള്‍ നമ്മള്‍ തമ്മില്‍ കാണാതെയുമായി . ഒടുവില്‍, ഞാനും നീയും പരിണാമത്തിന്റെ ദശാസന്ധിയില്‍ പിന്നെയും കണ്ടുമുട്ടേണ്ടി വന്നപ്പോള്‍ ഞാന്‍ കവിയായിരുന്നു; നീയോ, എന്റെ കവിതയും!

നാട്ടുവഴികളില്‍ സൈക്കിളുകള്‍ ഇല്ലാതാകും കാലം

ഇമേജ്
കാലം കംപ്യൂട്ടറിനുവഴി മാറിക്കൊടുത്ത അതേ വേഗത്തില്‍ തന്നെയാണ് സൈക്കിളുകള്‍ മറ്റു വാഹനങ്ങള്‍ക്ക് വേണ്ടി തന്റെ വഴി അടയാളങ്ങള്‍ മായ്ച്ചു കളഞ്ഞത്‌. നാട്ടിന്‍പുറത്തെ ഒറ്റയടിപ്പാതകള്‍ ഇല്ലാതായിപ്പോയ കാലത്തു തന്നെയാണ് സൈക്കിലുകലെല്ലാംഇരുട്ടിന്റെ പൂപ്പല്‍ മണക്കുന്ന മൂലകളിലേക്ക് ഒതുങ്ങിയത്. വട്ടത്തില്‍ ചവിട്ടിയാല്‍ നീളത്തില്‍ പായുന്ന വാഹനം ഏത് ആഡ്ഡമ്ബരതിന്ടെ പേരില്‍ ആയിരിക്കും ഉള്നാടുകള്‍ പോലും ഉപേക്ഷിച്ചത്‌. പെട്രോളും ദീസേലും വേണ്ടാത്ത, ആരോഗ്യ സംരക്ഷണത്തിന് വ്യായാമം നല്കുന്ന, പാരിസ്ഥിതിക ദോഷങ്ങള്‍ ഇല്ലാത്ത, ഏത് സാധാരണക്കാരന്റെയും കീശയ്ക്കു ഒതുങ്ങുന്ന വിലയുള്ള സൈക്കിളുകളെ വഴിയില്‍ ഉപേക്ഷിച്ച് നാം ഇപ്പോള്‍ നാനോ കാറിനു പിന്നാലെയാണ്. വീട്ടില്‍ അറിയാതെ സൈക്കിള്‍ വാടകയ്ക്ക് എടുത്ത്, കൂട്ടുകാരനെയും ഡബിള്‍ എടുത്ത് കറങ്ങി നടന്ന കാലം ഇനി മടങ്ങി വരാത്ത വിധത്തില്‍ പൊയ്പോയിരിക്കുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത സൈക്കിള്‍ സാഹസികനെ പോലെ ചവിട്ടി മുന്നേറിയ ബാല്യം. സൈക്കിള്‍ ഷാപ്പും വാടകയ്ക്ക് എടുക്കലും എല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ കറങ്ങിത്തിരിഞ്ഞ്‌ ഇല്ലാതായിപ്പോയി. ഇപ്പോള്‍ മഷി ഇട്ടു നോക്കിയാല്‍ നഗരത്തിന്റ