പോസ്റ്റുകള്‍

പൂക്കാരി പെണ്ണുങ്ങള്‍

ഇമേജ്
വടക്കോട്ടേക്കുള്ള രാത്രിവണ്ടിക്ക് എപ്പോഴും ചീഞ്ഞ നാറ്റമാണ്. അര്‍ധരാത്രിയോടെ എത്തുന്ന തീവണ്ടിയിലെ യാത്രക്കാരില്‍ ഏറിയപങ്കും പാതി മയക്കത്തിലായിരിക്കും. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന വണ്ടിക്ക് ആദ്യം അനുഭവപ്പെടുക തമിഴന്റെ മണമാണ്. പഴകിയ ഇരുമ്പിന്റെ പരമ്പരാഗത തീവണ്ടി മണത്തിനപ്പുറമാണ് അത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ചാഞ്ഞും ചെരിഞ്ഞും ഒടിഞ്ഞുമൊക്കെ ഉറങ്ങുന്ന തമിഴന്മാരും തമിഴത്തികളും. മുകളിലെ ബെര്‍ത്തില്‍ പാന്‍ വായിലിട്ട് ചവച്ച് ഉറക്കത്തിലോ ഉണര്‍ച്ചയിലോ എന്നറിയാതെ ജോലിയും തേടി കേരളത്തിലേക്ക് വരുന്ന ബീഹാറികളും ബംഗാളികളും. തീവണ്ടിയുടെ വെറും നിലത്ത് സ്വയമറിയാതെ ഉറങ്ങുന്നവര്‍. ഉറക്കെ കരയുന്ന കുഞ്ഞിനെ താരാട്ടുപാടാന്‍ ബര്‍ത്തുകള്‍ ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ തൊട്ടില്‍. ഭിക്ഷക്കാരും തെരുവ് തെണ്ടികളും വേശ്യകളും ആരുമറിയാതെ നാടുവിടുന്നവരുമെല്ലാമുണ്ടാകും കാലുകുത്താന്‍ ഇടമില്ലാത്ത ബോഗിയില്‍. എല്ലാം ചേരുമ്പോള്‍ വടക്കോട്ടേക്കുള്ള രാത്രി വണ്ടിയുടെ ചിത്രമായി. ഇതേ വണ്ടിയുടെ തെക്കന്‍ യാത്രയിലും തിരക്ക് ഇതുപോലെ തന്നെ. അന്ന്, നേരത്തെ എത്തിയ തീവണ്ടിയില്‍ യാത്രക്കാരും കുറവായിരുന്നു. അവധി ദിവസത്തിന്റെ ആലസ്യത്

നാടകാന്തം അറസ്റ്റ്

ഇമേജ്
അബ്ദുന്നാസര്‍ മഅ്ദനി കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏകദേശം രണ്ട് പതിറ്റാണ്ട് കാലമാകുന്നു. ഈ കാലം കൊണ്ട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന ഒരു പേരായി മാറാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ 'വളര്‍ച്ച' സൂചിപ്പിക്കുന്നത്. ആദ്യകാലത്ത് മനോഹരമായ ശൈലിയില്‍ മതപ്രസംഗവും പിന്നീട് അതിനേക്കാള്‍ നല്ല ശൈലിയില്‍ ഉശിരന്‍ പ്രസംഗങ്ങളും നടത്തിയ മഅ്ദനി കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ യാത്രയില്‍ 'കരിമ്പൂച്ചകളെ' കൂടെക്കൂട്ടിയും സമൂഹത്തെ 'ഞെട്ടിച്ചിരുന്നു'. അതേ മഅ്ദനിയാണ് പിന്നീട് കേരളത്തിന്റേയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടേയും മുമ്പില്‍ ഗംഭീരമായൊരു ചോദ്യചിഹ്നമായി മാറിയത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് ഇന്ത്യയുടെ അടിസ്ഥാന നീതിശാസ്ത്രം. പക്ഷേ, വിചാരണ കൂടാതെ ഒരാളെ എത്രകാലം തടവിലിടാമെന്നതിന് ഇവിടെ കൈയ്യും കണക്കുമില്ല. പണ്ട്, ബ്രിട്ടീഷുകാരുടെ കാലത്ത് അന്തമാന്‍ ജയിലില്‍ അകപ്പെട്ടവരെ പോലെ യാതൊരു അന്തവും കുന്തവുമില്ലാത്ത ശിക്ഷാ വിധിയായിരുന്നു അബ്ദുന്നാസര്‍ മഅ്ദനിയെ കോയമ്പത്തൂര്‍ ജയിലില്‍

ഒരു തട്ടുകടക്കാരന്‍ ജീവിതം പറയുന്ന വിധം

ഇമേജ്
നീണ്ട 19 വര്‍ഷങ്ങള്‍ക്ക് മുമ്പൊരു പാതിരാത്രിയില്‍ സെക്കന്റ് ഷോയും കഴിഞ്ഞ് മടങ്ങിയേടത്താണ് കണ്ണൂര്‍ ചൊവ്വ തിലാന്നൂര്‍ പറമ്പത്ത് മൈലാഞ്ചിയില്‍ നാസറിന്റെ ജീവിതത്തിന് മാറ്റം വന്നത്. ചൊവ്വ പ്രതിഭാ കോളെജില്‍ നിന്നും തേര്‍ഡ് ഗ്രൂപ്പില്‍ പ്രീഡിഗ്രി പാസ്സായി നില്‍ക്കുന്ന പയ്യന്‍ കവിതാ തിയേറ്ററില്‍ 1921 സിനിമയുടെ സെക്കന്റ് ഷോ കഴിഞ്ഞതോടെ കണ്ണൂരില്‍ നാലാളറിയുന്ന നാസറായി, പിന്നെ പിന്നെ നാസര്‍ക്കയായി.... പുട്ടിന്റേയും ബീഫിന്റേയും പത്തിലിന്റേയും ചിക്കന്‍ പാര്‍ട്‌സിന്റേയും കല്ലുമ്മക്കായ പൊരിച്ചതിന്റേയും സ്വാദൂറുന്ന മറ്റൊരു പേരായി. നാസറിന്റെ സഹോദരന്‍ മുജീബിന്റെ ഭാര്യയുടെ പിതാവ് അബ്ദുറഹ്മാന്‍ കാല്‍ടെക്‌സില്‍ തട്ടുകട നടത്തുന്നുണ്ടായിരുന്നു. 1921ലെ മമ്മൂട്ടിയുടെ അബ്ദുല്‍ ഖാദറും രതീഷിന്റെ ലവക്കുട്ടിയുമൊക്കെ നല്കിയ ആവേശം നാസറിന്റെ സിരകളിലൂടെ തട്ടുകടയിലെ ജോലിയിലേക്ക് പ്രവേശിച്ചു. അതോടെ നാസര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി. സായാഹ്നത്തിലെ ചെരിഞ്ഞു പതിക്കുന്ന വെയില്‍. ആകാശത്തേക്ക് തുറന്നുവെച്ച രണ്ട് കൈകളില്‍ നിന്നും പറന്നുയരുന്ന പ്രാവിന്റെ ശില്‍പം റോഡിനു മധ്യത്തില്‍ സ്ഥാപിച്ച കാല്‍ടെക്‌സ് ജംഗ്ഷന്‍. നീണ്ട ഇലക

'റോസാപ്പൂച്ചട്ടിയില്‍' ആരവങ്ങള്‍ അവസാനിക്കുന്നില്ല

ഇമേജ്
(എ പി അബ്ദുല്ലക്കുട്ടിയുടെ എം പിക്കും എം എല്‍ എയ്ക്കും ഇടയിലെ 'സംഘര്‍ഷ' കാലഘട്ടത്തില്‍ 'പുടവ' വനിതാ മാസികയ്ക്ക് വേണ്ടി തയ്യാറാക്കിയത്) കണ്ണൂര്‍ പള്ളിക്കുന്നിലെ 'റോസ് പോട്ട്'. ഈ വീടിന് മുമ്പില്‍ അഡ്വ. എ പി അബ്ദുല്ലക്കുട്ടിയെന്നോ ഡോ. വി എന്‍ റോസിനയെന്നോ ബോര്‍ഡ് തൂങ്ങുന്നില്ല. ഈ വീട്ടിലെ വക്കീല്‍ കക്ഷികളെ സ്വീകരിക്കാറില്ല. ഇവിടുത്തെ ഡോക്ടര്‍ പുതിയതെരുവിലാണ് ക്ലിനിക്ക് നടത്തുന്നത്- റോസ് ക്ലിനിക്ക്. 'ഇബാദത്ത് എടക്കാതെ കറാമത്ത് കിട്ടിയ' കഥയാണ് അബ്ദുല്ലക്കുട്ടിയുടെ പുതിയ അവസ്ഥയെ അദ്ദേഹത്തിന്റെ ഉമ്മ വിശേഷിപ്പിക്കുന്നത്. 'നീ ഇപ്പോഴാണ് വലിയ നേതാവായത്. പൊലീസൂം തോക്കുമൊക്കെ ഇപ്പോഴാണല്ലോ ഉള്ളത്' എന്ന ഉമ്മയുടെ തമാശ കലര്‍ന്ന വാചകത്തോടെയാണ് അബ്ദുല്ലക്കുട്ടി സംസാരിക്കാന്‍ തുടങ്ങിയത്. പണ്ട് ജില്ലാ പഞ്ചായത്ത് അംഗമായപ്പോഴും രണ്ടു തവണ എം പിയായപ്പോഴുമൊന്നും എ പി അബ്ദുല്ലക്കുട്ടി എന്ന 'അത്ഭുതക്കുട്ടിക്ക്' പൊലീസ് കാവലുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ വീട്ടിനു മുമ്പില്‍ പൊലീസ് കാവല്‍ നില്‍ക്കുന്നുണ്ട്. പോകുന്ന ഇടങ്ങളിലെല്ലാം സെക്യൂരിറ്റിയുണ്ട്. പാര്‍ലമെന്റ് അംഗ

ഒരു ജീവിതം കൊണ്ട് പല ജന്മങ്ങള്‍

ഇമേജ്
ഇത് ഒരു ഭാസ്‌ക്കരേട്ടന്റെ മാത്രം കഥയല്ല, അതുകൊണ്ടുതന്നെ കാര്‍ത്യായനിയുടേതും മാത്രമല്ല. നാട്ടില്‍ പണിയില്ലെന്ന് പറഞ്ഞ് അലഞ്ഞു തിരിയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ജീവിത കഥ. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുഞ്ഞുകുട്ടി പരാധീനതകളുമായി കടന്നു വന്ന് കേരളത്തില്‍ 'ദുബൈ' തീര്‍ക്കുന്നവരുടം ഇതിലെ കഥാപാത്രങ്ങളായിരിക്കും. അരനൂറ്റാണ്ടു മുമ്പാണ് ഭാസ്‌ക്കരനെന്ന 16കാരന്‍ പി ഡബ്ല്യു ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ എ എന്‍ രാമകൃഷ്ണന്‍ തലശ്ശേരിയിലെത്തിയത്. കോഴിക്കോട്ടുകാരന്‍ എന്‍ജിനിയറുടെ വീട്ടുജോലിക്കാരനായി തലശ്ശേരിയിലെത്തിയ ഭാസ്‌ക്കരന്‍ വടകര സ്വദേശിയായിരുന്നു. അക്കാലത്ത് തലശ്ശേരി കടല്‍പ്പാലത്തിന്റെ പ്രതാപങ്ങള്‍ അസ്തമിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു. ഒരുകാലം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കും മലബാറിലെ ചരക്കുകള്‍ തങ്ങളുടെ നാടുകളിലേക്ക് എത്തിക്കാന്‍ ഏറെ സഹായിച്ചിരുന്ന കടല്‍പ്പാലം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതോടെ പ്രതാപങ്ങളുടെ അവശേഷിപ്പ് മാത്രമായി മാറിയിരുന്നു. അറബിക്കടലിലേക്ക് തള്ളിനില്‍ക്കുന്ന പാലത്തില്‍ ചരക്കുകള്‍ കരയില്‍ നിന്നും ബോട്ടിലേക്കോ ചെറിയ കപ്പലുകളിലേക്കോ

കവിത പെയ്യുന്ന വീട്ടില്‍ ഷുക്കൂറും ആയിഷയുമുണ്ട്

ഇമേജ്
മീന്‍ വില്‍പ്പനക്കാരന്റെ കുടുംബത്തിന്റെ ദിവസം ആരംഭിക്കുന്നത് വെളുപ്പിന് മൂന്നര മണിക്കോ നാലു മണിക്കോ ആയിരിക്കും. ഇരിക്കൂറിലെ ഷുക്കൂര്‍ പെടയങ്ങോടിന്റെ ജീവിതവും ആരംഭിക്കുന്നത് ആ സമയത്തു തന്നെയാണ്. ഭാര്യ ആയിഷയും നാലു മക്കളും അടങ്ങുന്ന ഷുക്കൂറിന്റെ കുടുംബം. ഇരിക്കൂര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട 10 വിദ്യാര്‍ഥികളും പഠിച്ചിരുന്ന നാരായണ വിലാസം എ എല്‍ പി സ്‌കൂളിനു മുമ്പിലെ ചെമ്മണ്‍ പാതയിലൂടെ കുറച്ചു ദൂരം പോയാല്‍ കാണുന്ന ചെത്തിത്തേക്കാത്ത വീട്ടില്‍ ഷുക്കൂര്‍ കുടുംബത്തോടൊപ്പം ജീവിക്കുന്നു. സമ്പാദ്യങ്ങളില്ലെങ്കിലും ആ വീട്ടിന് സമാധാനമുണ്ടെന്ന് കാണുന്ന മാത്രയില്‍ ആരും തിരിച്ചറിയും. പുലര്‍ച്ചെ നാലു മണിയോടെ പ്ലാസ്റ്റിക്ക് പെട്ടിയുമായി കണ്ണൂരിലെ ആയിക്കരയിലേക്ക് പോകുന്ന ഷുക്കൂര്‍ മീനെല്ലാം വിറ്റ് ഉച്ചയോടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തുക. ആയിക്കരയില്‍ നിന്നും കുട്ട നിറയെ മീനുമായി ഇരിക്കൂറില്‍ മടങ്ങിയെത്തിയാല്‍ പിന്നെ പത്തു കിലോമീറ്ററോളം കയറ്റിറക്കങ്ങളിലൂടെ നടത്തം. മീനേ... കൂയ്..... ഷുക്കൂറിന്റെ ശബ്ദം ഇരിക്കൂറിലെ വഴികളില്‍ മുഴങ്ങുമ്പോള്‍ ഏതൊക്കെയോ വീടുകള്‍ക്കു മുമ്പില്‍ വീട്ടമ്മമാര്‍ കാത്തുനില്‍ക്ക

'ലൈഫ്' മോഡല്‍

ഇമേജ്
കാലം കടന്നു പോയത് ഈ മനുഷ്യന്‍ അറിഞ്ഞിട്ടേയില്ല. മുഖം നിറയെ നിസ്സംഗ ഭാവമാണ്. നെറ്റിയിലെ വരകള്‍ക്ക് അനുഭവങ്ങളുടെ തീവ്രത. പച്ചനിറം കലര്‍ന്ന ആ കണ്ണുകളിലെ ഒന്നുമില്ലായ്മാ ഭാവം എത്രയോ ചിത്രങ്ങളില്‍ പകര്‍ത്തപ്പെട്ടിട്ടുണ്ടാകും. കവിളുകള്‍ വലിഞ്ഞു മുറുകിയിട്ടുണ്ടെങ്കിലും മനസ്സിന് അത്രയൊന്നും മുറുക്കങ്ങളില്ലെന്ന് തോന്നുന്ന പെരുമാറ്റം. വരുന്നതെല്ലാം വരുന്നേടത്ത് വെച്ച് കാണാം എന്ന സാഹസികതയല്ല, എന്തുചെയ്താലും ഇല്ലെങ്കിലും അവയെല്ലാം തന്നേയും കടന്ന് പോയ്ക്കുള്ളുമെന്ന നിസ്സംഗത. ഇത് പയ്യോളി കീഴൂര്‍ തച്ചംകുന്നില്‍ വലിയ പറമ്പില്‍ മമ്മദ് എന്ന എഴുപത്തിനാലുകാരന്‍. ഇങ്ങനെയൊന്നും പറഞ്ഞാല്‍ പയ്യോളിയില്‍ ഇയാള്‍ തിരിച്ചറിയില്ല. (എങ്ങനെ പറഞ്ഞാലും പയ്യോളിക്ക് മമ്മദ് അപരിചിതനാണ്.). നേരെ തലശ്ശേരിയിലെത്തുക, എന്നിട്ട് ചാന്‍സ് മമ്മദ്ക്കയെ അന്വേഷിക്കുക. ഉത്തരം റെഡി. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി ഇയാള്‍ തലശ്ശേരിയിലെ ഓരോ നിമിഷത്തിനും സാക്ഷിയായുണ്ട്. പയ്യോളി മാപ്പിള സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്നാണ് മമ്മദ്ക്ക പറയുന്നത്. എന്നിട്ടൊരുനാളില്‍ ഒരു പുറപ്പെടല്‍ നടത്തി. പയ്യോളിയില്‍ നിന്ന് തലശ്ശേരിയിലേക്ക്. മമ്മ