പോസ്റ്റുകള്‍

'റോസാപ്പൂച്ചട്ടിയില്‍' ആരവങ്ങള്‍ അവസാനിക്കുന്നില്ല

ഇമേജ്
(എ പി അബ്ദുല്ലക്കുട്ടിയുടെ എം പിക്കും എം എല്‍ എയ്ക്കും ഇടയിലെ 'സംഘര്‍ഷ' കാലഘട്ടത്തില്‍ 'പുടവ' വനിതാ മാസികയ്ക്ക് വേണ്ടി തയ്യാറാക്കിയത്) കണ്ണൂര്‍ പള്ളിക്കുന്നിലെ 'റോസ് പോട്ട്'. ഈ വീടിന് മുമ്പില്‍ അഡ്വ. എ പി അബ്ദുല്ലക്കുട്ടിയെന്നോ ഡോ. വി എന്‍ റോസിനയെന്നോ ബോര്‍ഡ് തൂങ്ങുന്നില്ല. ഈ വീട്ടിലെ വക്കീല്‍ കക്ഷികളെ സ്വീകരിക്കാറില്ല. ഇവിടുത്തെ ഡോക്ടര്‍ പുതിയതെരുവിലാണ് ക്ലിനിക്ക് നടത്തുന്നത്- റോസ് ക്ലിനിക്ക്. 'ഇബാദത്ത് എടക്കാതെ കറാമത്ത് കിട്ടിയ' കഥയാണ് അബ്ദുല്ലക്കുട്ടിയുടെ പുതിയ അവസ്ഥയെ അദ്ദേഹത്തിന്റെ ഉമ്മ വിശേഷിപ്പിക്കുന്നത്. 'നീ ഇപ്പോഴാണ് വലിയ നേതാവായത്. പൊലീസൂം തോക്കുമൊക്കെ ഇപ്പോഴാണല്ലോ ഉള്ളത്' എന്ന ഉമ്മയുടെ തമാശ കലര്‍ന്ന വാചകത്തോടെയാണ് അബ്ദുല്ലക്കുട്ടി സംസാരിക്കാന്‍ തുടങ്ങിയത്. പണ്ട് ജില്ലാ പഞ്ചായത്ത് അംഗമായപ്പോഴും രണ്ടു തവണ എം പിയായപ്പോഴുമൊന്നും എ പി അബ്ദുല്ലക്കുട്ടി എന്ന 'അത്ഭുതക്കുട്ടിക്ക്' പൊലീസ് കാവലുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ വീട്ടിനു മുമ്പില്‍ പൊലീസ് കാവല്‍ നില്‍ക്കുന്നുണ്ട്. പോകുന്ന ഇടങ്ങളിലെല്ലാം സെക്യൂരിറ്റിയുണ്ട്. പാര്‍ലമെന്റ് അംഗ

ഒരു ജീവിതം കൊണ്ട് പല ജന്മങ്ങള്‍

ഇമേജ്
ഇത് ഒരു ഭാസ്‌ക്കരേട്ടന്റെ മാത്രം കഥയല്ല, അതുകൊണ്ടുതന്നെ കാര്‍ത്യായനിയുടേതും മാത്രമല്ല. നാട്ടില്‍ പണിയില്ലെന്ന് പറഞ്ഞ് അലഞ്ഞു തിരിയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ജീവിത കഥ. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുഞ്ഞുകുട്ടി പരാധീനതകളുമായി കടന്നു വന്ന് കേരളത്തില്‍ 'ദുബൈ' തീര്‍ക്കുന്നവരുടം ഇതിലെ കഥാപാത്രങ്ങളായിരിക്കും. അരനൂറ്റാണ്ടു മുമ്പാണ് ഭാസ്‌ക്കരനെന്ന 16കാരന്‍ പി ഡബ്ല്യു ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ എ എന്‍ രാമകൃഷ്ണന്‍ തലശ്ശേരിയിലെത്തിയത്. കോഴിക്കോട്ടുകാരന്‍ എന്‍ജിനിയറുടെ വീട്ടുജോലിക്കാരനായി തലശ്ശേരിയിലെത്തിയ ഭാസ്‌ക്കരന്‍ വടകര സ്വദേശിയായിരുന്നു. അക്കാലത്ത് തലശ്ശേരി കടല്‍പ്പാലത്തിന്റെ പ്രതാപങ്ങള്‍ അസ്തമിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു. ഒരുകാലം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കും മലബാറിലെ ചരക്കുകള്‍ തങ്ങളുടെ നാടുകളിലേക്ക് എത്തിക്കാന്‍ ഏറെ സഹായിച്ചിരുന്ന കടല്‍പ്പാലം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതോടെ പ്രതാപങ്ങളുടെ അവശേഷിപ്പ് മാത്രമായി മാറിയിരുന്നു. അറബിക്കടലിലേക്ക് തള്ളിനില്‍ക്കുന്ന പാലത്തില്‍ ചരക്കുകള്‍ കരയില്‍ നിന്നും ബോട്ടിലേക്കോ ചെറിയ കപ്പലുകളിലേക്കോ

കവിത പെയ്യുന്ന വീട്ടില്‍ ഷുക്കൂറും ആയിഷയുമുണ്ട്

ഇമേജ്
മീന്‍ വില്‍പ്പനക്കാരന്റെ കുടുംബത്തിന്റെ ദിവസം ആരംഭിക്കുന്നത് വെളുപ്പിന് മൂന്നര മണിക്കോ നാലു മണിക്കോ ആയിരിക്കും. ഇരിക്കൂറിലെ ഷുക്കൂര്‍ പെടയങ്ങോടിന്റെ ജീവിതവും ആരംഭിക്കുന്നത് ആ സമയത്തു തന്നെയാണ്. ഭാര്യ ആയിഷയും നാലു മക്കളും അടങ്ങുന്ന ഷുക്കൂറിന്റെ കുടുംബം. ഇരിക്കൂര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട 10 വിദ്യാര്‍ഥികളും പഠിച്ചിരുന്ന നാരായണ വിലാസം എ എല്‍ പി സ്‌കൂളിനു മുമ്പിലെ ചെമ്മണ്‍ പാതയിലൂടെ കുറച്ചു ദൂരം പോയാല്‍ കാണുന്ന ചെത്തിത്തേക്കാത്ത വീട്ടില്‍ ഷുക്കൂര്‍ കുടുംബത്തോടൊപ്പം ജീവിക്കുന്നു. സമ്പാദ്യങ്ങളില്ലെങ്കിലും ആ വീട്ടിന് സമാധാനമുണ്ടെന്ന് കാണുന്ന മാത്രയില്‍ ആരും തിരിച്ചറിയും. പുലര്‍ച്ചെ നാലു മണിയോടെ പ്ലാസ്റ്റിക്ക് പെട്ടിയുമായി കണ്ണൂരിലെ ആയിക്കരയിലേക്ക് പോകുന്ന ഷുക്കൂര്‍ മീനെല്ലാം വിറ്റ് ഉച്ചയോടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തുക. ആയിക്കരയില്‍ നിന്നും കുട്ട നിറയെ മീനുമായി ഇരിക്കൂറില്‍ മടങ്ങിയെത്തിയാല്‍ പിന്നെ പത്തു കിലോമീറ്ററോളം കയറ്റിറക്കങ്ങളിലൂടെ നടത്തം. മീനേ... കൂയ്..... ഷുക്കൂറിന്റെ ശബ്ദം ഇരിക്കൂറിലെ വഴികളില്‍ മുഴങ്ങുമ്പോള്‍ ഏതൊക്കെയോ വീടുകള്‍ക്കു മുമ്പില്‍ വീട്ടമ്മമാര്‍ കാത്തുനില്‍ക്ക

'ലൈഫ്' മോഡല്‍

ഇമേജ്
കാലം കടന്നു പോയത് ഈ മനുഷ്യന്‍ അറിഞ്ഞിട്ടേയില്ല. മുഖം നിറയെ നിസ്സംഗ ഭാവമാണ്. നെറ്റിയിലെ വരകള്‍ക്ക് അനുഭവങ്ങളുടെ തീവ്രത. പച്ചനിറം കലര്‍ന്ന ആ കണ്ണുകളിലെ ഒന്നുമില്ലായ്മാ ഭാവം എത്രയോ ചിത്രങ്ങളില്‍ പകര്‍ത്തപ്പെട്ടിട്ടുണ്ടാകും. കവിളുകള്‍ വലിഞ്ഞു മുറുകിയിട്ടുണ്ടെങ്കിലും മനസ്സിന് അത്രയൊന്നും മുറുക്കങ്ങളില്ലെന്ന് തോന്നുന്ന പെരുമാറ്റം. വരുന്നതെല്ലാം വരുന്നേടത്ത് വെച്ച് കാണാം എന്ന സാഹസികതയല്ല, എന്തുചെയ്താലും ഇല്ലെങ്കിലും അവയെല്ലാം തന്നേയും കടന്ന് പോയ്ക്കുള്ളുമെന്ന നിസ്സംഗത. ഇത് പയ്യോളി കീഴൂര്‍ തച്ചംകുന്നില്‍ വലിയ പറമ്പില്‍ മമ്മദ് എന്ന എഴുപത്തിനാലുകാരന്‍. ഇങ്ങനെയൊന്നും പറഞ്ഞാല്‍ പയ്യോളിയില്‍ ഇയാള്‍ തിരിച്ചറിയില്ല. (എങ്ങനെ പറഞ്ഞാലും പയ്യോളിക്ക് മമ്മദ് അപരിചിതനാണ്.). നേരെ തലശ്ശേരിയിലെത്തുക, എന്നിട്ട് ചാന്‍സ് മമ്മദ്ക്കയെ അന്വേഷിക്കുക. ഉത്തരം റെഡി. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി ഇയാള്‍ തലശ്ശേരിയിലെ ഓരോ നിമിഷത്തിനും സാക്ഷിയായുണ്ട്. പയ്യോളി മാപ്പിള സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്നാണ് മമ്മദ്ക്ക പറയുന്നത്. എന്നിട്ടൊരുനാളില്‍ ഒരു പുറപ്പെടല്‍ നടത്തി. പയ്യോളിയില്‍ നിന്ന് തലശ്ശേരിയിലേക്ക്. മമ്മ

മലര്‍വാടി ആര്‍ട്‌സ് ക്ലബ്

ഇമേജ്
മലര്‍വാടി എന്ന വാക്ക് വല്ലാത്തൊരു ഗൃഹാതുരയാണ്. ഒന്നുമില്ല. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ച കാലത്ത് സ്ഥിരമായി വായിച്ചിരുന്ന കുട്ടികളുടെ മാസികയുടെ പേര് അതായിരുന്നു. മൂസപ്പോലീസും പൂച്ചപ്പോലീസും പിന്നീട് പട്ടാളം പൈലിയുമൊക്കെ മനസ്സില്‍ കൂടുകൂട്ടിയ കാലം. കൗമാര കാലത്ത് മലര്‍വാടി ബാലസംഘം രൂപീകരിച്ച് പ്രവര്‍ത്തിച്ചതും ആ ഗൃഹാതുരതയുടെ കാരണമാകാം. അതിന്റെ പശ്ചാതലത്തിലാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രം കണ്ടത്. ചലച്ചിത്ര താരം ശ്രീനിവാസന്റെ മകന്‍ വിനീതിന്റെ (ഉത്തര മലബാറിലെ മൂന്നാം വിനീത്) വളര്‍ച്ച മറ്റു രണ്ടു വിനീതുമാരേയും പോലെ ഞാന്‍ നേരിട്ടു കാണുന്നുണ്ടായിരുന്നല്ലോ. ഒന്നാം വിനീതിനേയും രണ്ടാം വിനീതിനേയും ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ, മൂന്നാം വിനീത് എന്റെ കൂടി പേനയ്ക്കു മുമ്പിലൂടെയാണ് വളര്‍ന്നു പോയത്. ചലച്ചിത്ര നിരൂപകന്മാരേയും വിമര്‍ശകരേയും പോലെ ഒരു ചിത്രത്തെ ഫ്രെയിം ടു ഫ്രെയിമായും ഷോട്ട് ബൈ ഷോട്ടായും സീന്‍ ബൈ സീനായും മറ്റൊരു ആങ്കിളില്‍ വീക്ഷിച്ചും പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചുമൊന്നും മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിനെ നിരൂപിക്കാന്‍ ഞാനില്ല. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്ര

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്

ഇമേജ്
''കുറ്റിയാടി മലകളുടെ മുകളില്‍ നിന്ന് ഉത്ഭവിച്ച്, പേരുമാറ്റി, കനകമലയുടെ നിഴലിലൂടെ, ദാസന്റെ കാല്ക്കലിലൂടെ മയ്യഴിപ്പുഴ മയ്യഴിയിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.''- ഒരു കാലത്ത് മലയാള സാഹിത്യത്തേയും സാഹിത്യ ആസ്വാദകരേയും ഏറെ ആകര്‍ഷിച്ച നോവലില്‍ നിന്നുള്ള വരികള്‍. എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ മലയാള സാഹിത്യത്തില്‍ പിറവികൊണ്ടിട്ട് മൂന്നര പതിറ്റാണ്ടുകള്‍ കഴിഞ്ഞു. അക്കാലത്തിനിടയില്‍ മയ്യഴിപ്പുഴയിലൂടെ എത്രയോ വെള്ളം ഒഴുകിപ്പോയി. മീന്‍പിടിക്കാന്‍ എത്രയോ തോണിക്കാര്‍ കടന്നുപോയി. നോവല്‍ വായിച്ച ആവേശത്തില്‍ ആരൊക്കെയോ മയ്യഴിയേയും പുഴയേയും കാണാന്‍ തീവണ്ടിയും ബസ്സും കയറി മയ്യഴിയില്‍ വന്നു. നോവലിലെ മയ്യഴിയും യഥാര്‍ഥ മയ്യഴിയും രണ്ടാണെന്ന തിരിച്ചറിവില്‍ അന്താളിച്ചു പോയ കുറേപേരെങ്കിലുമുണ്ടാകും. അങ്ങനെയുള്ള മയ്യഴിയിലൂടെ ഒരു യാത്ര. നോവലിലെ സ്ഥലങ്ങളിലൂടെ മുപ്പത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ചരിക്കുമ്പോള്‍ എന്തൊക്കെയാണ് കാണാനുണ്ടാവുക? മൂപ്പന്‍ സായ്‌വിന്റെ ബംഗ്ലാവും ലെസ്ലി സായ്‌വിന്റെ കുതിരയും കുറമ്പിയും കൗസുവും ദാസനും ചന്ദ്രികയും കരടി സായ്‌വും ബാന്റ് സംഘത്തിലെ കുഴല്‍ വിളിക്കാരന്‍ കണാരി

ആഴ്ന്നിറങ്ങുന്ന നീലപ്പല്ലുകള്‍

ഇമേജ്
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് നവസാങ്കേതികത ആകാശം മുട്ടുവോളം വളര്‍ന്നു പോയത്. 1990കളുടെ അവസാനത്തോടെയാണ് കേരളത്തില്‍ മൊബൈല്‍ ഫോണുകള്‍ കടന്നു വന്നത്. തുടക്കത്തില്‍ സാധാരണക്കാരോട് വലിയ ചങ്ങാത്തം കാണിക്കാതിരുന്ന മൊബൈല്‍ ഫോണുകള്‍ രണ്ടായിരാമാണ്ടിന്റെ ആദ്യപതിറ്റാണ്ട് പകുതിയാവുമ്പോഴേക്കും എല്ലാവരുടേയും കീശയിലൊതുങ്ങുന്ന കിങ്ങിണിപ്പെട്ടിയായി. വിളിക്കാനും വിളി കേള്‍ക്കാനുമുള്ള ഉപകരണം എന്നതില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സകല തുരുപ്പു ചീട്ടുകളും ഇണക്കിച്ചേര്‍ത്ത കണ്ണിയായി മാറിയതും ഇക്കാലത്താണ്. വലുപ്പം ഏറെയുള്ള, കേള്‍ക്കാന്‍ പ്രയാസങ്ങള്‍ നേരിട്ടിരുന്ന ഫോണുകളില്‍ നിന്നും മൂന്നാം തലമുറ (ജി 3) ഫോണിലെത്തിയതോടെ മാറ്റം വിപ്ലവകരമായി. കാസര്‍ക്കോട് നില്‍ക്കുന്ന വ്യക്തി താനിപ്പോള്‍ തിരുവനന്തപുരത്താണെന്ന് യാതൊരു സങ്കോചവും കൂടാതെ മൊബൈല്‍ ഫോണിലൂടെ വിളിച്ചു പറയുന്നത് കാണുന്നതും കേള്‍ക്കുന്നതും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. മൂന്നാം തലമുറ ഫോണുകളുടെ കടന്നു വരവ് ഇത്തരം 'സിംപിള്‍' കളവുകളെ അപ്പാടെ കടപുഴക്കിക്കളഞ്ഞേക്കാനുള്ള സാധ്യതയുണ്ട്. കാരണം ഫോണ്‍ അറ്റന്റ് ചെയ്യുന്ന വ്യക്തി