ഉപരോധം ഖത്തറിന് നല്‍കിയത്
ചുറ്റുവട്ടത്തുമുള്ള രാജ്യങ്ങള്‍ പറ്റാവുന്ന അതിര്‍ത്തികളെല്ലാം അടച്ചിട്ടാല്‍ ഒരു രാജ്യം എന്തുചെയ്യും? ചോദ്യം ഖത്തറിനോടാണെങ്കില്‍ ഉത്തരം ഇവിടുത്തുകാരുടെ അനുഭവമാണ്- സ്വയംപര്യാപ്തത്യ്ക്കാവശ്യമായതെല്ലാം വേഗത്തില്‍ ചെയ്യും. ബലദ്നയുടെ പരസ്യവാചകം പോലെ- ടുഗെതര്‍, ടുവേര്‍ഡ് സെല്‍ഫ്സഫിഷ്യന്‍സി! (സ്വയംപര്യാപ്തതയിലേക്ക് നമ്മളൊരുമിച്ച്). സ്വപ്നം കാണുന്നതു പോലെയായിരുന്നു ആളുകള്‍ ആ വാര്‍ത്ത കേട്ടത്. ഉപരോധം മറികടക്കാന്‍ നാലായിരം പശുക്കള്‍ ഖത്തറിലെത്തുന്നു. കുറേയെണ്ണം പറന്നെത്തും; വേറെ കുറേയെണ്ണം കപ്പലിലും. ആസ്ത്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും പശുക്കളെ കൊണ്ടുവരാന്‍ വേണ്ടി മാത്രം ഖത്തര്‍ എയര്‍വെയ്സ് പറന്നു- ഒരു രാജ്യം ഒന്നിച്ചു നിന്ന കാഴ്ച! ബലദ്ന അഥവാ നമ്മുടെ രാജ്യം ഏതൊരു വികസനത്തിന്റേയും ആദ്യ ചുവട് വെയ്പുണ്ടാകുന്നത് സ്വപ്നങ്ങളിലാണ്. ഒരു സ്വപ്നം വലിയ യാഥാര്‍ഥ്യമായി മാറിയ കാഴ്ചയാണ് അല്‍ഖോറിലെ ബലദ്ന ഫാമും ഉത്പന്നങ്ങളും. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ആട്ടിറച്ചിയും ആട്ടിന്‍ പാല് ഉത്പന്നങ്ങളും എന്ന ലക്ഷ്യത്തോടെയായിരുന്നു ബലദ്ന ഫാമിന്റെ തുടക്കം. ഫാം വികസിപ്പിക്കുമ്പോള്‍ പ