പോസ്റ്റുകള്‍

ജനുവരി, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

രണ്ട് നൂറ്റാണ്ടിന്റെ സാക്ഷിയും കാലയവനികയിലേക്ക്

ഇമേജ്
രണ്ട് നൂറ്റാണ്ടിന്റെ സാക്ഷിയും വിട പറയുന്നു. തലശ്ശേരിയിലെ പൗരാണിക മുസ്‌ലിം തറവാടുകളിലൊന്നായ കരിയാടന്‍ ഹൗസ് പൊളിച്ചു തുടങ്ങി. ഇതോടെ തലശ്ശേരിയില്‍ തലയുയര്‍ത്തി നിന്ന മുസ്‌ലിം തറവാടുകളുടെ എണ്ണം അംഗുലീപരിമിതമായി. രണ്ട് നൂറ്റാണ്ടു മുമ്പ് പണിത ഭവനം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പൂട്ടിയിട്ട നിലയിലായിരുന്നു. 2007 തുടക്കത്തില്‍ വില്‍പനയ്ക്കുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും 2009 പകുതിയോടെയാണ് പൂര്‍ത്തിയായത്. തറവാട്ടിലെ അംഗങ്ങളുടെ വില്‍പ്പന റജിസ്‌ട്രേഷന്‍ 2007ല്‍ ആരംഭിക്കുകയും 2009 അവസാനിക്കുന്നതിനു മുമ്പ് മുഴുവന്‍ അംഗങ്ങളുടേയും റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയും ചെയ്തു. വീട് വില്‍ക്കുമ്പോള്‍ ഇരുന്നൂറിലേറെ അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് നൂറ്റാണ്ടു മുമ്പ് തലശ്ശേരിക്ക് സമീപത്തെ കരിയാട് പ്രദേശത്തു നിന്നും രണ്ട് സഹോദരിമാരും ഒരു സഹോദരനും മതം മാറി ഇസ്‌ലാം സ്വീകരിച്ച് തലശ്ശേരിയിലെത്തിയാണ് കരിയാടന്‍ ഹൗസ് പണിതതെന്നാണ് പറയപ്പെടുന്നത്. നായര്‍ തറവാടുകളുടെ മാതൃകയില്‍ പണിത വീടിന് പടിപ്പുരയും നടുമുറ്റവും ഉള്‍പ്പെടെയുണ്ടായിരുന്നു. 12 കിടപ്പുമുറികള്‍, 12 പത്തായങ്ങള്‍, ആറ് അകത്തളങ്ങള്‍, രണ്ട് കിണറുകള്‍, താഴെയും