Saturday, September 26, 2009

ഒറ്റപ്പെടലുകള്‍; ചില സൌഹൃദങ്ങളും

എത്ര നാളുകള്‍ കഴിഞ്തിരിക്കുന്നു ബ്ലോഗില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്? കഴിഞ്ച കുറെ ദിവസങ്ങള്‍ ആയി മനസ്സു വല്ലാതെ അസ്വസ്ഥമായിരുന്നു. ഒരുതരം ഒറ്റപ്പെടുന്നത് പോലെ. എന്തൊക്കെയോ എഴുതാന്‍ ഉണ്ടായിട്ടും ഒന്നും എഴുതാനും പറയാനും കഴിയാത്ത അവസ്ഥ. ശരിക്കും. എന്തൊക്കെയോ കുറെ പറയാന്‍ ഉണ്ടായിരുന്നു. പക്ഷെ.....
ഇന്നു രാവിലെ ഓഫിസിലീകുള്ള യാത്ര. ക്രോസ്സിങ്ങിനു വേണ്ടി തിക്കൊടിയില്‍ പിടിച്ചിട്ട കണ്ണൂര്‍- കോഴിക്കോടെ പസന്ചെര്‍ ട്രെയിന്‍. തിക്കൊടി സ്റ്റേഷനിലെ മടുപ്പിക്കുന്ന എകാന്തതയ്യാണ് ബ്ലോഗിനെ ഓര്‍മിപ്പിച്ചത്‌. ക്രോസ്സിംഗ് കഴിഞ്ഞു ട്രെയിന്‍ യാത്ര തുടങ്ങിയപ്പോള്‍ വായിക്കനെടുത്ത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കുഴൂര്‍ വില്സന്റെ ഏകാന്തതയുടെ ഒന്നാം ദിവസം. "മനുഷ്യരെ കിട്ടേണ്ട വരുടെ കൈയ്യില്‍ കിട്ടണം. അയാള്‍ വേറെ ഒരു ആള്‍ ആകും. അല്ലെങ്കില്‍ നീ പറഞ്ഞതു പോലെ കൊമാളിയോ മറ്റെന്തിന്കിലും ഒക്കെയോ ആയി പോകും." വിത്സണ്‍ പിന്നെയും തുടരുന്നു. "നിങ്ങളുടെ ജീവിതത്തിലെ ഒരാള്‍ നിങ്ങളെ എന്ത് ആക്കിത്തീര്‍ത്തു എന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങള്‍ ഒരാളെ മറ്റൊരാള്‍ ആക്കി തീര്‍ത്ത്തിനെ പറ്റി എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ? എനിക്ക് സങ്കടവും സന്തോഷവും വരുന്നു."
എനിക്കും തോന്നുന്നു സങ്കടം. എനിക്കും തോന്നുന്നു സന്തോഷം. എനിക്ക് എപ്പോഴും പ്രചോദനം തന്നിട്ടുള്ള ആ ഒരാളെ പെട്ടെന്ന് ഓര്മ്മ വന്നു. എന്നെ വിമര്‍ശിച്ചു കണ്ണൂപൊട്ടിക്കരുല്ല ആളെ ഓര്മ്മ വന്നു. ഒരേ സമയം ആഹ്ലാദത്തിലും അതെ സമയം തന്നെ നിരാശയിലേക്കും തള്ളിവിടാരുല്ലത് ഓര്‍മ്മയില്‍ എത്തി. സ്വന്തം ചെയ്തികള്‍ക്ക് മുഴുവനും കൃത്യംമായി ന്യായം പറയുന്നത് ഓര്‍ത്തെടുത്തു.
എനിക്ക് പ്രചോദനവും ആവേശവും "എന്തോ ആക്കിത്തീര്‍ക്കുകയും" ചെയ്തവര്‍... പക്ഷെ ഞാന്‍ ആര്ക്കും അങ്ങനെ ആകാന്‍ വഴിയില്ല.
മനസ്സു പെട്ടെന്ന് ഓടിയത് ഇന്നലെയിലെക്കയിരുന്നു. ഖത്തറിലേക്ക് ട്രാന്‍സ്ഫര്‍ ആയി പോകുന്ന കെ സി റിയാസിന്റെ യാത്രയയപ്പിനാണ് കോഴിക്കോട്‌ പ്രസ്‌ ക്ലബ്ബില്‍ എത്തിയത്. പ്രസ്‌ ക്ലബിന് താഴെ നിന്നാണ് മാധ്യമം ഫോട്ടോഗ്രാഫര്‍ രാജന്‍ കാരിമൂലയെ കണ്ടത്‌. കോട്ടക്കല്‍ ശിവരാമന്റെ ഫോട്ടോ പ്രദര്‍ശനത്തെ കുറിച്ചുള്ള സംസാരത്തിന് ഇടയിലാണ് മോഹന്‍ലാലുമായി കരാര്‍ ഒപ്പിട്ട കാര്യം രാജന്‍ പറഞ്ഞത്. മോഹന്‍ലാലിന്റെ ജീവിത വഴികളിലെ ചിത്രങ്ങള്‍ ഇനി രാജന്റെ കാമെറയിലൂടെ പുറം ലോകത്ത് എത്തും. വര്‍ഷങ്ങള്‍ക്കു മുമ്പു രാജനെ ആദ്യമായി കണ്ട നിമിഷമാണ് എനിക്ക് അപ്പോള്‍ ഓര്മ്മ വന്നത്. രിപൊര്ട്ടെര് ആയി ചന്ദ്രികയില്‍ നിയമനം കിട്ടിയ ദിവസം. കണ്ണൂരിലെ ചന്ദ്രിക ബ്യുറോ എവിയാനെന്നു അറിയുമായിടുന്നില്ല. കണ്ണൂര്‍ ഫോര്‍ട്ട്‌ റോഡിലെ മാധ്യമം ബ്യുറോ മാത്രമെ അറിയുമായിരുന്നുള്ളൂ. നേരെ അവിടേക്ക് വെച്ചു പിടിച്ചു. അവിടെ ഭൂപെഷ്‌ ഇരിക്കുന്നുണ്ട്‌. ഭൂപെഷിന്റെ കസേരക്കയ്യില്‍ രാജനും. ചന്ദ്രിക ബ്യുറോ എവിടെയാനെന്നുള്ള ചോദ്യത്തിനു മറുപടി തന്നത് രാജന്‍ ആയിരുന്നു. കാലം എത്ര വേഗത്തിലാണ് സഞ്ചരിക്കുന്നത്.
പത്രപ്രവര്‍ത്തനത്തിന് പഠിക്കുന്ന കാലം മുതലാണ്‌ റിയാസുമായുള്ള ബന്ധം തുടങ്ങുന്നത്. റിയാസുമായി മാത്രമല്ല ജാബിറും സുല്‍ത്താനും സാക്കീര്‍ ഹുസൈനും വഹീടും സമടും ശിഹാരും സലീംക്കയും ലബീടും അസ്ലവും ഒക്കെയായി അക്കാലം മുതല്‍ ബന്ധം ഉണ്ട്. കഴിഞ്ഞ നീണ്ട പത്തു വര്‍ഷത്തിനിടയില്‍ ഒരു തവണ മാത്രമാണ് റിയാസുമായി ഉടക്കേണ്ടി വന്നത്. അതില്‍ പോലും എന്റെ തെറ്റ് ആയിരുക്കും കൂടുതല്‍. എന്നിട്ടും പിറ്റേ ദിവസം റിയാസ് എന്നെ എത്തിയത്‌ എനിക്ക് ഇന്നലെ ഉറങ്ങാന്‍ കഴിഞ്ചില്ല എന്ന വാക്കുകള്മായി ആയിരുന്നു. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ചപ്പോള്‍ സൌഹൃദം പഴയതിനേക്കാള്‍ ശക്തമായി. ഖത്തരിലെക്കുള്ള യാത്രയെ കുറിച്ചു പറഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഞാന്‍ ഖത്തറില്‍ പോകുന്നതിനെക്കാള്‍ സന്തോഷം. ചില മനുഷ്യര്‍ അങ്ങനെയാണ്, നമ്മെക്കാള്‍ അവരെ പരിഗണിക്കാന്‍ പ്രേരിപ്പിച്ചേക്കും. അത് കൊണ്ടല്ലേ യാത്ര അയപ്പ് പരിപാടിക്കിടയില്‍ സാക്കിര്‍ ഹുസൈന്‍ പൊട്ടിക്കരഞ്ഞത്‌. സംസാരിക്കുമ്പോള്‍ ഫര്‍ദീസിന്റെ കണ്ണില്‍ നിന്നും നീര്‍മണികള്‍ ഉതിര്‍ന്നു വീണത്‌. റിയാസ്‌ നിനക്കു എല്ലാവിധ യാത്ര മംഗളങ്ങളും.
പനി വരുന്നതു പോലുണ്ട്. ശരീരം ആ സകലം വേദനിക്കുന്നു. കണ്ണുകള്‍ പൂട്ടിപ്പോകുന്നു. ബ്ലോഗില്‍ നിന്നും പുറത്തേക്ക് കടക്കാനുള്ള സമയം ആയി. ഇനി പിന്നെയും ഒറ്റപ്പെടലിന്റെ വേദന.

Followers

About Me

My photo
thalassery, muslim/ kerala, India