പോസ്റ്റുകള്‍

മലേഷ്യയില്‍ വന്‍ മാറ്റം പ്രതീക്ഷിക്കുന്നു: അന്‍വര്‍ ഇബ്രാഹിം

ഇമേജ്
മലേഷ്യയില്‍ സാമ്പത്തിക- സാമൂഹ്യ രംഗങ്ങളില്‍ വന്‍ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് മലേഷ്യന്‍ പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയും കെഅദിലന്‍ (ജസ്റ്റിസ്) പാര്‍ട്ടി നേതാവുമായ അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. വര്‍ത്തമാനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്. ? മലേഷ്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥ എന്താണ്? = നിലവില്‍ സമാധാനമുണ്ട്. സാമ്പത്തികമായും കുഴപ്പമില്ല. പക്ഷേ, ഞങ്ങള്‍ വളരെ പിറകിലാണ്. തൊണ്ണൂറുകളുമായി താരമ്യപ്പെടുത്തിയാല്‍ മാത്സര്യ സ്വഭാവം പോലും നഷ്ടപ്പെട്ടിരിക്കുന്നു. ഭയങ്കരമായ അഴിമതിയാണ് നടക്കുന്നത്. അവിടെ ജനാധിപത്യമില്ല. ഞാനാണ് മലേഷ്യയിലെ പ്രതിപക്ഷ നേതാവ്. ഞങ്ങളുടെ പാര്‍ട്ടിക്ക് 2008ലെ തെരഞ്ഞെടുപ്പില്‍ 82 പേരെ പാര്‍ലമെന്റിലേക്ക് ജയിപ്പിക്കാന്‍ കഴിഞ്ഞു. പക്ഷേ, എല്ലാ നിയന്ത്രണവും സര്‍ക്കാരിലാണുള്ളത്. അവിടെ ഞങ്ങള്‍ക്ക് മാധ്യമ സ്വാതന്ത്ര്യമില്ല. നീതിന്യായ വ്യവസ്ഥയും സ്വതന്ത്രമല്ല. ഭയങ്കരമായ അഴിമതിയുണ്ട്. തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. മാര്‍ച്ച് അവസാനത്തിനും ജൂണിനും ഇടയില്‍ തെരഞ്ഞെടുപ്പ് നടക്കും. ഞങ്ങള്‍ വിശ്വസിക്കുന്നു, ഇന്‍ശാഅല്ലാ, എന്

ഒരു സംവിധായകന്‍ ഇവിടുണ്ട്....

ഇമേജ്
തൃശൂരിലെ മാള അന്നമനടയിലെ കല്ലൂരുകാരന്‍ ഷലീലിന് ചെറുപ്പം മുതല്‍ സിനിമ സ്വപ്നമായിരുന്നു. എല്ലാവരേയും പോലെ, അഭിനേതാവാകാന്‍ മോഹിച്ചുകൊണ്ടുള്ള ബാല്യം. പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാന്‍ വെള്ളിത്തിരയിലെ വെള്ളിവെളിച്ചമാണ് ഏറ്റവും നല്ലതെന്ന് ഷലീലും കരുതി. 'ഇതള്‍' എന്ന ആല്‍ബം സംവിധാനം ചെയ്ത് അഭിനയിച്ചതായിരുന്നു ആദ്യത്തെ എക്‌സ്പീരിയന്‍സ്! സിനിമ ആഗ്രഹിച്ചു നടക്കുന്ന കാലത്താണ് നാട്ടുകാരന്‍ കൂടിയായ മാള അരവിന്ദനെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചത്. മാളയുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം ഒരു നിര്‍ദ്ദേശം മുമ്പോട്ടുവെച്ചത്, ഇങ്ങനെ മുഖാമുഖമിരുന്ന് വെറുതെ സംസാരിച്ചാല്‍ പോരാ. തന്റെ ജീവിതത്തിന്റെ സകല വഴികളിലൂടെയും അത് സഞ്ചരിക്കണമെന്ന്. 14 വര്‍ഷം മുമ്പ്, ഷൂട്ടിംഗിനെ കുറിച്ചൊന്നും യാതൊരു പിടിപാടുമില്ലാത്ത ഷലീല്‍ ഒന്നും ആലോചിച്ചില്ല, തയ്യാറെന്ന് പറഞ്ഞു. പിന്നീട് മാസങ്ങളോളം മാളയോടൊപ്പമായിരുന്നു നടത്തം. മാള അരവിന്ദന്‍ തന്റെ ജീവിത കഥ ഷലീലുമായി പങ്കുവെച്ചു. തൃശൂര്‍ വിശ്വനെന്ന സുഹൃത്തിന്റെ സഹായത്തോടെ മാളയുടെ ജീവിതം എഴുതിത്തയ്യാറാക്കിയപ്പോള്‍ എഴുന്നൂറോളം പേജുകളുണ്ടായിരുന്നു അത്. അതിനെ ഷൂട്ടിംഗ് സ്‌ക്രിപ്റ

ചൂരിദാറുകള്‍ കഥ പറയുന്നു

ഇമേജ്
നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആഗ്രയിലേക്കും അലീഗഢിലേക്കും ദല്‍ഹിയിലേക്കുമൊക്കെ യാത്ര നടത്തിയത്. താജ്മഹലും അലീഗഢ് മുസ്‌ലിം സര്‍വ്വകലാശയും ചെങ്കോട്ടയും ചാന്ദ്‌നിചൗക്കും പാര്‍ലമെന്റ് മന്ദിരവും പോലെ പെട്ടെന്ന് ശ്രദ്ധിച്ച മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു ആ യാത്രയില്‍. ഉത്തരേന്ത്യയിലെ വനിതകളുടെ വേഷമായിരുന്നു അന്ന് പ്രത്യേകം ശ്രദ്ധിച്ച മറ്റൊരു കാര്യം. കേരളത്തില്‍ ചൂരിദാറിനെ കുറിച്ച് അറിയുന്നതിനും എത്രയോ മുമ്പുതന്നെ (ഒരുപക്ഷെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ) ഉത്തരേന്ത്യയില്‍ ചൂരീദാറും അതിന്റെ മറ്റൊരു രൂപമായ സല്‍വാറും കമ്മീസുമൊക്കെ വ്യാപകമായി ഉപയോഗിച്ചിരുന്നു. മുഗളന്മാരില്‍ നിന്നും പത്താന്‍കാരില്‍നിന്നുമൊക്കെയാണ് ഉത്തരേന്ത്യയില്‍ സല്‍വാറും കമ്മീസും വ്യാപിച്ചിട്ടുണ്ടാവുക. അവരായിരുന്നല്ലോ നൂറ്റാണ്ടുകളോളം ദല്‍ഹി സുല്‍ത്താനേറ്റിന്റെ അധിപന്മാര്‍. കേരളീയ വേഷമെന്ന് പറയുന്ന സാരിയേക്കാളും എന്തുകൊണ്ടും മികച്ചതാണ് ചൂരിദാറെന്ന് അഭിപ്രായപ്പെടുന്നവര്‍ തീര്‍ച്ചയായും പുരുഷന്മാരല്ല; സ്ത്രീകള്‍ തന്നെയാണ്. എടുത്തണിയാന്‍ മാത്രമല്ല, ഉപയോഗിക്കാനും യാത്രയ്ക്കും ജോലിക്കും എന്നുവേണ്ട, എല്ലാ കാര്യങ്ങള്‍ക്ക

ബോംബ് രാഷ്ട്രീയത്തിന്റെ ഇര ഈ തെരുവിലുണ്ട്

ഇമേജ്
തലശ്ശേരിയിലെ ബോംബ് രാഷ്ട്രീയം മറന്നുതുടങ്ങിയ ഒരു പേരുണ്ട് സൂര്യകാന്തി. അച്ഛന്‍ ഗോവിന്ദനോടും അമ്മ മാധവിയോടുമൊപ്പം പഴയ സാധനങ്ങള്‍ പെറുക്കി നടന്ന ബാലിക കേരളത്തിലെ സ്റ്റീല്‍ ബോംബിന്റെ ജീവിക്കുന്ന ആദ്യ രക്തസാക്ഷിയാണ്. ഇപ്പോള്‍ സൂര്യക്ക് 24 കഴിഞ്ഞു. പത്താം വയസ്സിലാണ് അവള്‍ ബോംബ് രാഷ്ട്രീത്തിന്റെ ഇരയായത്. ആ കഥ ഇങ്ങനെയാണ്: സംഭവം നടന്ന 1997ലെ തിയ്യതിയും ദിവസമൊന്നും സൂര്യകാന്തി ഓര്‍ക്കുന്നില്ല. അവളുടെ മറ്റെല്ലാ ദിവസങ്ങളും പോലെ ഒരു ദിവസമായിരുന്നു അതും. വിഷു കഴിഞ്ഞ നാളുകളിലൊന്നായിരുന്നു അതെന്ന് അവ്യക്തമായൊരു ഓര്‍മയുണ്ട്. ശബരിമലയില്‍ പോയി വന്ന് രണ്ട് ദിവസംകഴിഞ്ഞുവെന്നും ഓര്‍മയുടെ അടരുകളിലുണ്ട്. അന്ന് കതിരൂരിലായിരുന്നു താമസം. അമ്മയോടും അച്ഛനോടുമൊപ്പമാണ് അന്നും പതിവുപോലെ സൂര്യ പോയത്. അച്ഛന്‍ അമ്മി കൊത്തുമ്പോള്‍ അമ്മ സഹായിക്കും. അല്ലെങ്കില്‍ എല്ലാവരും ചേര്‍ന്ന് പഴയ സാധനങ്ങള്‍ പെറുക്കി തലശ്ശേരിയില്‍ എത്തിച്ച് വില്‍ക്കും. മലയാളിയായ അച്ഛനും കര്‍ണാടകക്കാരിയായ അമ്മയ്ക്കും പിറന്ന മൂന്ന് പെണ്‍മക്കളില്‍ ഇളയവളായിരുന്നു സൂര്യകാന്തി. ചേച്ചിമാരായ റാണിയെയും നാഗമ്മയെയും കല്ല്യാണം കഴിച്ചു കൊടുത്തിരുന്നു. കമ്പിപ്പാ

പെരുന്നാളില്ലാതെ ഒരു നാട് സമരം ചെയ്യുന്നു

ഇമേജ്
മാളേക്കല്‍ അമ്മൂമ്മ തട്ടുകട മാലിന്യ ചായ- 50 പൈസ ചിക്കന്‍ വേസ്റ്റ്- 65 പോത്തിന്‍ മാല- 35 കച്ചറ ഉണ്ട- 1.00 ചീഞ്ഞമുട്ട ഓംപ്ലേറ്റ് വില പഴക്കം പോലെ (തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണാണ് മാളിയേക്കല്‍ ആമിന) ഒരു~ഗ്രാമം നിശ്ശബ്ദമായി പ്രതിഷേധിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറേ കഴിഞ്ഞിരിക്കുന്നു. എല്ലാ നിശ്ശബ്ദതയ്ക്കും ശബ്ദം വെക്കാനുള്ള കാലമെത്തിയപ്പോള്‍ അവര്‍ സ്വാഭാവികമായി പൊട്ടിത്തെറിച്ചു. കോഴിക്കോട്ടെ ഞെളിയന്‍പറമ്പും തൃശൂരിലെ ലാലൂരും അറിയുന്നവര്‍ക്ക് തലശ്ശേരിയിലെ പുന്നോല്‍ പെട്ടിപ്പാലം അറിയില്ല. കാരണം, ഞെളിയന്‍പറമ്പു പോലേയും ലാലൂരു പോലേയും മാലിന്യം കൊണ്ട് ജീവിതം പൊറുതി മുട്ടിയിട്ടും ഇവര്‍ ഏറെ സഹിക്കാന്‍ ശ്രമിച്ചവരായിരുന്നു. ഇപ്പോള്‍, ഞെളിയന്‍പറമ്പിനപ്പുറം, ലാലൂരിനപ്പുറം പുന്നോലിന് ശബ്ദിക്കാതെ വയ്യ. അത്രയേറെ സഹിച്ച് മടുത്തിരിക്കുന്നു. തലശ്ശേരി- മാഹി ദേശീയ പാതയിലാണ് പുന്നോല്‍. അതിമനോഹരമാണ് ഈ പ്രദേശം. റെയില്‍ പാതയും ദേശീയ പാതയും അറബിക്കടലും സമാന്തരമായി നില്‍ക്കുന്ന കേരളത്തിലെ ഏകപ്രദേശം. തീവണ്ടി യാത്രയില്‍ കടല്‍ കാണാന്‍ സാധിക്കുന്ന കേരളത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പ്രദേശങ്ങളിലൊന്ന്. ഇവിടെ,

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്; ഒരിക്കല്‍ മാത്രം മരിച്ച ധീരന്‍

ഇമേജ്
''ഇരുള്‍മൂടവേ, പെട്രോമാക്‌സുകളുടെ വെളിച്ചം ചെറിയ വൃത്തങ്ങളായി മനുഷ്യ ശിരസ്സുകളിലൂടെ ഒലിച്ച് മൈതാനത്തിലേക്കു നീങ്ങവേ, കാല്‍നാഴിക ദൂരത്തുള്ള മൂരിയാട് പള്ളിയിലേക്ക് ഒറ്റയാനായി ശിരസ്സുയര്‍ത്തി നടന്നു സായ്‌വ്. സംശയത്തിന്റെ തരി പോലുമില്ല. ധീരന്‍ ഒരിക്കല്‍ മരിക്കുന്നു. ഭീരു ഒരുപാടുതവണ മരിക്കുന്നു. എന്നിട്ടും അനുയായികള്‍ക്ക് പൊറുതികിട്ടിയില്ല. സായ്‌വ് പോയ വഴിയിലൂടെ അവര്‍ പിന്നാലെ നടന്നു. ചിലര്‍ മുമ്പേ ഓടിപ്പോയിരുന്നു. പള്ളിയില്‍ കയറി വുളുവെടുത്ത്, സഫ് സഫായി നില്‍ക്കുന്ന ഭക്തരോടൊപ്പം തോളുരുമ്മി നിന്നപ്പോള്‍, പള്ളിയിലാകെ കനത്തുവന്ന നിശ്ശബ്ദതയ്‌ക്കൊടുവില്‍ വീണ്ടും മുഴങ്ങി, മഗ്‌രിബ് നിസ്‌കാരത്തിനുള്ള മിമ്പറക്കടുത്തു നില്‍ക്കുന്ന ഇമാമിന്റെ സ്വരം: അല്ലാഹു അക്ബര്‍. നിസ്‌കാരം കഴിഞ്ഞു. സലാം വീട്ടി, സുന്നത്തും നിസ്‌കരിച്ചു. ദുആയെടുക്കാന്‍ കൈകള്‍ ഉയര്‍ത്തിയപ്പോള്‍ എത്രയോ ആയിരം കണ്ണുകള്‍ ഒപ്പമുയര്‍ന്നു. വീണ്ടും കാല്‍ നാഴിക നടത്തം, വീണ്ടും മൈതാന വേദിയിലേക്ക്. കോഴിക്കോട്ടുള്ള എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരും വേദിയിലുണ്ട്. മാലകള്‍ കൈയില്‍ തൂക്കി കുറേപ്പേര്‍ ഒന്നുമറിയാത്ത മട്ടിലിരുന്നു. യോഗാധ്യക്ഷന്‍ ക

തിയേറ്ററുകള്‍ നിറയുന്ന പ്രേക്ഷകരെ ഞാന്‍ ആഗ്രഹിക്കാറില്ല

ഇമേജ്
സീന്‍ ഒന്‍പത് ഫ്‌ളാഷ് ബാക്ക് റെയില്‍വേ സ്റ്റേഷന്‍ 1965 കാലഘട്ടത്തിലെ ഒരു പാലക്കാടന്‍ ഗ്രാമത്തിലെ മേല്‍ക്കൂരകളില്ലാത്ത റെയില്‍വേ സ്റ്റേഷന്‍- യാത്രക്കാരായി രണ്ടോമൂന്നോ പേര്‍ മാത്രം. 18 വയസ്സുകാരിയായ ഗ്രേസിക്കൊപ്പം യാത്ര അയയ്ക്കാനായി അച്ഛനുമുണ്ട്. ചാഞ്ഞുനില്‍ക്കുന്ന വെയിലില്‍ മഴത്തുള്ളികള്‍ പെയ്തിറങ്ങി. അച്ഛന്റെ വലിയ കാലന്‍കുടയ്ക്കുള്ളില്‍ കയറിനിന്ന അവളുടെ നോട്ടത്തില്‍ അല്‍പം മാറി ഒരു യുവാവ് ആകാശാത്തേക്ക് മുഖം ഉയര്‍ത്തി മഴ കൊള്ളുന്നു. അതുകണ്ട് അവളുടെ ഉള്ളില്‍ ചിരി പൊന്തി. ആവി പറത്തി ചൂളംവിളിച്ചുകൊണ്ട് മഴയിലേക്കെത്തുന്ന തീവണ്ടി. (മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'പ്രണയം' തിരക്കഥയില്‍ നിന്ന്) ഓര്‍മയില്‍ ചില ദൃശ്യങ്ങള്‍ ചിതറിക്കിടക്കുന്നു. കോരിച്ചൊരിയുന്ന മഴയത്ത് ബസ് സ്റ്റോപ്പില്‍ പാതിനനഞ്ഞ് നില്‍ക്കുന്ന ഒരു ആണ്‍കുട്ടി; അവനരികിലേക്ക് അതുപോലെ നനഞ്ഞൊട്ടി വന്നു കയറിയ ഒരു പെണ്‍കുട്ടി. ഒറ്റനിമിഷംകൊണ്ട് എന്തൊക്കെയോ കൈമാറിയ അവരുടെ കണ്ണുകള്‍... ('പ്രണയം' തിരക്കഥയുടെ ആമുഖത്തില്‍ നിന്ന്) കാഴ്ച, തന്മാത്ര, പളുങ്ക്, കല്‍ക്കത്താന്യൂസ്, ഭ്രമരം, പ്രണയം എന്നീ സിനിമകളുടെ രചനയും സംവിധാനവും നിര്‍വ